Kerala

കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു; സിപിഐഎമ്മിനും കോൺഗ്രസിനും പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് പികെ കൃഷ്ണദാസ്

കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഐഎമ്മും കോൺഗ്രസും ദുർബലമാകുന്നു. അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും കൃഷ്ണദാസ് പറഞ്ഞു. (nda cpim congress krishnadas) എൻഡിഎ സംസ്ഥാന നേതൃ യോഗം ചേർന്നു. എല്ലാ പാർട്ടികളുമായും ഉഭയകക്ഷി ചർച്ചകൾ നടത്തി. വിവിധ ഘടകകക്ഷികൾ സീറ്റ് ആവശ്യം മുന്നോട്ടുവച്ചു. അത് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. അതിന് ശേഷം സീറ്റ് വിഭജനം പൂർത്തിയാക്കും. എൻഡിഎ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. 400ലധികം സീറ്റ് നേടി […]

Kerala

‘തിരുവനന്തപുരത്തെ ബിജെപി ജില്ലാ കമ്മിറ്റി അംഗം സിപിഐഎമ്മിനൊപ്പം’; കുറിപ്പുമായി വി ജോയ്

ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ വന്ന് നില്‍ക്കേ തിരുവനന്തപുരത്ത് ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സിപിഐഎമ്മിന് ഒപ്പം ചേര്‍ന്നു. ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയ് തന്നെയാണ് വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ശശി ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയിയുടെ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ടാണ് കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയായ നെല്ലിനാട് ശശി നിലപാട് വ്യക്തമാക്കിയത്. വി ജോയ് ഫേസ്ബുക്കിൽ കുറിച്ചത് ബിജെപി ജില്ലാ നേതാവ് സിപിഐഎമ്മിനൊപ്പം […]

Kerala

കേരളത്തിൽ സിപിഐഎമ്മും കോൺഗ്രസും തമ്മിലാണ് മത്സരം, മോദിയുടെ പാർട്ടിയെ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല; രമേശ് ചെന്നിത്തല

കേരളത്തിലെ എല്ലാ സീറ്റും യുഡിഎഫിന് നേടാൻ കഴിയുന്ന സാഹചര്യമാണെന്ന് രമേശ് ചെന്നിത്തല.ലീഗുമായി ചർച്ച നടക്കുകയാണ്, പ്രശ്നം ഇന്നു കൊണ്ട് പരിഹരിക്കും. ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ട്, പക്ഷേ നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മാർച്ച് ആദ്യവാരത്തോടെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണയും എൽഡിഎഫ് നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ സിപിഐ എമ്മും കോൺഗ്രസും തമ്മിലാണ് മത്സരം. കേന്ദ്രത്തിൽ കൂട്ടുകെട്ട് ഉണ്ടാകുന്നത് പുതുമയുള്ള കാര്യമല്ല. നരേന്ദ്രമോദിയുടെ പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്നും […]

Kerala

‘സദസിൽ പങ്കെടുത്തവർ ക്രിമിനൽ കുറ്റം ചെയ്തതായി കാണേണ്ടതില്ല, നടപടി സ്വീകരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരം’; മുഖ്യമന്ത്രി

പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമായ ‘നവകേരള സദസ്’ പോലുള്ള പരിപാടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. സദസിൽ പങ്കെടുത്തവർ ക്രിമിനൽ കുറ്റം ചെയ്തതായി കാണേണ്ടതില്ലെന്നും നവകേരള സദസും യാത്രയും ജനം നെഞ്ചേറ്റി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി. ‘നാടിൻ്റെ ഒന്നായി നവകേരള സദസ് മാറി. ജനങ്ങളുടെ ഒഴുക്കാണ് ഉണ്ടാകുന്നത്. ആരും നിർബന്ധിച്ച് കൊണ്ടുവരുന്നതല്ല ഇവരെ. പരിപാടിക്ക് രാഷ്ട്രീയ ഉദ്ദേശങ്ങളില്ല. നാടിൻ്റെ പ്രശ്നങ്ങൾ നാടിനു മുന്നിൽ അവതരിപ്പിക്കുക, ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒന്നിച്ച്‌ ശബ്ദം ഉയർത്തുകയുമാണ് […]

Kerala

‘കേന്ദ്രം എപ്പോള്‍ പണം നല്കുന്നുവോ അപ്പോള്‍ തീരുന്ന പ്രശ്നമാണിത്’; മുഖ്യമന്ത്രി

യഥാസമയം കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാകാത്തതുകൊണ്ടാണ് കേരളത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തമസ്കരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്രസർക്കാരിന് ഉണ്ടാകേണ്ടത്. […]

Kerala

16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഐഎം നേതാവ് പിടിയിൽ

പോക്സോ കേസിൽ സിപിഐഎം നേതാവ് പിടിയിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽസിപിഐഎം നേതാവും ഡിവൈഎഫ്ഐ ചെർപ്പുളശ്ശേരി മുൻ ബ്ലോക്ക്‌ കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയും കുടുംബവുമാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.

National

‘ജി20 ക്കെതിരെ വി20 സംഘടിച്ചു’; സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം പൊലീസ് അടപ്പിച്ചു

ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം ‘സുർജിത് ഭവൻ’ പൊലീസ് അടപ്പിച്ചു.ജി20 ക്കെതിരെ വി20 പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് നടപടി. പരിപാടിക്ക് മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. (Police has stopped program at cpim office) വിഷയുമായി ബന്ധപ്പെട്ട് ഡിസിപി യെ കാണുമെന്നും സിപിഐഎം പ്രധിനിധികൾ കൂട്ടിചേർത്തു.അതേസമയം പൊലീസ് നടപടിയെ കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. പ്രതിപക്ഷത്തിനെതിരായ നടപടികളുടെ ഭാഗമാണ് പൊലീസ് നീക്കമെന്ന് ജയറാം രമേശ് പറഞ്ഞു. Read Also:മണിപ്പുരിൽ സുരക്ഷാ […]

Kerala

എതിർക്കുന്നവരുടെ നാവരിയുന്ന പിണറായിക്ക് മകൾക്കെതിരായ ആരോപണത്തിൽ നാവിറങ്ങിപ്പോയി; എം.എം ഹസൻ

എതിർക്കുന്നവരുടെ നാവരിയുന്ന പിണറായിക്ക് മകൾക്കെതിരായ ആരോപണത്തിൽ നാവിറങ്ങിപ്പോയെന്ന പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് എം.എം ഹസൻ രം​ഗത്ത്. മാത്യു കുഴൽനാടനെതിരെ ശര വേഗത്തിലാണ് അന്വേഷണം നടക്കുന്നത്. കുഴൽനാടനെതിരായ നീക്കം ആസൂത്രിതമാണെന്ന് വ്യക്തമാണ്. അന്വേഷണം നേരിടാൻ തയ്യാറെന്ന് മാത്യു തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന് എതിരായ നടപടിയെന്ന് എല്ലാവർക്കും അറിയാമെന്നും എം.എം ഹസൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങളിൽ മറുപടി പറയാൻ പാർട്ടി സെക്രട്ടറിക്ക് എന്ത് ബാധ്യതയാണുള്ളത്. മാത്യുവിനെതിരായ നീക്കം രാഷ്ട്രീയ പകപോക്കലാണ്. പിണറായി മോദി മോഡൽ […]

Kerala

തന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരമില്ല; ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽ നാടൻ

തനിക്ക് എതിരെയുള്ള സിപിഐഎമ്മിന്റെ ആരോപണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കു മൂന്നു ദിവസമായിട്ടും ഉത്തരമില്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത നിലയ്ക്ക് താൻ കണ്ടെത്തിയ ഉത്തരങ്ങൾ പങ്കുവെയ്ക്കുമെന്നും ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും മാത്യു കുഴൽനാടൻ ഫെയ്സ്ബുക്കിൽ പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട്ടിൽ ഇന്നലെ ലാൻഡ് റവന്യൂ വകുപ്പ് പരിശോധന നടത്തിയിരുന്നു. പൈങ്ങോട്ടൂരിലെ കുടുംബ വീട്ടുവളപ്പിൽ രാവിലെ പതിനൊന്നു മുതലാണ് റീസർവേ തുടങ്ങിയത്. വീടിനോട് ചേർന്നുള്ള നിലം മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി നേരത്തെ പരാതി ഉയർന്നിരുന്നു. […]

Kerala

മാത്യു കുഴൽനാടൻ ആധാരത്തിൽ കാണിച്ചത് 1.92 കോടി രൂപ; യഥാർത്ഥ വില 7 കോടി; സമർപ്പിച്ച ആദായ നികുതി റിട്ടേണും തെറ്റ്; ഗുരുതര ആരോപണങ്ങളുമായി സിപിഐഎം

മാത്യു കുഴൽനാടനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. മാത്യു കുഴൽനാടൻ സമർപ്പിച്ച ആദായ നികുതി റിട്ടേൺ തെറ്റാണെന്നും യഥാർത്ഥ വരുമാനം മറച്ചുവച്ചുവെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആരോപിച്ചു. മാത്യു കുഴൽ നാടൻ ആധാരത്തിൽ കാണിച്ചത് 1.92 കോടി രൂപയെന്നാണ്. എന്നാൽ വസ്തുവിന്റെയും, കെട്ടിടത്തിന്റെയും വില 7 കോടി രൂപയാണ്. ഈ തുകയ്ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടിയും, രജിസ്‌ട്രേഷൻ നികുതിയും അടയ്‌ക്കേണ്ടതെന്ന് സി.എൻ മോഹനൻ പറഞ്ഞു. മാത്യു കുഴൽ നാടനും, ഭാര്യയും 2016 മുതൽ 2021 വരെ […]