Kerala

ഗവര്‍ണറെ തത്കാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ഉപാധി വെച്ച ഗവര്‍ണറെ തത്കാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സി പി ഐ എം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വരെ കാത്തിരിക്കാനാണ് സി പി ഐ എം നേതൃത്വത്തില്‍ ധാരണയായിരിക്കുന്നത്. നന്ദിപ്രമേയ ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്കുള്ള മറുപടി നിയമസഭയില്‍ തന്നെ നല്‍കിയേക്കുമെന്നും സൂചനയുണ്ട്. നയപ്രഖ്യാപനത്തില്‍ ഒപ്പുവെക്കാന്‍ ഗവര്‍ണര്‍ വിമുഖത കാട്ടിയത് അനശ്ചിതത്വം സൃഷ്ടിച്ചിരുന്നു. ഹരി എസ് കര്‍ത്തയുടെ നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ടെത്തിയിട്ടും ഗവര്‍ണര്‍ വഴങ്ങിയിരുന്നില്ല. പൊതുഭരണ സെക്രട്ടറി കെ […]