Kerala

സി.പി.എമിന് തലവേദനയായി കണ്ണൂരിലെ ക്വട്ടേഷന്‍ – സൈബര്‍ സംഘങ്ങള്‍

കണ്ണൂരിലെ ക്വട്ടേഷന്‍ – സൈബര്‍ സംഘങ്ങള്‍ സി.പി.എമിന് തലവേദനയാകുന്നു. രാമനാട്ടുകര സംഭവത്തില്‍ അന്വേക്ഷണം സൈബര്‍ സംഘത്തിലേക്ക് തിരിഞ്ഞതോടെ പ്രതിരോധവുമായി സി.പി.എം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി തുടങ്ങിയവരെ ജില്ലാ നേതൃത്വം തള്ളിപ്പറഞ്ഞത്. ഇവരെ പാർട്ടി വേദികളിൽ നിന്നും അകറ്റി നിർത്താനും സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സി.പി.എമ്മിന് വേണ്ടി അടിപിടി മുതല്‍ കൊലപാതകം വരെ നടത്തിയവര്‍, അണികളുടെ ആരാധനാ പാത്രങ്ങളായി മാറിയ ഇവരില്‍ പലരും പിന്നീട് വന്‍ ക്വട്ടേഷന്‍ സംഘങ്ങളായി […]

Kerala

എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ: പി. ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്നു വിളിക്കുന്നതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയറ്റംഗം പി. ജയരാജൻ. എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ, പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ ച്ചെ് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും പി. ജയരാജൻ പറഞ്ഞു. ആളുകൾ പലതും വിളിക്കുമെന്ന പിണറായിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ജയരാജന്‍റെ പ്രതികരണം. നേരത്തെ, പാർട്ടിക്ക് ക്യാപ്റ്റനില്ലെന്നും പാർട്ടി അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും മുൻ […]

Kerala

സി.പി.എം വ്യാജവോട്ടുകൾ ചേർത്തത് സർവീസ് സംഘടനകളെ ഉപയോഗിച്ചെന്ന് ചെന്നിത്തല

സർവീസ് സംഘടനകളെ ഉപയോഗിച്ചണ് സി.പി.എം വ്യാജവോട്ടുകൾ ചേർത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ട് തടയാൻ കോടതി മാർഗനിർദേശവും തെരെഞ്ഞടുപ്പ് കമ്മീഷൻ ഇടപെടലും മാത്രം മതിയാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുറത്ത് വിട്ട പട്ടികയിലുള്ള എല്ലാവരും കുറ്റക്കാരല്ല. ഇരട്ട വോട്ടുണ്ടെങ്കിൽ പരാതി നൽകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനോ കോടതിയോ ഇടപെട്ടത് കൊണ്ട് മാത്രം കള്ളവോട്ട് തടയാനാകില്ല. അതുകൊണ്ടാണ് ഇരട്ടവോട്ടുള്ളവരുടെ പട്ടിക പുറത്ത് വിട്ടതെന്നും ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റ് വഴി 4.34 […]

Kerala

മുന്നില്‍ നിര്‍ണായക ദിവസങ്ങള്‍; പ്രചാരണം അവസാന ലാപ്പില്‍

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് കടന്നതോടെ ആവനാഴിയിലെ സകല ആയുധങ്ങളുമെടുത്ത് പ്രയോഗിക്കുകയാണ് മുന്നണികള്‍. കൊട്ടിക്കലാശത്തിന് മുന്‍പുള്ള ദിവസങ്ങള്‍ സജീവമാക്കാന്‍ പ്രധാനനേതാക്കള്‍ തന്നെയാണ് രംഗത്തിറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയും, പ്രിയങ്ക ഗാന്ധി ശനിയാഴ്ചയും കേരളത്തിലെത്തും. ഇടത് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രി കണ്ണൂര്‍ ജില്ലയിലാണുള്ളത്. ജീവന്‍മരണ പോരാട്ടത്തിന്‍റെ പ്രചാരണം അവസാനലാപ്പില്‍ എത്തിയതോടെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ പതിനെട്ടടവും പയറ്റുകയാണ് മുന്നണികള്‍. ദിവസവും നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ ആവേശത്തോടെ നേതാക്കള്‍ കളത്തിലങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിലെത്തും. […]

Kerala

ഭരണത്തുടർച്ച പിന്നോക്ക – ന്യൂനപക്ഷ തകർച്ചക്ക് കാരണമാകുമെന്ന് മെക്ക

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ സാമൂഹ്യനീതിയും വിദ്യാഭ്യാസ-ഉദ്യോഗ തൊഴിൽ മേഖലകളിലെ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്താൻ മുന്നണികൾ തയ്യാറാവണമെന്ന് മെക്ക. ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങൾക്കും അധഃസ്ഥിത പീഡിത ജനവിഭാഗങ്ങൾക്കും നീതി ഉറപ്പുവരുത്തുന്ന മുന്നണിയെയും പാർട്ടികളെയും ജനാധിപത്യ കക്ഷികളെയും അധികാരത്തിലേറ്റുവാൻ വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കണമെന്നും മെക്ക സംസ്ഥാന നേതൃയോഗം അഭ്യർത്ഥിച്ചു. കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം അനുഭവിച്ചറിയാത്ത തരത്തിലുള്ള വർഗീയ ധ്രുവീകരണ പ്രവർത്തനമാണ് ഇടതുസർക്കാരും വർഗീയ ഫാഷിസ്റ്റ് കക്ഷികളും കൂടി നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രസ്‌താവനയിൽ പറഞ്ഞു. മുസ്‌ലിം,പിന്നോക്ക -സംവരണ സമൂഹങ്ങളുടെ സർവ്വനാശത്തിന് ഇടയാക്കുന്ന തുടർഭരണം […]

Kerala

സർവെകളിൽ ചെന്നിത്തലയുടെ റേറ്റിങ് കുറച്ചത് ആസൂത്രിതം; പിന്നില്‍ സി.പി.എമ്മിന്‍റെ പി.ആര്‍ ഏജന്‍സികളെന്ന് ഉമ്മന്‍ചാണ്ടി

കിഫ്ബിയിലെ പരിശോധനയും വിവാദങ്ങളും ശ്രദ്ധ തിരിച്ച് വിട്ട് കാര്യം നടത്താനുള്ള സി.പി.എം- ബി.ജെ.പി തന്ത്രമാണെന്ന് ഉമ്മൻ ചാണ്ടി. ഒരു വശത്ത് ഏറ്റുമുട്ടലും ഒരു വശത്ത് സഹകരണവുമാണ്. അന്വേഷണത്തിൽ ആത്മാർത്ഥതതയില്ലാത്തത് കൊണ്ടാണ് അന്വേഷണങ്ങൾ എങ്ങുമെത്താതിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. രമേശ് ചെന്നിത്തലയുടെ റേറ്റ് കുറച്ച് കാണിക്കുന്നതിന് സി.പി.എമ്മിന്‍റെ പിആർ ഏജൻസികൾ നടത്തുന്നതാണ് ഇപ്പോഴുള്ള സർവെകളെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. രമേശ് പറഞ്ഞ ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. ഒരു കാര്യത്തിലും സർക്കാറിന് മറുപടിയില്ല. പറയുന്ന ആൾക്ക് വിശ്വാസ്യതയില്ല എന്ന് […]

Kerala

വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാന്‍ സി.പി.എം രാസവസ്തുക്കള്‍ വിതരണം ചെയ്യുന്നു: രമേശ് ചെന്നിത്തല

ഇരട്ട വോട്ട് ആരോപണത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ വീണ്ടും സ്വരം കടുപ്പിച്ച് പ്രതിപക്ഷം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സി.പി.എം ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസിന്‍റെ പുതിയ ആരോപണം. വോട്ട് ചെയ്യുമ്പോള്‍ വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ സി.പി.എം കേന്ദ്രങ്ങള്‍ വിതരണം ചെയ്യുന്നുവെന്നായിരുന്നു പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണം. ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കും. ജനവികാരം അട്ടിമറിക്കാനാണ് സി.പി.ഐ.എം വ്യാജ വോട്ട് ചേര്‍ക്കുന്നത്. മഷി മായ്ക്കാനുള്ള രാസവസ്തുക്കള്‍ സി.പി.എം വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പരാതി […]

Kerala

പാലക്കാട് ജില്ലയില്‍ മന്ത്രി എ.കെ ബാലനടക്കം നാല് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സി.പി.എം സീറ്റ് നല്‍കിയേക്കില്ല

പാലക്കാട് ജില്ലയില്‍ നാല് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സി.പി.എം ഇത്തവണ സീറ്റ് നല്‍കിയേക്കില്ല. മന്ത്രി എ.കെ ബാലനും സീറ്റ് ലഭിക്കാനിടയില്ല. മലമ്പുഴ മണ്ഡലത്തില്‍ സംസ്ഥാന നേതാക്കളില്‍ ഒരാളെ പരിഗണിക്കാനാണ് സാധ്യത. തരൂര്‍ മണ്ഡലം നിലവില്‍ വന്ന 2011 മുതല്‍ എ.കെ ബാലനാണ് ഇവിടുത്തെ എം.എല്‍.എ. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഡ്വക്കറ്റ് കെ. ശാന്തകുമാരിയെ തരൂരില്‍ നിന്നും മത്സരിപ്പിക്കനാണ് ആലോചന. സംവരണ മണ്ഡലമായ കോങ്ങാടും ഇത്തവണ മാറ്റം ഉണ്ടായേക്കും. 2 തവണ മത്സരിച്ച് വിജയിച്ച കെ.വി വിജയദാസിനും ഇത്തവണ […]

Kerala

ആലപ്പുഴയിൽ പരസ്യ പ്രതിഷേധം: മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സി.പി.എം പുറത്താക്കി

ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ അധ്യക്ഷപദവിയെ ചൊല്ലി പ്രതിഷേധിച്ചവര്‍ക്കെതിരെ സി.പി.എം നടപടി. പരസ്യ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നഗരസഭാ അധ്യക്ഷയായി സുധാകരന്‍ പക്ഷത്തുള്ള സൗമ്യാ രാജിനെ കൊണ്ടുവന്നതിനെതിരെയായിരുന്നു പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഐസക്-സുധാകരന്‍ പക്ഷങ്ങള്‍ തമ്മിലുള്ള വിഭാഗീയത ജില്ലയില്‍ രൂക്ഷമാവുകയാണ്. പാര്‍ട്ടിയില്‍ സീനിയറായ നെഹ്റു ട്രോഫി വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ജയമ്മയെ തഴഞ്ഞ് ഇരവുകാട് കൌണ്‍സിലര്‍ സൗമ്യ രാജുവിനെ അധ്യക്ഷയാക്കിയതിലായിരുന്നു പ്രതിഷേധം. തോമസ് ഐസക് പക്ഷം അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ […]

Kerala

സൗജന്യകിറ്റ് വിതരണം തുണച്ചു, തുടര്‍ഭരണ സാധ്യതയെന്ന് സിപിഎം വിലയിരുത്തല്‍

തദ്ദേശതെരഞ്ഞെടുപ്പിലെ ഉജ്ജ്വലജയത്തോടെ സംസ്ഥാനത്ത് തുടര്‍ ഭരണസാധ്യതയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ്. വിജയത്തിന്‍റെ പ്രധാനഘടകമായ സൗജന്യകിറ്റ് വിതരണം അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ തുടരാന്‍ തീരുമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഈ മാസം 22 മുതല്‍ സംസ്ഥാന പര്യടനം നടത്തും. കേന്ദ്ര ഏജന്‍സികളുടെ അതിര് വിട്ട ഇടപെടലും അതിനെ ഉയര്‍ത്തിയുള്ള പ്രതിപക്ഷത്തിന്‍റെ നീക്കങ്ങളുമെല്ലാം ജനങ്ങള്‍ തിരസ്കരിച്ചതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് വിലയിരുത്തി. 100 നോട് അടുപ്പിച്ച് നിയമസഭ സീറ്റുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതോടെ തുടര്‍ ഭരണത്തിനുള്ള എല്ലാ […]