Kerala

പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് ജി സുധാകരന്‍

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കി. സുധാകരന്റെ ആവശ്യത്തിന് അംഗീകാരം നല്‍കിയ ജില്ലാ കമ്മിറ്റി സുധാകരന് പകരമായി മറ്റൊരു പ്രതിനിധിയെ ഉള്‍പ്പെടുത്തി. ആലപ്പുഴയിലെ സംഘടനാപ്രശ്‌നങ്ങളിലെ സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലില്‍ ജി സുധാകരന് നീരസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സുധാകരന്റെ കത്ത്. എറണാകുളത്ത് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന […]

Kerala

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; പതാക ജാഥയ്ക്ക് തുടക്കം

സിപിഐഎം 23ാം പാര്‍ടി കോണ്‍ഗ്രസില്‍ ഉയര്‍ത്താനുള്ള പതാക ജാഥ വയലാറില്‍ നിന്ന് തുടങ്ങി. ഇന്ന് രാവിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.സ്വരാജിന് പതാക കൈമാറി. നേരത്തെ നടന്ന സമ്മേളനം എം.എ.ബേബി ഉദ്ഘാടനംചെയ്തു. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ സ്വാഗതം പറഞ്ഞു. മന്ത്രി വി.എന്‍.വാസവന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി.ചന്ദ്രബാബു, സി.എസ്.സുജാത, എംഎല്‍എമാരായ ദലീമ ജോജോ, പി.പി.ചിത്തരഞ്ജന്‍, എച്ച്.സലാം, എ.എം.ആരിഫ് എംപി […]