India National

24 മണിക്കൂറിനിടെ 70,421 പേർക്ക് കോവിഡ് ; രാജ്യത്ത് പ്രതിദിന കേസുകൾ കുറയുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളും 3,921 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2,95,10,410 കോവിഡ് കേസുകളും 3,74,305 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ 14,106 കേസുകളും കേരളത്തിൽ 11,584 കേസുകളും 10,442 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

World

കൊറോണ വൈറസ് സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള സമുദ്രവിഭവങ്ങള്‍ നിരോധിച്ച് ചൈന

കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ച് ചൈന. പാക്കേജിൽ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടതായാണ് ചൈനീസ്​ കസ്റ്റംസ്​ അറിയിച്ചത്. ആറ് ഇന്ത്യന്‍ കമ്പനികളിൽനിന്ന്​ സമുദ്രവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്കാണ് നിരോധനം. സമുദ്രോത്പ്പന്നങ്ങളുടെ പുറംപൊതിയിലാണ് വൈറസിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളിൽ ചൈനീസ്​ അധികൃതർ പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞവർഷം മുതൽ​ നിരവധി കമ്പനികളിൽ നിന്ന്​ ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്​ വിലക്കേർപ്പെടുത്തുകയും ചെയ്​തിരുന്നു. 2019 ഡിസംബറിൽ ചൈനയിലെ […]

India National

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുടെയും അത്‌ലറ്റുകളുടെയും പാസ്‌പോര്‍ട്ടുകള്‍ വാക്സിനേഷന്‍ രേഖയുമായി ബന്ധിപ്പിക്കണം

വിദ്യാഭ്യാസ, ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്കു പോകുന്നവരുടെ പാസ്‌പോര്‍ട്ട് വാക്‌സിനേഷന്‍ രേഖയുമായി ബന്ധിപ്പിക്കേണ്ടിവരും. ടോക്യോ ഒളിംപിക്‌സിന് തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ പാസ്‌പോര്‍ട്ടുകളും കോവിന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശമിറങ്ങിയിട്ടുണ്ട്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ മൂന്നു വിഭാഗങ്ങളില്‍ വരുന്നവര്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷം രണ്ടാം ഡോസ് എടുക്കാം. ഓഗസ്റ്റ് 31 വരെ മേല്‍ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകും. വിദേശയാത്രയ്ക്ക് […]

Kerala

സംസ്ഥാനത്ത് ലോക്ഡൗണ്‍ 16 വരെ നീട്ടി

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളോടെ തന്നെ 16 വരെ ലോക്ഡൗണ്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിലവില്‍ 15 ശതമാനത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ അത് 10 ശതമാനത്തില്‍ താഴെയായാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ നീക്കാനാവൂ എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനത്തില്‍ നിന്ന് 15ലേക്ക് വേഗത്തില്‍ എത്തിയിരുന്നു. പിന്നീട് കാര്യമായ കുറവുണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. ആഴ്ചയില്‍ ഒരു ദിവസം ഇളവ് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരം […]

India National

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു; പ്രതിദിന മരണനിരക്കും താഴേക്ക്

മൂന്നു​ മാസത്തിന്​ ശേഷം മഹാരാഷ്​ട്രയിൽ ആദ്യമായി പ്രതിദിന കോവിഡ്​ കേസുകളില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തി. 12,557 പേർക്കാണ്​ ഇന്ന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. പ്രതിദിന മരണനിരക്കും രണ്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. രണ്ടാം തരംഗത്തിൽ ഒരു ദിവസം 920 പേർ വരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്​ മരിച്ചിരുന്നു. 57,000 ന്​ മുകളിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഉയരുകയും ചെയ്​തിരുന്നു. കടുത്ത നിയന്ത്രണങ്ങളും വാക്​സിനേഷനും നടന്നതോടെയാണ്​ രോഗികളുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായത്. 14,433 പേരാണ് ഇന്ന് രോഗമുക്തരായത്. […]

Kerala

150 മെട്രിക് ടൺ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കും

150 മെട്രിക് ടൺ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കും. 1,000 മെട്രിക് ടൺ കരുതൽ സംഭരണ ശേഷിയുള്ള ടാങ്കും സ്ഥാപിക്കും. പ്രാരംഭ ചെലവുകൾക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കോവിഡ് രോഗവ്യാപനത്തെ തടയാനും രോഗികള്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കുന്ന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദാരവ്യവസ്ഥകളില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്പ നല്‍കും. ഏഴ് ശതമാനമായിരിക്കും പലിശ നിരക്ക്. ഓക്സിജന്‍ സിലിണ്ടര്‍, ഓക്സിജന്‍ […]

Kerala

കോവിഡ് വാക്സിന്‍; കേന്ദ്രം കോര്‍പ്പറേറ്റ് കൊള്ളക്ക് അവസരം നല്‍കിയെന്ന് ധനമന്ത്രി

കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി. കോവിഡ് കാരണം സംസ്ഥാന സര്‍ക്കാരുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ അവസരത്തിലാണ് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ നയം പ്രഖ്യാപിക്കപ്പെട്ടത്. അശാസ്ത്രീയമായ വാക്സിന്‍ വിതരണവും കയറ്റുമതിയും കാരണം കോവിഡ് പടര്‍ന്ന് പിടിക്കുമ്പോഴും കോര്‍പ്പറേറ്റ് കൊള്ളക്ക് അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് ബാലഗോപാല്‍ കുറ്റപ്പെടുത്തി. കോവിഡിനെ ചെറുക്കാന്‍ ആദ്യഘട്ടം മുതല്‍ കേരളം നടത്തിയ പ്രവര്‍ത്തനം അഭിമാനകരമാണെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ ശക്തിയും സാധ്യതയും ഉപയോഗിച്ചുകൊണ്ട് മൂന്നാം തരംഗത്തിന്‍റെ വരവ് ഒഴിവാക്കണം. […]

India National

കോവിഡ് അനാഥരാക്കിയ കുട്ടികളില്‍ പകുതിയിലധികവും 4 മുതല്‍ 13 വയസ് വരെ പ്രായമുള്ളവര്‍

കോവിഡ് മൂലം അനാഥരായ കുട്ടികളില്‍ പകുതിയിലധികം പേരും നാല് മുതല്‍ 13 വയസുവരെ പ്രായമുള്ളവരെന്ന് റിപ്പോര്‍ട്ട്. 788 കുട്ടികള്‍ മൂന്ന് വയസിന് താഴെയുള്ളവരാണ്. കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ മൊത്തം കുട്ടികളുടെ എണ്ണം 9346 ആണ്. ഇതില്‍ 3,332 പേര്‍ 14 മുതല്‍ 17വരെ വയസിനിടയിലുള്ളവരാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അനാഥരായ കുട്ടികളില്‍ 4860 പേര്‍ ആണ്‍കുട്ടികളും 4486 പേര്‍ പെണ്‍കുട്ടികളുമാണെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റില്‍ പറയുന്നത്. കോവിഡ് രണ്ടാം […]

India National

ഉത്തരവാദി കേന്ദ്ര സർക്കാർ തന്നെ; കോവിഡ് പ്രതിരോധത്തിൽ മോദിയെ കൈവിട്ട് ‘ഹിന്ദി ബെൽറ്റും’

കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം വിമർശനം ഉയർത്തുന്നതിനിടെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി അഭിപ്രായ സർവേയും. ഹിന്ദി ഹൃദയഭൂമിയിൽ നടത്തിയ സർവേയിൽ രാജ്യത്തെ കോവിഡ് മരണങ്ങളുടെ ഉത്തരവാദി മോദി സർക്കാരാണെന്നാണ് ഭൂരിഭാഗം പേരും വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ ‘ദ പ്രിന്റ്’ നടത്തിയ സർവേയിലാണ് കേന്ദ്ര സർക്കാരിനെതിരെ വലിയൊരു വിഭാഗം അഭിപ്രായം രേഖപ്പെടുത്തിയത്. ബിജെപിക്ക് കൂടുതൽ വേരോട്ടമുള്ള ഹിന്ദി സംസാരഭാഷയായ ആറു സംസ്ഥാനങ്ങളിലായി 15,000 പേർക്കിടയിലാണ് സർവേ നടത്തിയത്. ബിഹാർ, ജാർഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, […]

India National

കോവിഡില്‍ അനാഥരായ കുട്ടികളെ ഏറ്റെടുക്കണം; സംസ്ഥാന സ൪ക്കാരുകളോട് സുപ്രീംകോടതി

കോവിഡ് മുലം അനാഥരായ കുട്ടികളെ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീകോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വ൪ഷം മാ൪ച്ചിനു ശേഷം കോവിഡ് മൂലം രക്ഷിതാക്കളിൽ ഒരാളോ രണ്ടു പേരുമോ മരണപ്പെട്ട അനാഥരെ ഏറ്റെടുക്കണമെന്ന് ജുവനൈൽ ജസ്റ്റിസ് നിയമത്തിന് കീഴിൽ പ്രവ൪ത്തിക്കുന്ന ജില്ലാ അധികാരികൾക്കാണ് കോടതി നി൪ദേശം നൽകിയത്. സ്വമേധയ എടുത്ത കേസിലാണ് ജസ്റ്റിസ് എൽ. നാഗേശ്വ൪ റാവു, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചിന്റെ നി൪ദേശം. ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്തണം. ഇത്തരത്തിൽ അനാഥരായ […]