കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
Tag: covid
1.86 ലക്ഷം പുതിയ കോവിഡ് കേസുകൾ; 3660 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1.86 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 23.43 ലക്ഷമായി. 20.70 ലക്ഷം സാംപിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇതുവരെ 33.90 കോടി സാംപിളുകൾ പരിശോധനക്ക് വിധേയമാക്കിയതായി ഐ.സി.എം.ആർ അറിയിച്ചു. 3660 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ […]
സംസ്ഥാനത്ത് ഇന്ന് 28,798 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 35,525 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,48,526; ആകെ രോഗമുക്തി നേടിയവര്‍ 21,67,596. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകള്‍ പരിശോധിച്ചു. ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി നിലവില്‍ വന്നു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, […]
രാജ്യത്ത് രണ്ടര ലക്ഷം പുതിയ കോവിഡ് കേസുകള്‍
രാജ്യത്ത് പുതുതായി രണ്ടര ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകള്‍ 2.6 കോടിയായി. 24 മണിക്കൂറിനിടെ 20.61 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് പരിശോധനയാണ് നടന്നത്. 2.59 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 4,209 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,91,331 ആയി. നിലവില്‍ 30,27,92 സജീവ രോഗികളാണുള്ളത്. 3,57,29 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ നാലാം […]
“കോവിഡ് ദുരിതത്തിൽ അനാഥരായവർക്ക് സൗജന്യ വിദ്യഭ്യാസം നൽകണം”
കോവിഡ് മഹാമാരിക്കിടെ അനാഥരായി മാറിയ കുട്ടികൾക്ക് സർക്കാർ സൗജന്യ വിദ്യഭ്യാസം നൽകി ഉയർത്തി കൊണ്ടുവരണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അനാഥരായ കുട്ടികളുടെ ഭാവി സംരക്ഷിക്കൽ രാജ്യത്തിന്റെ കടമയാണെന്നും സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. അന്നദാതാവായ രക്ഷിതാവോ, മതാപിതാക്കൾ പൂർണമായോ നഷ്ടപ്പെട്ടവരെ കെെയ്യൊഴിയാൻ പാടില്ല. മതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികൾ അത്യന്തം കടുത്ത വിഷമഘട്ടത്തിലൂടെയായിരിക്കും കടന്ന് പോകുന്നത്. പിന്തുണ നൽകാതെ അവരെ ഉയർത്തികൊണ്ട് വരാൻ സാധിക്കില്ല. നവോദയ വിദ്യാലയങ്ങൾ വഴി ഈ കുട്ടികളുടെ വിദ്യഭ്യാസം സർക്കാർ […]
സത്യപ്രതിജ്ഞ നടന്ന പന്തല്‍ ഇനി വാക്‌സിനേഷന്‍ കേന്ദ്രം
രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കാന്‍ തീരുമാനം. ഇത് സംബന്ധച്ച ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങും. 80,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കൂറ്റന്‍ പന്തലാണ് സത്യപ്രതിജ്ഞക്കായി നിര്‍മിച്ചത്. 5000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പന്തല്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് വാക്‌സിനേഷന്‍ നല്‍കാന്‍ സഹായകരമാണെന്നാണ് കരുതുന്നത്. ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഇതൊഴിവാക്കാനാണ് പുതിയ തീരുമാനം. പന്തല്‍ പൊളിച്ചുകളയരുതെന്നും കോവിഡ് വാക്‌സിനേഷനായി ഉപയോഗിക്കണമെന്നും കഴക്കൂട്ടം മണ്ഡലത്തില്‍ […]
മധ്യപ്രദേശിലും നദിയില്‍ നിന്ന് മൃതശരീരങ്ങള്‍ കണ്ടെടുത്തു
രണ്ടാം കോവിഡ് തരംഗം രൂക്ഷമായതിനിടെ ദുരന്ത ചിത്രം വീണ്ടും. ഉത്തര്‍പ്രദേശിനും ബിഹാറിനും പിന്നാലെ, മധ്യപ്രദേശിലും നദിയിൽ ശവശരീരങ്ങൾ പൊങ്ങി. നേരത്തെ യു.പിയിലെയും ബിഹാറിലെയും ഗംഗാ തീരങ്ങളില്‍ തുടർച്ചയായ ദിവസങ്ങളിൽ മൃതശരീരങ്ങൾ പൊങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നാല് മുതൽ അഞ്ച് വരെ മൃതദേഹങ്ങൾ നദിയിൽ കാണപ്പെട്ടുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മധ്യപ്രദേശിൽ കാണപ്പെട്ട മൃതദേഹങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടേതല്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിൽ ഉത്തർപ്രദേശിലെയും ബിഹാറിലെയും ഗംഗാ നദിക്കരയിൽ […]
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ എത്തിയത് അര ബില്യണ്‍ ഡോളറിന്‍റെ സഹായം
പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തിന് ആഴ്ച്ചകള്‍ക്കുള്ളില്‍ അമേരിക്കയില്‍ നിന്ന് എത്തിയത് അര ബില്യണ്‍ ഡോളറിന്റെ മെഡിക്കല്‍ സഹായം. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ചുള്ള പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനത്തിന് ശേഷമാണ് ശരവേഗത്തിലുള്ള സഹായം ഇന്ത്യയിലേക്ക് ഒഴുകിയത്. ഇതിന് പുറമെ, ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികളും ഇന്ത്യക്കായി സഹായഹസ്തവുമായി രംഗത്തെത്തി. കഴിഞ്ഞ മാസമാണ് കോവിഡിന്‍റെ പശ്ചാതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ബൈഡനും തമ്മില്‍ ചര്‍ച്ച നടന്നത്. ഇന്ത്യക്കായി എല്ലാ പിന്തുണയും അറിയിച്ച പ്രസിഡന്റ്, കോവിഡിനെതിരെ യോജിച്ച് പ്രര്‍ത്തിക്കുമെന്നും പറഞ്ഞിരുന്നു. ബൈഡന്‍ […]
വിദേശ സഹായം സ്വീകരിക്കുന്നത് വീരകൃത്യമല്ല, പരാജയം: രാഹുല്‍ ഗാന്ധി
കോവിഡ് വ്യാപനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വിദേശ സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് കേന്ദ്രം കണക്കാക്കുന്നത്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ചെയ്യേണ്ട പണി നേരത്തെ ചെയ്തിരുന്നങ്കില്‍ വിദേശത്ത് നിന്നും സഹായം എത്തുന്നത് നോക്കിയിരിക്കേണ്ടി വരില്ലായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദേശത്ത് നിന്ന് സ്വീകരിച്ച ഭീമമായ സഹയത്തിന്റെ കണക്ക് പുറത്ത് വിടണമെന്ന് […]
ജനങ്ങളെ മറന്ന് വാക്സിന്‍ കയറ്റി അയക്കുന്നത് കുറ്റകൃത്യമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി
മഹാമാരി കാലത്ത് മരുന്നുകള്‍ കയറ്റി അയക്കുന്നത് കടുത്ത കുറ്റകൃത്യമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രതിച്ഛായ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ കയറ്റി അയക്കുന്നതിന് പകരം, രാജ്യത്ത് കാര്യക്ഷമമായി വിതരണം ചെയ്തിരുന്നെങ്കില്‍ വലിയ തരത്തിലുള്ള മരണ നിരക്ക് തടയാമായിരുന്നെന്നും സിസോദിയ കുറ്റപ്പെടുത്തി. രാജ്യത്ത് ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശത്തേക്ക് മരുന്നുകള്‍ കയറ്റി അയച്ചത്. ഇമേജ് ബില്‍ഡിങ്ങിന്റെ ഭാഗം മാത്രമായിരുന്നു അത്. വലിയ കുറ്റകൃത്യമാണ് സര്‍ക്കാര്‍ ഇതുവഴി ചെയ്തതെന്നും മനിഷ് സിസോദിയ പി.ടി.ഐയോട് പറഞ്ഞു. 93 രാജ്യങ്ങളിലേക്ക് ഇന്ത്യ […]