ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ അധ്യക്ഷപദവിയെ ചൊല്ലി പ്രതിഷേധിച്ചവര്‍ക്കെതിരെ സി.പി.എം നടപടി. പരസ്യ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നഗരസഭാ അധ്യക്ഷയായി സുധാകരന്‍ പക്ഷത്തുള്ള സൗമ്യാ രാജിനെ കൊണ്ടുവന്നതിനെതിരെയായിരുന്നു പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഐസക്-സുധാകരന്‍ പക്ഷങ്ങള്‍ തമ്മിലുള്ള വിഭാഗീയത ജില്ലയില്‍ രൂക്ഷമാവുകയാണ്. പാര്‍ട്ടിയില്‍ സീനിയറായ നെഹ്റു ട്രോഫി വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ജയമ്മയെ തഴഞ്ഞ് ഇരവുകാട് കൌണ്‍സിലര്‍ സൗമ്യ രാജുവിനെ അധ്യക്ഷയാക്കിയതിലായിരുന്നു പ്രതിഷേധം. തോമസ് ഐസക് പക്ഷം അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ […]