കേരളത്തിൽ എം.പിമാരും, എം.എൽ.എമാരും പ്രതികളായ 547 ക്രിമിനൽ കേസുകൾ വിവിധ കോടതികളുടെ പരിഗണനയിലെന്ന് സുപ്രിംകോടതിയിൽ സത്യവാങ്‌മൂലം. കേരള ഹൈക്കോടതി റജിസ്ട്രാറാണ് ജനപ്രതിനിധികളുടെ കേസ് വിവരങ്ങൾ കോടതിയെ അറിയിച്ചത്. കഴിഞ്ഞ ജൂലൈ 31 വരെയുള്ള കണക്കാണിത്. ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിൽ 170 കേസുകൾ തീർപ്പാക്കാനുണ്ട്. തിരുവനന്തപുരം ജില്ലയിൽ എൺപത് കേസുകളാണ് വിവിധ കോടതികളുടെ പരിഗണനയിലുള്ളത്. 2020 സെപ്റ്റംബർ മുതൽ കഴിഞ്ഞ ജൂലൈ വരെ 36 കേസുകൾ പ്രോസിക്യൂഷൻ പിൻവലിച്ചെന്നും ഹൈക്കോടതി റജിസ്ട്രാർ അറിയിച്ചു. […]
Tag: Criminal cases
ഹൈക്കോടതി അനുമതി ഇല്ലാതെ ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനൽ കേസ് പിൻവലിക്കരുത്: സുപ്രിം കോടതി
ഹൈക്കോടതികളുടെ അനുമതിയില്ലാതെ എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി. 2020 സെപ്റ്റംബർ 16ന് ശേഷം പിൻവലിച്ച കേസുകൾ ഹൈക്കോടതികൾ പരിശോധിക്കണം. നിയമസഭാ കയ്യാങ്കളി കേസ് വിധിയുടെ അടിസ്ഥാനത്തിലാകണം പരിശോധനയെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് സുപ്രധാന നിർദേശങ്ങൾ നൽകിയത്. കേസ് പിൻവലിക്കലുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടി […]