കൊവിഷീൽഡ് വാക്‌സിൻ ഇടവേള കുറച്ചു. മുൻ 12-16 ആഴ്ച വരെയായിരുന്ന വാക്‌സിൻ ഇടവേള 8-16 ആഴ്ചയാക്കി ചുരുക്കിയിരിക്കുകയാണ് നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യുണൈസേഷൻ ( NTAGI). പുതുതായി പുറത്ത് വന്ന ആഗോളതലത്തിലുള്ള ഗവേഷണങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പുതിയ നടപടി കൊവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കും. ഇനിയും 6-7 കോടി ജനങ്ങൾക്കാണ് വാക്‌സിൻ നൽകാൻ ഉള്ളത്. അന്താരാഷ്ട്ര തലത്തിൽ കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിലും, നാലാം തരംഗം ജൂലൈയിലെത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും വാക്‌സിനേഷൻ വേഗത്തിലാക്കാൻ […]
Tag: covishield vaccine
വാക്സിൻ ഇടവേള; കേന്ദ്രസർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് മാറ്റി
വാക്സിൻ ഇടവേളയിൽ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് നാളെത്തേക്ക് മാറ്റി. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് കേന്ദ്രം അപ്പീൽ നൽകിയത്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഇടപെട്ടാൽ ഫലപ്രദമായ രീതിയിൽ വാക്‌സിൻ വിതരണം സാധിക്കില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു . കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് കേന്ദ്രസർക്കാർ […]
കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്‌ധ സമിതി
കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്‌ധ സമിതി. വാക്സിൻ ഡോസുകളുടെ ഇടവേള 12 ആഴ്‌ചയായി തുടരുമെന്നും ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്‌ധ സമിതി അഭിപ്രായപ്പെട്ടു. കൊവിഡ് വാക്‌സിനുകൾക്കിടയിലെ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് അപ്പീൽ സമർപ്പിച്ചത്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടയിരുന്നു. കോടതി ഇടപെട്ടാൽ ഫലപ്രദമായ രീതിയിൽ വാക്‌സിൻ വിതരണം സാധിക്കില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. കൃത്യമായ […]
വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടി; കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചു
കൊവിഡ് വാക്‌സിനുകൾക്കിടയിലെ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് അപ്പീൽ സമർപ്പിച്ചത്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ. കോടതി ഇടപെട്ടാൽ ഫലപ്രദമായ രീതിയിൽ വാക്‌സിൻ വിതരണം സാധിക്കില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്നും കേന്ദ്രം വ്യക്തമാക്കി. കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് കേന്ദ്രസർക്കാർ […]
വാക്‌സിന്‍ ഡോസ് ഇടവേള കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട് വിദഗ്ധ സമിതി തള്ളി
രാജ്യത്ത് കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിദഗ്ധ സമിതി.. നിലവില്‍ 12 മുതല്‍ 16 വരെ ആഴ്ചയാണ് കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ ഇടവേള. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും അടുത്ത രണ്ട് മാസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനെടുത്താലും മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണം. കേരളത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫലപ്രാപ്തിക്ക് വേണ്ടിയാണ് കൊവിഷീല്‍ഡ് […]
സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്‌സിൻ കൂടി
സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീൽഡ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിനും കൊച്ചിയിൽ 1,48,690 ഡോസ് വാക്‌സിനുമാണ് എത്തിച്ചത്. കോഴിക്കോട് അനുവദിച്ച 1,01,500 ഡോസ് വാക്‌സിൻ രാത്രിയോടെ എത്തും. ബുധനാഴ്ച വന്ന 3.79 ലക്ഷം ഡോസ് വാക്‌സിന് പുറമേയാണ് കൂടുകൽ ഡോസ് വാക്‌സിൻ സംസ്ഥാനത്ത് എത്തിച്ചത്. ഇതോടെ സംസ്ഥാനത്തിനാകെ 1,45,37,580 ഡോസ് വാക്‌സിനാണ് ലഭ്യമായത്.