പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും സഖ്യത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണയ്ക്ക് ശ്രമം തുടങ്ങി. ബിഹാർ മാതൃകയിലുള്ള മുന്നണിയാണ് ബംഗാളിലും ആലോചിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി വിഷയം ചർച്ച ചെയ്യും. ഒക്ടോബര്‍ 30, 31 തിയ്യതികളിലാണ് സിപിഎം കേന്ദ്രകമ്മിറ്റി. സിപിഎം ബംഗാള്‍ ഘടകം സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബംഗാള്‍ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. എന്നാല്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറാണെന്ന് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ […]
Tag: CPIM
സിബിഐയെ സിപിഎമ്മിന് ഭയമെന്ന് കോണ്‍ഗ്രസ്
ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നറിഞ്ഞപ്പോഴാണ് സിപിഎം നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയതെന്ന് ചെന്നിത്തല സംസ്ഥാനത്ത് സിബിഐയെ വിലക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നറിഞ്ഞപ്പോഴാണ് സിപിഎം നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയത്. സിബിഐയെ വിലക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിബിഐയെ സിപിഎം ഭയപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഖിലേന്ത്യാ തലത്തിലും ഇതേ നിലപാട് തന്നെയാണോ സിപിഎമ്മിനുള്ളതെന്ന് വ്യക്തമാക്കണം. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ കേന്ദ്ര […]
പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം മാറി: രമേശ് ചെന്നിത്തല
മകൻ കുടുങ്ങുമെന്ന് കണ്ടപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വർഗീയത ഇളക്കി വിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിലായപ്പോൾ കോടിയേരി മൗനം പാലിച്ചു. മകൻ ലഹരി കടത്തിൽ കുടുങ്ങുമെന്നായപ്പോൾ രംഗത്ത് വന്നു. പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ചെന്നിത്തല ആരോപിച്ചു. കോടിയേരി വർഗീയത ഇളക്കി വിടുന്നത് ബിജെപിയെ സഹായിക്കാനാണ്. ബിജെപിയെ ശക്തിപ്പെടുത്താനാണ് സിപിഎം തന്ത്രം. മന്ത്രി ജലീലിന്‍റെ രാജിയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. ജലീലിനെ സംരക്ഷിക്കാന്‍ ബിജെപിയേക്കാൾ […]
ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നത് സിപിഎം എന്ന് യുഡിഎഫ്
ഖുര്‍ആന്‍ കടത്ത് പോലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കി സ്വര്‍ണക്കടത്ത് കേസ് എന്ന നിലയിലായിരിക്കും ജലീലിന് എതിരായ സമരങ്ങളെ യുഡിഎഫ് കൈകാര്യം ചെയ്യുക. കെ ടി ജലീലിനെതിരായ സമരത്തെ ഖുര്‍ആന്‍ വിരുദ്ധ സമരമായി വ്യാഖ്യാനിക്കാനുള്ള സിപിഎം നീക്കത്തെ പ്രതിരോധിക്കാന്‍ യുഡിഎഫ് തീരുമാനം. ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കി സിപിഎമ്മാണ് മാറ്റുന്നതെന്ന് യുഡിഎഫ് ഉയര്‍ത്തി കാട്ടും. ഖുര്‍ആന്‍ കടത്ത് പോലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കി സ്വര്‍ണക്കടത്ത് കേസ് എന്ന നിലയിലായിരിക്കും ജലീലിന് എതിരായ സമരങ്ങളെ യുഡിഎഫ് കൈകാര്യം ചെയ്യുക. ആര്‍എസ്എസിന്‍റെ ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭത്തിന് […]
കെ ടി ജലീലിന്റെ രാജി ആവശ്യം തള്ളി ഇടതു മുന്നണി; എന്‍ഐഎ ചോദ്യം ചെയ്തതിന്‍റെ പേരില്‍ രാജി വേണ്ട
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യം സിപിഐഎം തള്ളി. രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എൻഐഎ ചോദ്യം ചെയ്തതിന്റെ പേരിൽ രാജി വേണ്ടെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവനും വ്യക്തമാക്കി. കേസിൽ ഒന്നാം പ്രതിയായി വരേണ്ടത് വി മുരളീധരനാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കെ ടി ജലീലിനെ പൂർണ വിശ്വാസമെന്ന് മന്ത്രി എ കെ ബാലൻ. വിഷയത്തിൽ ഇപ്പോൾ മറുപടി പറയേണ്ട ആവശ്യമില്ലെന്നും മന്ത്രി. അടുത്ത ആഴ്ച സിപിഐഎം […]
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സി.പി.എം
കോവിഡ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിനു മുന്നോടിയായാണ് പാര്‍ട്ടി നേതൃത്വം ലോക്‍ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തത് കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സി.പി.എം. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഗുണം ചെയ്യില്ലെന്നും പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് വേണ്ടതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കോവിഡ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിനു മുന്നോടിയായാണ് പാര്‍ട്ടി നേതൃത്വം ലോക്‍ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ […]
ജോസ് വിഭാഗത്തോട് സിപിഐക്ക് എതിര്‍പ്പ്; കരുതലോടെ നീങ്ങാന്‍ സിപിഎം
മധ്യകേരളത്തിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് കൂടുതൽ ബലം പകരാൻ ജോസ് വിഭാഗത്തിന് കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ കണക്കു കൂട്ടൽ. ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി പ്രവേശന വിഷയത്തിൽ കരുതലോടെ നീങ്ങാൻ ഇടത് മുന്നണി തീരുമാനം. മധ്യകേരളത്തിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് കൂടുതൽ ബലം പകരാൻ ജോസ് വിഭാഗത്തിന് കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ കണക്കു കൂട്ടൽ. എന്നാൽ ഇക്കാര്യത്തിൽ സിപിഐയുടെ എതിർപ്പ് കൂടി പരിഗണിച്ചാവും മുന്നണി നേതൃത്വം നിലപാട് വ്യക്തമാക്കുക. യുഡിഎഫിൽ നിന്ന് പുറത്തായതോടെ ജോസ് വിഭാഗത്തിന്‍റെ പ്രഥമ പരിഗണന […]
”ഷുക്കൂറിനെ അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല”: മൂത്തേടത്തെ കൊലവിളി മുദ്രാവാക്യത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്
മുസ്‍ലിം ലീഗിന്‍റെ പരാതിയിൽ എടക്കര പൊലീസാണ് കേസെടുത്തത്. മലപ്പുറം നിലമ്പൂർ മൂത്തേടത്തെ കൊലവിളി പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു. മുസ്‍ലിം ലീഗിന്‍റെ പരാതിയിൽ എടക്കര പൊലീസാണ് കേസെടുത്തത്. എന്നാല്‍ പ്രതിഷേധ പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം തള്ളി. ഡിവൈഎഫ്ഐയുടെ ഉത്തരവാദിത്വപ്പെട്ട പ്രവർത്തകർ ഉണ്ടോ എന്നത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു . അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നായിരുന്നു മൂത്തേടത്തെ ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടയിലെ മുദ്രാവാക്യങ്ങള്‍. […]
‘കേരള രാഷ്ട്രീയത്തിൽ ഇടതു പക്ഷത്തിന് അനുകൂലമായ തരംഗം’: ഇ പി ജയരാജൻ
കേരള രാഷ്ട്രീയത്തിൽ ഇടതു പക്ഷത്തിന് അനുകൂലമായ തരംഗമെന്ന് മന്ത്രി ഇ പി ജയരാജൻ. സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങൾ പുതിയ കേരള സൃഷ്ടിക്ക് വഴിവയ്ക്കും. കേരളത്തിലെ ജനങ്ങൾക്കിടയിൽ സർക്കാറിനെക്കുറിച്ച് വലിയ മതിപ്പും ആത്മവിശ്വാസവും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫിന് അനുകൂലമായ ഒരു ഒഴുക്ക് കേരളത്തിൽ ശക്തിപ്പെട്ടുവരികയാണ്. കോൺഗ്രസിനും മുസ്ലീംലീഗിനും ഉള്ളിൽ പുതിയ പ്രശ്‌നങ്ങൾ ഉരുത്തിരിഞ്ഞ് വരാൻ സാധ്യതയുണ്ട്. യുഡിഎഫിൽ നിന്ന് ഏതെങ്കിലും ഘടകകക്ഷികൾ എൽഡിഎഫിലേക്ക് വരുമെന്നല്ല ഉദ്ദേശിച്ചത്. പുതിയ സാഹചര്യത്തിൽ യുഡിഎഫ് ശിഥിലമാകും. അവർക്ക് പിന്നിലുള്ള ജനങ്ങൾ […]