Kerala

പൊലീസിന് കീഴടങ്ങാതെ കോവിഡ്; രണ്ടാഴ്ച കൊണ്ട് രോഗവ്യാപനം കൂടി

കോവിഡ് നിയന്ത്രണത്തിന് മുഖ്യമന്ത്രി പൊലീസിന് നല്‍കിയ കാലാവധി രണ്ടാഴ്ച. കണക്ക് പരിശോധിച്ചാൽ രോഗവ്യാപനം കുറഞ്ഞില്ലെന്ന് മാത്രമല്ല, കുത്തനെ കൂടുകയും ചെയ്തു. രോഗികളുടെ എണ്ണത്തിൽ പൊലീസുകാർ വർധിക്കുകയും ചെയ്തു. രണ്ടാഴ്ചയിലെ കണക്കിൽ മൊത്തം 4,400 രോഗികളാണ് കൂടിയത്. പ്രതിരോധ നടപടികൾ പൊലീസിനെ ഏൽപിച്ച് ചീഫ് സെക്രട്ടറി സർക്കാർ ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഗതി പാളുകയാണ്. പൊലീസിന് പണി കൈമാറുമ്പോൾ രോഗികൾ 11484 ആയിരുന്നു. ഇപ്പോള്‍ അത് 15890 ആണ്. അതായത് ചികിത്സയില്‍ 4406 രോഗികള്‍ വര്‍ധിച്ചു. മൂന്നാം തീയതി […]

Kerala

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം

കാസര്‍കോട് ഈ മാസം 11 ന് മരിച്ച വോര്‍ക്കാടിയിലെ അസ്മ(38) ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം. കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും കണ്ണൂരില്‍ ഒരാളും മരിച്ചു. കാസര്‍കോട് വോര്‍ക്കാടി സ്വദേശി അസ്മ,ബേക്കൽ സ്വദേശി രമേശന്‍ എന്നിവര്‍ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പായം ഉദയഗിരി സ്വദേശി ഗോപിയും കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട് ഈ മാസം 11 ന് മരിച്ച വോര്‍ക്കാടിയിലെ അസ്മ(38) […]

Kerala

കോവിഡ് നെഗറ്റീവ് റിസൾട്ടുകൾ താമസം കൂടാതെ ലഭ്യമാക്കാൻ നടപടി

കോവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസൾട്ടുകൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംവിധാനമായി കോവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസൾട്ടുകൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംവിധാനമായി. സാമ്പിളുകൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ സ്രവ പരിശോധന ഫലം ലഭ്യമാക്കാൻ താമസമുണ്ടായ സാഹചര്യത്തിലാണ് ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് ബദൽ മാർഗം തയ്യാറായത്. ഇനി മുതൽ കാലതാമസം കൂടാതെ ബ്ലഡ് ബാങ്ക് കെട്ടിടത്തിലെ എം.ആർ ഐ സ്കാനിനു സമീപമുള്ള കൗണ്ടറിൽ നിന്നും […]

Kerala

വയനാട് വാളാട് പ്രദേശത്ത് 51 പേർക്ക് കോവിഡ്

വയനാട് തവിഞ്ഞാലിൽ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ. വാളാട് പ്രദേശത്ത് 51 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.സംസ്ഥാനത്തുതന്നെ ആശങ്കാജനകമായ സാഹചര്യമുളള പ്രദേശമാണ് വാളാട് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. വാളാട് സ്വദേശിയുടെ മരണാനന്തര ചടങ്ങിന് ശേഷം നാട്ടിൽ രണ്ട് വിവാഹ ചടങ്ങുകളും നടന്നു. ഇതിൽ നിരവധി പേർ പങ്കെടുത്തു. ഇതാണ് വ്യാപനം കൂടാൻ ഇടയാക്കിയത്. ഇതിനെത്തുടര്‍ന്ന് വിവാഹവും മരണാനന്തര ചടങ്ങും നടന്ന വീട്ടുകാർക്കെതിരെയും പങ്കെടുത്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മരണാനന്തര ചടങ്ങിൽ […]

Kerala

കോവിഡ് വ്യാപനത്തില്‍ റഷ്യ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് അമേരിക്ക

ഇതിനായി റഷ്യൻ രഹസ്യാന്വേഷണ വിഭാഗം മൂന്ന് ഇംഗ്ലീഷ് ഭാഷാ വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട് കോവിഡ് വ്യാപനത്തില്‍ റഷ്യ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി അമേരിക്ക. ഇതിനായി റഷ്യൻ രഹസ്യാന്വേഷണ വിഭാഗം മൂന്ന് ഇംഗ്ലീഷ് ഭാഷാ വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും മോസ്കോയിലെ മിലിട്ടറി ഇന്‍റലിജൻസ് സർവീസിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ച രണ്ട് പേര്‍ തെറ്റായ വിവര പ്രചാരണത്തിന് ഉത്തരവാദികളാണെന്നും യു.എസ് ആരോപിച്ചു. ലോകത്ത് കോവിഡ‍് ബാധിച്ച‌് മരിച്ചവരുടെ എണ്ണം 6 ലക്ഷത്തിഅറുപതിനായിരം കവിഞ്ഞു. ഒരു കോടി അറുപത്തെട്ട് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം […]

Kerala

കൊവിഡ് ബാധിച്ച മരിച്ചവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാമെന്ന് ആലപ്പുഴ ലത്തീന്‍ രൂപത

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാമെന്ന് ആലപ്പുഴ ലത്തീന്‍രൂപതയുടെ സര്‍ക്കുലര്‍. ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലാണ് തീരുമാനം വിശ്വാസികളെ സര്‍ക്കുലറിലൂടെ അറിയിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സാധാരണരീതിയിലുള്ള സംസ്‌കാര കര്‍മം സെമിത്തേരിയില്‍ നടത്തുന്നത് പ്രയാസകരമാണെന്നും സര്‍ക്കാര്‍ നടപടികള്‍ക്കു ശേഷം അതാത് ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കണമെന്നും ബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ഇതിനായി […]

India National

രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പുതിയ കോവിഡ് രോഗികള്‍; 654 മരണം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 14.83 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 14.83 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 654 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14,83,157 ആയി ഉയര്‍ന്നു. 33,425 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 2.25 ശതമാനമാണ് രാജ്യത്തെ മരണ […]

Kerala

വയനാട് മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 7 പേര്‍ക്ക് കോവിഡ്

ആന്‍റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തെ വിവാഹചടങ്ങില്‍ പങ്കെടുത്ത പലര്‍ക്കും രോഗലക്ഷണമുണ്ട്. ഇന്ന് കൂടുതല്‍ ആന്‍റിജന്‍ പരിശോധന പ്രദേശത്ത് നടത്തും. ഇന്നലെ 28 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി […]

India National

രാജ്യത്തെ കോവിഡ് കേസുകൾ 14 ലക്ഷം കടന്നു

ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത് രാജ്യത്തെ കോവിഡ് കേസുകൾ 14 ലക്ഷം കടന്നു. ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോ൪ട്ട് ചെയ്ത ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. കോവിഡ് കേസുകൾ ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ലോക്ഡൗൺ മൂന്നാംഘട്ട ഇളവുകൾ എങ്ങനെ വേണമെന്നത് ച൪ച്ചയാകും. 48000ത്തിലധികം കേസുകളാണ് ഇന്നലെ മാത്രം റിപ്പോ൪ട്ട് ചെയ്തത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കോവിഡ് […]

Kerala

ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തം: കെ.ജി.എം.ഒ.എ

രോഗവ്യാപന മേഖലയില്‍‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ‌ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തിലാണ് കെ.ജി.എം.ഒ.എയുടെ നിര്‍ദേശം കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്ന് കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ). രോഗവ്യാപന മേഖലയില്‍‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ‌ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തിലാണ് കെ.ജി.എം.ഒ.എയുടെ നിര്‍ദേശം കത്തിലുള്ള പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ പ്രാഥമിക തലത്തിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൊറോണ […]