Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ക്രൈംബ്രാഞ്ചിന് കത്ത് അയച്ച് ഇ.ഡി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് ഇ.ഡി. വീണ്ടും കത്ത് അയച്ചു. കേസന്വേഷണത്തിന്റെ വിശദാംശങ്ങളും ഫയലുകളും പ്രതിപ്പട്ടികയും ആവശ്യപ്പെട്ടാണ് നോട്ടിസ്. ഒരു മാസം മുമ്പ്ഇതേ ആവശ്യം ഉന്നയിച്ച് ഇ.ഡി. ക്രൈംബ്രാഞ്ചിന് കത്തയച്ചിരുന്നു. അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും ഇ.ഡി. കത്തയച്ചിരിക്കുന്നത്. അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി ക്രൈം ബ്രാഞ്ച് പ്രതി ചേർത്തു. സിപിഎം നേതാക്കളായ ഭരണ സമിതി അംഗങ്ങളെയാണ് പ്രതിപ്പട്ടികയിലുൾപ്പെടുത്തിയത്. […]

Kerala

മുട്ടില്‍ മരംമുറിക്കല്‍ കേസ്; വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ചിന് കത്തയച്ച് ഇ.ഡി

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രൈംബ്രാഞ്ചിന് കത്തയച്ചു. മരംമുറിക്കല്‍ കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. കേസില്‍ തിങ്കളാഴ്ച ഹാജരാകുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍ അറിയിച്ചു. ജൂണ്‍ 10നാണ് മരംമുറിക്കലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. ഇ.ഡിയുടെ കോഴിക്കോട് യൂണിറ്റാണ് അന്വേിക്കുന്നത്. കേസില്‍ ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരുടെ ജാമ്യഹര്‍ജി പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചിരുന്നു. 2020 നവംബര്‍, ഡിസംബറിലും 2021 […]

Kerala

എന്‍ഫോഴ്‌സ്‌മെന്റിന് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ അനുവദിക്കണം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എന്‍ഫോഴ്‌സ്‌മെന്റിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇഡിക്ക് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും ആവശ്യം. എഫ്‌ഐആര്‍ റദ്ദാക്കിയത് നിയമവിരുദ്ധമെന്നും സര്‍ക്കാര്‍ വാദിച്ചു. ഉത്തരവിന് എതിരെ വിചാരണ കോടതിയെ സമീപിക്കാമെന്ന് സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിനോട് അന്ന് പറഞ്ഞിരുന്നു. പരാതികളും അന്വേഷണവും തെളിവുകളും അവിടെ നല്‍കാം. ഇതില്‍ പ്രായോഗിക പ്രശ്‌നങ്ങളുള്ളതിനാലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. നിര്‍ണായകമായ തെളിവുകള്‍ […]

Kerala

ആളൂർ പീഡനക്കേസ് ; അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്

ആളൂർ പീഡനക്കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി ഏഴുപേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഭവം വിവാദമായ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ രുപീകരിച്ചത്. ഇതിനിടെ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി രംഗത്ത് വന്നിരുന്നു. കൂട്ടുകാരി നൽകിയ പീഡന പരാതി അട്ടിമറിക്കാൻ പൊലീസും വനിതാ കമ്മിഷനും ശ്രമിച്ചെന്നാണ് ആരോപണം. 2016ലാണ് ചാലക്കുടി മുരിങ്ങൂർ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു.