Kerala

കണ്ണൂരിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

കണ്ണൂർ തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പുന്നോൽ സ്വദേശി നിജിൽ ദാസിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് കൊലപാതക സംഘങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. കേസന്വേഷണ പുരോഗതിയും ജില്ലയിലെ ക്രമസമാധാന നിലയും വിലയിരുത്താൻ കണ്ണൂരിൽ ഉന്നത തല പൊലീസ് യോഗം പുരോഗമിക്കുകയാണ്. ഉത്തരമേഖലാ ഐജി അശോക് യാദവിൻ്റെ നേതൃത്വത്തിലാണ് യോഗം. കസ്റ്റഡിയിലെടുത്ത നിജിൽ ദാസിന് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. ഇയാളെ […]