Cricket Sports

ഇം​ഗ്ലണ്ടിന് രണ്ടാം ജയം; നെതർലൻഡ്‌സിനെ160 റൺസിന് പരാജയപ്പെടുത്തി

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാർക്ക് രണ്ടാം ജയം. നെതർലൻഡ്‌സിനെ 160 റൺസിന് തകർത്താണ് ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 340 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതർലൻഡ്‌സ് 37.2 ഓവറിൽ 179 റൺസിന് ഓൾ ഔട്ടായി. സെഞ്ചുറി നേടിയ ബെൻ സ്‌റ്റോക്‌സാണ് ടീമിന്റെ വിജയശിൽപ്പി. 41 റൺസെടുത്ത് പുറത്താവാതെ നിന്ന തേജ നിദമനുരുവാണ് നെതർലൻഡ്‌സിന്റെ ടോപ് സ്‌കോറർ. 163 ന് ആറുവിക്കറ്റ് എന്ന സ്‌കോറിൽ നിന്ന് 179 റൺസിൽ ടീം ഓൾ ഔട്ടാകുകയായിരുന്നു. 16 റൺസിനിടെ അവസാന […]

Cricket Sports

ഒറ്റയ്ക്ക് പൊരുതി മാക്‌സ്‌വെല്‍; അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് നാടകീയ ജയം

അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് നാടകീയ ജയം. തോല്‍വി മുന്നില്‍ കണ്ട് ഏഴിന് 91 എന്ന നിലയില്‍ നില്‍ക്കെ മാക്‌സ്‌വെല്‍ പുറത്താവാതെ നേടിയ ഇരട്ട സെഞ്ചുറിയാണ് (201) ഓസീസിന് രക്ഷയായത്. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 46.5 പന്തില്‍ ലക്ഷ്യം മറികടന്നു. തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ (0) നവീന്‍ മടക്കി. വിക്കറ്റ് കീപ്പര്‍ ഇക്രം […]

Cricket Sports

ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ഇടതു കൈവിരലുകള്‍ക്ക് ഏറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരം നഷ്ടമാവുക. ശ്രീലങ്കയ്‌ക്കെതിരയുള്ള മത്സരത്തിലായിരുന്നു പരുക്കേറ്റത്. എക്‌സറേയില്‍ വിരലുകള്‍ക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി. 11ന് ഓസ്‌ട്രേലിയക്കെതിരെയാണ് അവരുടെ അടുത്ത മത്സരം. ‘ ഷാക്കിബിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിന് ഏറു കൊണ്ട് പരിക്കേറ്റു. ടേപ്പിന്റെയും വേദന സംഹാരിയുടെയും സഹായത്തിലാണ് അദ്ദേഹം ബാറ്റിംഗ് തുടര്‍ന്നത്..എക്‌സറേയില്‍ അദ്ദേഹത്തിന്റെ വിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. നാല് ആഴ്ചയോളം വിശ്രമം വേണ്ടിവരും. അദ്ദേഹം ഇന്ന് […]

Cricket

‘ടി-20യിൽ കഴിവ് കണ്ടതാണ്, ഒറ്റക്കളി കൊണ്ട് ഏകദിനത്തിലെ മോശം ഫോം മാറ്റാനാവും’; സൂര്യകുമാറിനെ പിന്തുണയ്ക്കുന്നു എന്ന് ദ്രാവിഡ്

ലോകകപ്പ് ടീമിൽ ഉൾപ്പെട്ട സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കുന്നു എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. സൂര്യകുമാറിൻ്റെ കഴിവ് ടി-20യിൽ കണ്ടതാണ്. ഒറ്റക്കളി കൊണ്ട് ഏകദിനത്തിലെ മോശം ഫോം മാറ്റാനാവും എന്നും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ദ്രാവിഡ് പറഞ്ഞു. (rahul dravid suryakumar yadav) “അവൻ ടീമിലുണ്ട്. അതുകൊണ്ട് അവനെ പൂർണമായി പിന്തുണയ്ക്കുകയാണ്. അവന് കഴിവുള്ളതിനാലാണ് ഞങ്ങൾ അവനെ പിന്തുണയ്ക്കുന്നത്. ടി-20യിൽ മാത്രമേ അത് കണ്ടിട്ടുള്ളൂ എങ്കിലും ഒരു താരമെന്ന നിലയിൽ അവൻ എത്ര മികച്ചയാളാണെന്ന് നമുക്കറിയാം. […]

Cricket HEAD LINES Sports

രോഹിതും കോലിയുമില്ല, സൂര്യകുമാറിന് അവസാന അവസരം; ഓസീസിനെതിരായ ആദ്യ ഏകദിനം ഇന്ന്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം ഇന്ന്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30ന് മത്സരം ആരംഭിക്കും. സുപ്രധാന താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും വിശ്രമം നൽകിയാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ ഇറങ്ങുക. ഏകദിനത്തിൽ തുടരെ പരാജയപ്പെടുന്ന സൂര്യകുമാർ യാദവിന് ഒരുപക്ഷേ, ഇത് ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള അവസാന അവസരമാവും. (india australia first odi) രോഹിതിനും കോലിക്കുമൊപ്പം ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരും ആദ്യ […]

Cricket

സൂപ്പർ മിയാൻ; ബൗളർമാരുടെ ഏകദിന റാങ്കിംഗിൽ മുഹമ്മദ് സിറാജ് ഒന്നാമത്

ബൗലർമാരുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് ഒന്നാമത്. ഏഷ്യാ കപ്പിലെ ഗംഭീര പ്രകടനങ്ങളാണ് സിറാജിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 12.20 ശരാശരിയിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് ഇന്ത്യയുടെ കിരീടധാരണത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ശ്രീലങ്കക്കെതിരായ ഫൈനലിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റ് പിഴുത താരമായിരുന്നു കളിയിലെ താരം. (mohammed siraj odi ranking) 9ആം സ്ഥാനത്തുനിന്നാണ് സിറാജിൻ്റെ കുതിപ്പ്. 694 റേറ്റിംഗോടെയാണ് സിറാജ് റാങ്കിംഗിൽ മുന്നിലെത്തിയത്. ഓസീസ് […]

Cricket Sports

സ്മിത്തും വാർണറും ‘നെക്ക് ഗാർഡ്’ ധരിക്കേണ്ടി വരും; നിയമം നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

‘നെക്ക് ഗാർഡ്’ നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര, ആഭ്യന്തര കളിക്കാർ നിർബന്ധമായും ‘നെക്ക് ഗാർഡ്’ ധരിക്കണം. ഇതോടെ വെറ്ററൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ‘നെക്ക് പ്രൊട്ടക്ടർ’ അണിയേണ്ടി വരും. 2015-ൽ അവതരിപ്പിച്ചത് മുതൽ ‘നെക്ക് ഗാർഡുകൾ’ ഉപയോഗിക്കാൻ ഇരുവരും വിസമ്മതിച്ചിരുന്നു. സെപ്തംബർ 7 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് പേസർ കഗിസോ റബാഡയുടെ ബൗൺസർ ബോള്ളിൽ പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം. ആഭ്യന്തര, അന്തർദേശീയ ക്രിക്കറ്റിൽ […]

Cricket Sports

ഐസിസി റാങ്കിംഗ്; ശുഭ്മൻ ഗില്ലിന് തകർപ്പൻ മുന്നേറ്റം, മുന്നിൽ ബാബർ അസം മാത്രം

ഐസിസി റാങ്കിംഗിൽ വമ്പൻ നേട്ടമുണ്ടാക്കി ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മൻ ഗിൽ. ഏഷ്യാ കപ്പിലെ പ്രകടന മികവിൽ താരം റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 759 റേറ്റിംഗോടെയാണ് ഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 863 ആണ് അസമിൻ്റെ റേറ്റിംഗ്. (icc ranking shubman gill) ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനങ്ങൾ തുണയായപ്പോൾ ഓസീസ് താരം ഡേവിഡ് വാർണറും റാങ്കിംഗിൽ നേട്ടമുണ്ടാക്കി. 739 റേറ്റിംഗുമായി താരം നാലാമതെത്തി. 745 റേറ്റിംഗുമായി ദക്ഷിണാഫ്രിക്കയുടെ […]

Cricket

‘മിന്നുമണിക്ക് അഭിനന്ദന സന്ദേശം തയ്യാറാക്കുക’; അഞ്ചാം ക്ലാസ്‌ ചോദ്യ പേപ്പറിൽ ഇടം പിടിച്ച് അഭിമാന താരം

ചോദ്യപേപ്പറിലും ഇടം പിടിച്ച് അഭിമാന താരം മിന്നുമണി. സംസ്ഥാനത്തെ അഞ്ചാം ക്ലാസ് ചോദ്യപേപ്പറിലാണ് മിന്നുമണിയെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് താരമായ ആദ്യ മലയാളി മിന്നുമണിക്ക് അഭിനന്ദന സന്ദേശം തയ്യാറാക്കുക എന്നതാണ് ചോദ്യം. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വേണ്ടി മിന്നുമണി അരങ്ങേറ്റം കുറിച്ചിരുന്നു. പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ഈ കേരള താരം പുറത്തെടുത്തത്. മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ ആയിരുന്നു മിന്നുമണി കൊയ്തത്. പരമ്പരയിൽ ഏറ്റവുമധികം […]

Cricket Sports

അതിനിര്‍ണായകം; ഇന്ത്യയ്ക്കിന്ന് ജീവന്‍ മരണ പോരാട്ടം

അതിനിര്‍ണായക മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്പോള്‍ വിജയമെന്നതിനപ്പുറം മറ്റൊന്നും ഇന്ത്യന്‍ ചിന്തകളില്‍ ഉണ്ടാകാനിടയില്ല. ഈ മത്സരത്തിലെ തോല്‍വി പരമ്പര നഷ്ടത്തിന് കാരണമാകും. ആദ്യ രണ്ട് മത്സരങ്ങളും കരീബിയന്‍ കരുത്തിന് മുന്നില്‍ ഇന്ത്യ അടിയറവെച്ചിരുന്നു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര പെരുമയ്‌ക്കൊത്തുയരാത്തതാണ് ഇന്ത്യയെ വലയ്ക്കുന്നത് ഈമത്സരത്തില്‍ തിരിച്ച് വരവുണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. അവസാന രണ്ട് മത്സരങ്ങളിലെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ല. ഹര്‍ദിക് പാണ്ട്യ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു […]