രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ എതിര്‍പ്പ് പരസ്യമാക്കി എല്‍ജെഡി. വിലപേശലിന്റെ ഭാഗമായാണ് സിപിഐക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് എല്‍ജെഡി നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. പല വിഷയങ്ങളിലും പരസ്യ നിലപാടെടുത്തവരാണ് സിപിഐ. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍സില്‍വര്‍ലൈന്‍, മദ്യനയം, ലോകായുക്ത എന്നിവയില്‍ സിപിഐയുടെ ഇനിയുള്ള നിലപാടിനായി കാത്തിരിക്കുന്നുവെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. സന്തോഷ് കുമാര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ പശ്ചാത്തലത്തിലാണ് സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തി എല്‍ജെഡി നേതാക്കള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. രാജ്യസഭാ സീറ്റിനായി സിപിഐയും എല്‍ജെഡിയും അവകാശവാദം […]
Tag: CPI
സിപിഐയിലും പ്രായപരിധി; ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75
സിപിഐഎമ്മിന് പിന്നാലെ സിപിഐയിലും പ്രായപരിധി കര്‍ശനമാക്കുന്നു. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75 വയസായാണ് തീരുമാനിച്ചിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് 45 വയസും, ജില്ലാ സെക്രട്ടറിമാര്‍ക്ക് 60 വയസായും പ്രായം നിജപ്പെടുത്തി. ഡൽഹിയിൽ ചേര്‍ന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് പാര്‍ട്ടി സംവിധാനം പരിഷ്‌ക്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.https://ad6528abbc277b25f6b9a91c89e68463.safeframe.googlesyndication.com/safeframe/1-0-38/html/container.html പാര്‍ട്ടി കമ്മറ്റികളില്‍ 15 ശതമാനം വനിത സംവരണവും, പട്ടികവിഭാഗങ്ങളുടെയും, ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുകയും […]
‘ബ്ലാക് മെയില്‍ രാഷ്ട്രീയമാണെങ്കില്‍ അതിന് വഴങ്ങുന്നതെന്തിന്?’; വിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രമന്ത്രിമാര്‍ക്ക് പരമാവധി 11 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മാത്രമേ പതിവുള്ളൂവെന്നും എന്നാല്‍ കേരളത്തിലെ മന്ത്രിമാര്‍ക്ക് 20 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളൊക്കെയാണുള്ളതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച് അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് പണം കൊള്ളയടിക്കുകയാണ്. ഇത് ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. […]
സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും
ലോകയുക്ത നിയമഭേദഗതി ഓർഡിനൻസ് വിവാദത്തിനിടെ സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഓർഡിനൻസ് മന്ത്രിസഭയിൽ വന്നത് കൃത്യമായി പാർട്ടിയെ അറിയിക്കുന്നതിൽ മന്ത്രിമാർക്ക് വീഴ്ചയുണ്ടായെന്ന് വിമർശനം പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുകയാണ് നിർവാഹക സമിതി ചേരുന്നത്. മന്ത്രിമാരുടെ ജാഗ്രത കുറവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇതിനോടകം തന്നെ നാലു മന്ത്രിമാരെയും അതൃപ്തിയറിയിച്ചിട്ടുണ്ട്. എന്നാൽ സമകാലിക രാഷ്ട്രീയ വിഷയങ്ങളുടെ ചർച്ചയിൽ മന്ത്രിമാർക്കെതിരെ വിമർശനമുണ്ടായാൽ സംസ്ഥാന നേതൃത്വം പ്രതിേരോധിച്ചേക്കും. കോഴിക്കോട് എയ്ഡഡ് കോളേജ് വിവാദം അന്വേഷിക്കാൻ നിയോഗിച്ച ഇ ചന്ദ്രശേഖരൻ […]
ഒരിടവേളയ്ക്ക് ശേഷം സിപിഎം – സിപിഐ ഭിന്നത രൂക്ഷം
ജോസ് കെ മാണിയെ മുന്നണിയുടെ ഭാഗമാക്കാനുള്ള സിപിഎം നീക്കത്തിന് വലിയ തിരിച്ചടിയാണ് സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. ഒരിടവേളയ്ക്ക് ശേഷം ഇടത് മുന്നണിയില്‍ സിപിഎം – സിപിഐ ഭിന്നത രൂക്ഷമാകുന്നു. ജോസ് കെ മാണിയെ മുന്നണിയുടെ ഭാഗമാക്കാനുള്ള സിപിഎം നീക്കത്തിന് വലിയ തിരിച്ചടിയാണ് സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐയെ പിണക്കി സിപിഎം മുന്നോട്ട് പോകാനും സാധ്യത കുറവാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം പല വിഷയങ്ങളിലും സിപിഎമ്മും സിപിഐയും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ക്ക് കൊറോണ […]
ജോസ് വിഭാഗത്തോട് സിപിഐക്ക് എതിര്‍പ്പ്; കരുതലോടെ നീങ്ങാന്‍ സിപിഎം
മധ്യകേരളത്തിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് കൂടുതൽ ബലം പകരാൻ ജോസ് വിഭാഗത്തിന് കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ കണക്കു കൂട്ടൽ. ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി പ്രവേശന വിഷയത്തിൽ കരുതലോടെ നീങ്ങാൻ ഇടത് മുന്നണി തീരുമാനം. മധ്യകേരളത്തിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് കൂടുതൽ ബലം പകരാൻ ജോസ് വിഭാഗത്തിന് കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ കണക്കു കൂട്ടൽ. എന്നാൽ ഇക്കാര്യത്തിൽ സിപിഐയുടെ എതിർപ്പ് കൂടി പരിഗണിച്ചാവും മുന്നണി നേതൃത്വം നിലപാട് വ്യക്തമാക്കുക. യുഡിഎഫിൽ നിന്ന് പുറത്തായതോടെ ജോസ് വിഭാഗത്തിന്‍റെ പ്രഥമ പരിഗണന […]
ജനങ്ങളെ വെറുപ്പിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകില്ല; അതിരപ്പിള്ളി പദ്ധതിക്കെതിരെ പരസ്യ നിലപാടുമായി സി.പി.ഐ
മുന്നണിയുടെ അജണ്ടയിലും പ്രകടന പത്രികയിലും ഇല്ലാത്ത കാര്യമെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു അതിരപ്പള്ളി പദ്ധതിക്കെതിരെ പരസ്യ നിലപാടുമായി സി.പി.ഐ. മുന്നണിയുടെ അജണ്ടയിലും പ്രകടന പത്രികയിലും ഇല്ലാത്ത കാര്യമെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ വെറുപ്പിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും കാനം വ്യക്തമാക്കി. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലെന്നായിരുന്നു മന്ത്രി എം.എം മണിക്ക് കാനം മറുപടി നല്‍കിയത്. അതേസമയം അതിരപ്പിള്ളി പദ്ധതി വേണം എന്നാണ് തന്‍റെ നിലപാടെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു. കോൺഗ്രസിൽ മുന്‍പ് […]