Kerala

തെരഞ്ഞെടുപ്പ് ജയം ചര്‍ച്ച ചെയ്യാന്‍ സി.പി.എം, സി.പി.ഐ യോഗങ്ങള്‍ ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം വിലയിരുത്താൻ സി.പി.എമ്മിന്‍റേയും സി.പി.ഐയുടേയും സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. കോര്‍പ്പറേഷനിലേയും ജില്ലാ പഞ്ചായത്തുകളിലേയും അധ്യക്ഷ ഉപാധ്യക്ഷന്‍മാരെ കുറിച്ച് ഇരു പാര്‍ട്ടികളും ചര്‍ച്ച ചെയ്യും. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ നേതൃയോഗങ്ങള്‍ തീരുമാനിച്ചേക്കും. വിവാദ കൊടുങ്കാറ്റിനിടെ നേടിയ ഉജ്ജ്വല ജയത്തിന് പിന്നാലെയാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ ഏറ്റെടുത്തതിനൊപ്പം പ്രതിപക്ഷം ഉണ്ടാക്കിയ വിവാദങ്ങള്‍ വിലപ്പോയില്ലെന്നും സി.പി.എമ്മും സി.പി.ഐയും കണക്ക് കൂട്ടുന്നു. ഇന്ന് നടക്കുന്ന നേതൃയോഗങ്ങള്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. സര്‍ക്കാരിനെ […]

Kerala

പൊലീസ് നിയമഭേദഗതി; പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം

പൊലീസ് നിയമഭേദഗതിയിൽ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താതെയാണ് പാര്‍ട്ടിയുടെ പ്രതികരണം. വിവാദ നിയമഭേദഗതിയിലും പിന്മാറ്റത്തിലും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പാർട്ടി പരസ്യമായി തെറ്റ് ഏറ്റുപറയുന്നത്. പാര്‍ട്ടി അനൂകൂലികളില്‍ നിന്നും കേന്ദ്ര നേതൃത്വത്തില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് പൊലീസ് നിയമഭേദഗതിയില്‍ തെറ്റ് പറ്റിയെന്ന് സി.പി.എം തുറന്ന് സമ്മതിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി ഇക്കാര്യം പരസ്യമായ സമ്മതിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എന്നാല്‍ മുഖ്യമന്ത്രിയെ തള്ളിപ്പറയാതെയാണ് […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും ബി.ജെ.പിയും

തദ്ദേശ തെരഞ്ഞെടുപ്പിലേക്കായി തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും ബി.ജെ.പിയും. കോർപ്പറേഷനിലെ 70 സീറ്റിൽ സി.പി.എമ്മാണ് മത്സരിക്കുന്നത്. 46 വനിതകളെയാണ് കോർപ്പറേഷൻ നിലനിർത്താൻ സി.പി.എം മത്സര രംഗത്തിറക്കിയത്‌. രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ 70 സീറ്റിൽ സി.പി.എം മത്സരിക്കും. 17 സീറ്റിൽ സി.പി.ഐയും ബാക്കി 13 സീറ്റ് ഘടകകക്ഷികൾക്കുമാണ്. 26 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ 19 സീറ്റിലും സി.പി.എമ്മാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ ഒരു ഡിവിഷൻ കേരള കോൺഗ്രസ് എമ്മിനും നൽകിയിട്ടുണ്ട്. കോർപ്പറേഷൻ സ്ഥാനാർത്ഥികളിൽ […]

Kerala

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്താന്‍ സര്‍ക്കാര്‍ നിയസമഭയെ കരുവാക്കുന്നുവെന്ന് പ്രതിപക്ഷം

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്താന്‍ സംസ്ഥാന സർക്കാർ നിയസമഭയെ കരുവാക്കുന്നുവെന്ന് പ്രതിപക്ഷം. എന്‍ഫോഴ്സെമെന്‍റ് ഡയറക്ടറേറ്റിന് അവകാശലംഘന നോട്ടീസ് നല്‍കിയ സ്പീക്കറുടെ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലൈഫ് ഫയലുകള്‍ ശേഖരിച്ച വിജിലന്‍സിന് എന്ത് കൊണ്ട് നോട്ടീസ് നല്കിയില്ലെന്ന് വി.ഡി സതീശനും ചോദിച്ചു. ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ഏജന്‍സി ഫയല്‍ പരിശോധിക്കുന്നത് എങ്ങനെ സഭയില് മുഖ്യമന്ത്രി നല്കുന്ന ഉറപ്പു പാലിക്കുന്നതിന് തടസമാക്കുന്നു. ഇത് സഭയുടെ അവകാശങ്ങളുടെ ലംഘനമാകുമെന്നതെങ്ങനെ, 11ന് നടക്കാനിരുന്ന പ്രിവിലേജ് കമ്മറ്റി […]

Kerala

മയക്കുമരുന്ന് കച്ചവടം നടത്തുന്ന ബിനീഷിനെ മുഖ്യമന്ത്രി എന്തുകൊണ്ട് തള്ളിപ്പറയുന്നില്ല

മയക്കുമരുന്ന് കച്ചവടം നടത്തുന്ന ബിനീഷ് കോടിയേരിയെ മുഖ്യമന്ത്രി എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷിനെതിരായ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഇ.ഡിയുടെ റെയ്ഡെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമെന്ന് സി.പി.എം. എന്‍ഫോഴ്സ്മെന്‍റ് ഉദ്യേഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും സി.പി.എം ആരോപിച്ചു. ഇക്കാര്യങ്ങള്‍ തുറന്ന് കാണിക്കാനാണ് അവൈലബിള്‍ സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. അന്വേഷണം എതിര്‍ക്കാനോ തടയാനോ പാര്‍ട്ടി ശ്രമിക്കില്ല. കേസില്‍ ഇടപെടില്ലെന്ന മുന്‍ നിലപാടില്‍ മാറ്റമില്ല. ഇ.ഡിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എം […]

Kerala

”കേരളം ഭരിക്കുന്നത് കൊള്ളസംഘം”രമേശ് ചെന്നിത്തല

കേരളം ഭരിക്കുന്നത് കൊള്ളസംഘമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “സംസ്ഥാനത്ത് സ്വര്‍‌ണക്കടത്ത് മുതല്‍ മനുഷ്യക്കടത്ത് വരെ നടക്കുന്നു. അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എമ്മാണ് നേതൃത്വം നല്‍കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ട്. മുഖ്യമന്ത്രിയെക്കാള്‍ വലുതാണ് പാര്‍ട്ടി സെക്രട്ടറി. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചോടം നടക്കുന്നുണ്ട്. അത് ചെറിയൊരു കാര്യമാണോ? ആളുകളെ പൊട്ടന്മാരാക്കാണോ? സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇപ്പൊ കസ്റ്റഡിയിലാണ്. പാര്‍ട്ടി കസ്റ്റഡിയിലാണ്. ഇതിന് മറുപടി ജനങ്ങള്‍ നല്‍കും”. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവെച്ചാഴിയണമെന്നും […]

Kerala

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുറുകുന്നതിനിടെ സി.ബി.ഐക്ക് പൂട്ടിടാന്‍ സി.പി.എമ്മിന്‍റെ രാഷ്ട്രീയ നീക്കം

സംസ്ഥാനത്ത് കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പൊതുസമ്മതം ഒഴിവാക്കിയുള്ള ഉത്തരവ് കേരളം ഉടന്‍ പുറത്തിറക്കും. സി.ബി.ഐയുടെ ദുരുപയോഗമാണ് ചോദ്യം ചെയ്യുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തിന് സി.പി.എമ്മിന് പിന്നാലെ സി.പി.ഐയും പിന്തുണയുമായി രംഗത്ത് വന്നു. ലൈഫ് മിഷന്‍ അന്വേഷത്തില്‍ സി.ബി.ഐ ഇടപെട്ടതിലുള്ള ഭയം മൂലമാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുക്കുന്നത് കേന്ദ്ര മന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. ഡല്‍ഹിക്ക് പുറത്ത് കേസുകള്‍ എടുക്കണമെങ്കില്‍ സി.ബി.ഐയ്ക്ക് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണം. അല്ലെങ്കില്‍ ഹൈക്കോടതിയോ […]

Kerala

സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിര സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന വിവാദങ്ങളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയന്‍ വിശദീകരിച്ചു സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിര സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം. ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ശിവശങ്കറിനെ നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. സ്വര്‍ണ്ണക്കടത്ത് വിവാദം സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന വിവാദങ്ങളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയന്‍ വിശദീകരിച്ചു. ശിവശങ്കറിന് വീഴ്ച […]

India Kerala

സി.പി.എമ്മിന് പുതിയ സെക്രട്ടറി; കോടിയേരി അവധിയെടുക്കുന്നു

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആറുമാസത്തെ അവധിയില്‍ പോകുന്നു. ഇതോടെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മറ്റൊരാളെ നിയമിക്കും. ചികിത്സയുടെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുന്നത്. കോടിയേരിയുടെ അപേക്ഷയില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കും. കോടിയേരി ബാലകൃഷണന്‍ അവധി അപേക്ഷ നല്‍കിയതോടെ സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വന്നേക്കും. ചികിത്സയ്ക്ക് വേണ്ടി നേരത്തെ നല്‍കിയ അവധി അപേക്ഷ ആറ് മാസം നീട്ടാന്‍ കോടിയേരി ‌അനുമതി തേടിയ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തേക്ക് മറ്റ് […]

India Kerala

ഐ.ടി.ഐ വിദ്യാര്‍ഥിയുടെ കൊലപാതകം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കൊല്ലത്ത് ഐ.ടി.ഐ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊന്ന കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയെ ആണ് അറസ്റ്റിലായത്. സരസന്‍ പിള്ളയെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് പാര്‍ട്ടി നീക്കി. സരസന്‍ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്നാണ് മരിച്ച രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നത്. എന്നാല്‍ കേസിന്റെ പ്രാഥമികഘട്ടത്തില്‍ സരസന്‍പിള്ളയെ പൊലീസ് പ്രതിചേര്‍ത്തില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്നിറക്കി മര്‍ദിച്ചത്. വീട്ടില്‍ […]