HEAD LINES Kerala

ക്രൈംബ്രാഞ്ച് എസ്‌ഐയെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; കേസ് പിന്‍വലിക്കാന്‍ പൊലീസ്

തൃശൂരിലെ ക്രൈംബ്രാഞ്ച് എസ്‌ഐ ആമോദിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. നെടുപുഴ സിഐ ടി ജി ദിലീപ് കുമാറാണ് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ച് എസ്‌ഐ ആമോദിനെതിരെ കേസെടുത്തത്. തൃശൂര്‍ എസ്പിയാണ് അപേക്ഷ നല്‍കിയത്. കേസെടുത്ത അന്ന് തന്നെ നടത്തിയ പരിശോധനയില്‍ ആമോദ് മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. ആമോദ് പൊതുസ്ഥലത്ത് നിന്ന് മദ്യപിച്ചെന്നാരോപിച്ച് അബ്കാരി ആക്ട് പ്രകാരം സി ഐ ദിലീപ് കേസെടുക്കുകയായിരുന്നു. സിഐയുടെ റിപ്പോര്‍ട്ട് […]

Kerala

ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്: പ്രതി ബിനാമികളുടെ പേരില്‍ വാങ്ങിയ 120 വസ്തുക്കളുടെ ആധാരങ്ങള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്

ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പില്‍, മുഖ്യപ്രതി ബന്ധുക്കളുടേയും ബെനാമികളുടേയും പേരില്‍ വാങ്ങിക്കൂട്ടിയ 120 വസ്തുക്കളുടെ ആധാരങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പ്രതിയുടെ സഹോദരങ്ങളുടെ വീട്ടില്‍ നിന്നും 60 ആധാരങ്ങളാണ് കണ്ടെടുത്തത്. ഇതിനിടെ മുഖ്യപ്രതിയായ എ.ആര്‍.ഗോപിനാഥിന്റെ സഹോദരന്‍ അവനീന്ദ്രനാഥിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.  300 കോടിയുടെ ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പില്‍ പ്രതികള്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ ആധാരങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തത്. മുഖ്യപ്രതിയായ എ.ആര്‍.ഗോപിനാഥന്‍ ബന്ധുക്കളുടേയും ബെനാമികളുടേയും പേരില്‍ വാങ്ങിക്കൂട്ടിയ 120 വസ്തുക്കളുടെ ആധാരങ്ങളാണ് കണ്ടെടുത്തത്. […]

Kerala

അമൽ ജ്യോതി കോളജിൽ ശ്രദ്ധ ആത്‌മഹത്യ ചെയ്ത സംഭവം; കുടുംബം ഇന്ന് കോളജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിൽ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ കുടുംബം ഇന്ന് കോളജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. തൃപ്പൂണിത്തുറയിലെ ശ്രദ്ധയുടെ ജന്മനാട്ടിൽ നിന്ന് നിരവധി പേരും ധർണ്ണയിൽ പങ്കെടുക്കും. പൊലീസ് മാനേജ്മെന്റിന് ഒപ്പമാണെന്ന് ആരോപിച്ച കുടുംബം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞിരുന്നു. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ. അതേസമയം, കോളജിൽ വൻ പൊലീസ് സുരക്ഷയിൽ ക്ലാസുകൾ പുരോഗമിക്കുകായാണ്. ശ്രദ്ധയുടെ സഹപാഠികളുടെ മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനക്ക് […]

Kerala

നയന സൂര്യയുടെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

യുവസംവിധായക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും. പ്രത്യേക സംഘത്തിന് കേസ് കൈമാറാണ് സാധ്യത. കേസ് ഡയറിയും മറ്റു രേഖകളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘത്തെ തീരുമാനിക്കുക. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വർധിച്ചത്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച മ്യൂസിയം പോലീസിന് വീഴ്ച പറ്റിയതായ വിമർശനങ്ങളും ശക്തമാണ്. നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നയന സ്വയം […]

Kerala

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മാനേജർ എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. റിജിൽ രാജ്യം വിടുന്നത് തടയാൻ ക്രൈംബ്രാഞ്ച് തെരച്ചിൽ നോട്ടീസ് പുറത്തിറക്കി. തട്ടിയെടുത്ത തുകയിൽ 10 കോടി രൂപ റിജിൽ ഓഹരി വിപണിയിലാണ് ചെലവാക്കിയത്. റിജിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. അക്കൗണ്ട് മരവിപ്പിക്കുന്നതിനു തൊട്ടു മുൻപ് റിജിൽ 5 ലക്ഷം രൂപ പിൻവലിച്ചുവെന്നു കണ്ടെത്തിയതോടെയാണു രാജ്യം വിടുന്നത് തടയാൻ നോട്ടീസ് പുറപ്പെടുവിച്ചത്. റിജിലുമായി […]

Kerala

എ.കെ.ജി സെൻ്റർ ആക്രമണം: ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിൽ

എ.കെ.ജി സെൻ്റർ ആക്രമണക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. പ്രതി ജിതിൻ ഉപയോഗിച്ച സ്കൂട്ടർ സംഘം കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തിന് സമീപം കഠിനംകുളത്ത് നിന്നുമാണ് ഡിയോ സ്കൂട്ടർ കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഡ്രൈവറുടേതാണ് ഈ വാഹനം. എകെജി സെന്ററില്‍ സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. […]

Kerala

എ.കെ.ജി സെന്റർ ആക്രമണം; ജിതിന് സ്കൂട്ടർ കൈമാറിയത് യൂത്ത് കോൺഗ്രസ് വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്

എ.കെ.ജി സെന്റർ ആക്രമണത്തിനായി പ്രതി ജിതിൻ എത്തിയ സ്കൂട്ടർ കൈമാറിയത് പ്രാദേശിക വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം മൺവിള സ്വദേശിയായ ഇവരെ ഉടൻ ചോദ്യം ചെയ്യും.ജിതിൻ സഞ്ചരിച്ച സ്‌കൂട്ടറും ധരിച്ച വസ്ത്രവും ചെരിപ്പും കണ്ടെടുക്കാനുള്ള തെളിവെടുപ്പ് തുടങ്ങി. അതിനിടെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ രാത്രി, 11 മണിയോടെ ജിതിൻ കാറിൽ ഗൗരീശപട്ടത്തെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.അവിടെ ഒരു സുഹൃത്ത് […]

Kerala

വടകര കസ്റ്റഡി മരണം: ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി കോടതി ഉത്തരവ്; പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതിയില്ല

വടകരയിലെ സജീവന്റെ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി കോടതി ഉത്തരവ്. പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്ന കോടതി നിലപാടാണ് ക്രൈംബ്രാഞ്ചിന് തിരിച്ചടിയാകുന്നത്. പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സജീവന്റെ ശരീരത്തില്‍ കണ്ടെത്തിയ പരുക്കുകള്‍ മരണകാരണമല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മരിച്ച സജീവന്റെ രോഗത്തെക്കുറിച്ച് പ്രതികളായ പൊലീസുകാര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അഴിമതിക്കെതിരെ എസ്.ഐ. നിജീഷ് സ്വീകരിച്ച നിലപാട് രാഷ്ട്രീയ […]

Kerala

ക്രൈം ബ്രാഞ്ച് സംഘം എ.കെ.ജി സെന്ററിൽ; സ്ഥലപരിശോധന നടത്തി

എ കെ ജി സെന്‍റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് സംഘം എ കെ ജി സെന്‍ററിൽ എത്തി പരിശോധന നടത്തി. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എ കെ ജി സെന്‍റർ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് സംഘം എത്തുന്നത് കേസ് 23 ദിവസം അന്വേഷിച്ചത് പ്രത്യേക അന്വേഷണ സംഘമാണ് . ഇവർക്ക് പ്രതികളെ കണ്ടെത്താൻ ആകാത്ത […]

Kerala

എ.കെ.ജി സെന്റർ ആക്രമണ കേസ്; ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

എ.കെ.ജി സെന്റർ ആക്രമണ കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്.മധുസൂധനന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രാഥമിക തെളിവുകളെല്ലാം ശേഖരിച്ച പ്രത്യേക സംഘത്തിനു കിട്ടാത്ത പ്രതിയെ എങ്ങനെ ക്രൈംബ്രാഞ്ച് പിടികൂടുമെന്നാണ് ആകാംക്ഷ. അന്വേഷണം ആരംഭിച്ചു ഒരു മാസമാകാറായിട്ടും എ.കെ.ജി സെന്റർ ആക്രമിച്ച പ്രതിയെ പിടികൂടാത്തതിന് ആഭ്യന്തര വകുപ്പിനും പൊലീസിനും വലിയ പഴി കേട്ടിരുന്നു. അന്വേഷണം കൈമാറി ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ സംഘത്തെ തീരുമാനിക്കാത്തതും വിമർശനങ്ങൾക്ക് വഴിയൊരുക്കി. പ്രതിരോധത്തിലായതോടെ ഇന്നലെ അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് […]