രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും.സിപിഎം മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കാന് സംസ്ഥാനസെക്രട്ടറിയേറ്റ് ഇന്ന് ചേരും.സിപിഐയുടെ വകുപ്പുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായിട്ടുണ്ട്.ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത.നാളെ വൈകിട്ട് മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞ. പ്രധാനപ്പെട്ട വകുപ്പുകള്‍ എല്ലാം സിപിഎമ്മും സിപിഐയുമാണ് പങ്കിടുന്നത്.വ്യവസായം,ധനം,ആരോഗ്യം ,വിദ്യാഭ്യാസം,,പൊതുമരാമത്ത്,തദ്ദേശ ,എക്സൈസ് വകുപ്പുകള്‍ സിപിഎമ്മിന്‍റെ കയ്യില്‍ തന്നെയാണുള്ളത്.റവന്യൂ,ഭക്ഷ്യം,കൃഷി വകുപ്പുകള്‍ സിപിഐയ്ക്ക് ലഭിക്കും.കേരള കോണ്‍ഗ്രസ് എമ്മിന് ജലവിഭവം നല്‍കാനുള്ള സാധ്യതയുണ്ട്.അങ്ങനെയങ്കില്‍ ജെഡിഎസിന് വനം പോലെയുള്ള പ്രധാനപ്പെട്ട വകുപ്പ് നല്‍കും.എന്‍സിപിയില്‍ നിന്ന് ഗതാഗതം ഏറ്റെടുത്ത് […]