ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് പാകിസ്ഥാന്‍. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ച് നടക്കാനിരിക്കുന്ന ഐ.സി.സി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് പാക് കായിക മന്ത്രി എഹ്‌സന്‍ മസാരി വ്യക്തമാക്കി. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഏഷ്യാകപ്പ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ലോകകപ്പിനും നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ […]
Tag: Cricket
‘കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു പക്ഷേ നിരാശപ്പെടുത്തി’; രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍. രോഹിതില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കഴിഞ്ഞമാസം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിലെ ദയനീയ തോല്‍വിയും 2022ലെ ടി20 ലോകകപ്പിലെ പരാജയവും ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കറിന്റെ വിമര്‍ശനം. മികച്ച ഐപിഎല്‍ കളിക്കാര്‍ ഉണ്ടായിട്ടും ഫൈനല്‍ വരെയെത്തിയുള്ള പരാജയം നിരാശജനകമാണെണ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഗവാസ്‌കര്‍ പ്രതികരിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ചല്ല, വിദേശത്ത് മികച്ച പ്രകനം […]
ആരാധകന് ബാറ്റും ഷൂസും സമ്മാനിച്ച് മുഹമ്മദ് സിറാജ്
കരീബിയൻ പരമ്പരയ്‌ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ വെസ്റ്റ് ഇൻഡീസിലാണ്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. ജൂലൈ 12 ന് ആദ്യ ടെസ്റ്റ് മത്സരത്തോടെ പരമ്പര ആരംഭിക്കും. ഡൊമിനിക്കയിലെ റോസോവിലെ വിൻസർ പാർക്കിലാണ് ആദ്യ ടെസ്റ്റ്. ഇതിന് മുമ്പ് ഇന്ത്യൻ താരങ്ങൾ ബാർബഡോസിൽ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിനിടെ ആരാധകന് ബാറ്റും ഷൂസും സമ്മാനിച്ചിരിക്കുകയാണ് ഇന്ത്യൻ താരം മുഹമ്മദ് സിറാജ്. ബാർബഡോസിൽ പ്രാദേശിക കളിക്കാർക്കൊപ്പമാണ് ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തിയത്. അവർക്കും […]
‘ലോകകപ്പില്‍ ഇന്ത്യയെ മാത്രമല്ല തോല്‍പ്പിക്കാന്‍ ഉള്ളത്’; പാക് നായകന്‍ ബാബര്‍ അസം
ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ മാത്രമല്ല പരാജയപ്പെടുത്താനുള്ളതെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഒരു ടീമിനെ മാത്രം പരാജയപ്പെടുത്തുക എന്നതല്ല ലക്ഷ്യമെന്നും എട്ടു ടീമുകള്‍ വേറെയുമുണ്ടെന്ന് ബാബര്‍ അസം പറഞ്ഞു. ഇവരെയെല്ലാം പരാജയപ്പെടുത്തിയാല്‍ മാത്രമേ ഫൈനല്‍ സാധ്യമാകൂ എന്നു ബാബര്‍ പറഞ്ഞു. ഈ വര്‍ഷം ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് പാകിസ്ഥാന്‍ ഇന്ത്യയെ നേരിടുന്നത്. ”ഞങ്ങള്‍ ലോകകപ്പ് കളിക്കാനാണ് പോകുന്നത്. ഇന്ത്യയ്‌ക്കെതിരെ മാത്രം കളിക്കുകയല്ല ലക്ഷ്യം. എല്ലാ ടീമുകള്‍ക്കെതിരെയും മികച്ച പ്രകടനം കാഴ്ചവെക്കാനായിരിക്കും ടീം […]
ആഷസ് മൂന്നാം ടെസ്റ്റ് ഇന്ന്; നൂറാം മത്സരത്തിൻ്റെ നിറവിൽ സ്റ്റീവ് സ്‌മിത്ത്
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇന്ന്. ലീഡ്സിലെ ഹെഡിംഗ്‌ലിയിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം. പരമ്പരയിൽ നിരാശപ്പെടുത്തിയ പേസർ ജെയിംസ് ആൻഡേഴ്സൺ ഇന്ന് ഇംഗ്ലണ്ട് നിരയിൽ കളിക്കില്ല. മാർക്ക് വുഡ് ആൻഡേഴ്സണു പകരം ടീമിലെത്തി. പരുക്കേറ്റ് പുറത്തായ ഒലി പോപ്പിനു പകരം ക്രിസ് വോക്സും ടീമിലെത്തി. ഓസീസ് നിരയിൽ സ്റ്റീവ് സ്‌മിത്ത് 100ആം മത്സരം കളിക്കാനാണ് ഇന്ന് ഇറങ്ങുക. ഇതിനൊപ്പം ഓസ്‌ട്രേലിയക്കായി ഏറ്റമധികം ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ സ്‌മിത്ത് മൂന്നാം സ്ഥാനത്തെത്തി. രണ്ടാം […]
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ വിരമിച്ചു
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിന ലോകകപ്പിലേക്ക് വെറും മൂന്ന് മാസം ബാക്കിനിൽക്കെയാണ് അവിചാരിതമായി തമീം ഇഖ്ബാൽ പാഡഴിക്കുന്നത്. 34കാരനായ തമീം ബംഗ്ലാദേശ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. ഇതോടെ 16 വർഷം നീണ്ട രാജ്യാന്തര കരിയറാണ് തമീം അവസാനിപ്പിച്ചത്. വാർത്താസമ്മേളനത്തിലാണ് തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വികാരീധനനായി കണ്ണീരണിഞ്ഞുകൊണ്ട് താരം തൻ്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഇത്ര തിടുക്കത്തിൽ വിരമിക്കാനുള്ള തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്നതിൽ വ്യക്തതയില്ല. പരുക്കേറ്റതിനെ തുടർന്ന് […]
ഏകദിന ലോകകപ്പ് വേദികൾ; ചുരുക്കപ്പട്ടികയിൽ കാര്യവട്ടവും
ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികളുടെ ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 13 വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അതിൽ ഏഴ് സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്നൗ, ഹൈദരാബാദ്, ഗുവാഹത്തി. കൊൽക്കത്ത, രാജ്കോട്ട്, ബെംഗളൂരു, ഇൻഡോർ ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങൾ ചുരുക്കപ്പട്ടികയിലുണ്ട്. ഒക്ടോബർ 5ന് ലോകകപ്പ് ആരംഭിക്കുമെന്നാണ് വിവരം. സുരക്ഷാ കാരണങ്ങൾ […]
’14 ആം വയസിൽ എച്ച്ഐവി ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവായതോടെ ആശ്വാസം ലഭിച്ചു’; ശിഖർ ധവാൻ
തൻ്റെ ആദ്യ ടാറ്റൂവിന് പിന്നാലെ രസകരമായ അനുഭവം പങ്കുവച്ച് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. 14 വയസ്സുള്ളപ്പോഴാണ് ആദ്യമായി പച്ചകുത്തിയതെന്നും, അതിന് ശേഷം താൻ ആകെ പേടിച്ച് വിരണ്ടുപോയെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ധവാൻ വെളിപ്പെടുത്തി. ‘മണാലി യാത്രയ്ക്കിടെ 14 ആം വയസിലാണ് ആദ്യമായി പച്ചകുത്തുന്നത്. പുറകിലായി ഒരു സ്കോർപ്പിയോ ചിത്രമാണ് ആദ്യത്തെ ടാറ്റൂ. വീട്ടുകാരെ അറിയിക്കാതെയായിരുന്നു പച്ചകുത്തൽ. 4 മാസത്തോളം വീട്ടുകാരിൽ നിന്നും വിവരം മറച്ചുവച്ചു. ടാറ്റൂ കുത്തിയ കാര്യം അച്ഛൻ കണ്ടുപിച്ച ദിവസം […]
ഹെൻറിച്ച് ക്ലാസന് മിന്നൽ സെഞ്ച്വറി, മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം; വിൻഡീസ് പരമ്പര സമനിലയിൽ
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ, ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം. ഹെൻറിച്ച് ക്ലാസൻ്റെ സെഞ്ച്വറി പ്രകടനമാണ് ടീമിന് ജയം സമ്മാനിച്ചത്. ഹെൻറിച്ച് 61 പന്തിൽ പുറത്താകാതെ 119 റൺസ് നേടി. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചു. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം റദ്ദാക്കിയിരുന്നു. 261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ടീമിന്റെ തുടക്കം മികച്ചതായിരുന്നില്ല. 36 റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി. പിന്നാലെ ടോണി ഡി ജോർജിയോടൊപ്പം […]
60 പന്തിൽ ഏകദിന സെഞ്ചുറി; റെക്കോർഡ് നേട്ടവുമായി മുഷ്ഫിക്കർ റഹീം
ബംഗ്ലാദേശിനായി ഏറ്റവും വേഗത്തിൽ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡുമായി വിക്കറ്റ് കീപ്പർ മുസ്ഫിക്കർ റഹീം. അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ 60 പന്തുകൾ നേരിട്ടാണ് താരം സെഞ്ചുറിയിലെത്തിയത്. ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ സിംഗിൾ നേടി സെഞ്ചുറി തികച്ച താരത്തിൻ്റെ മികവിൽ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 349 റൺസ് നേടി. 60 പന്തിൽ 14 ബൗണ്ടറിയും 2 സിക്സറും സഹിതമാണ് മുഷ്ഫിക്കർ സെഞ്ചുറി തികച്ചത്. മുഷ്ഫിക്കറിനൊപ്പം നസ്‌മുൽ ഹുസൈൻ ഷാൻ്റോ (73), ലിറ്റൺ ദാസ് […]