Kerala

സെക്രട്ടേറിയറ്റ്‌ ജീവക്കാർക്ക് കൂട്ടത്തോടെ കൊവിഡ്; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയന്ത്രണം

തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ്. സെക്രട്ടേറിയറ്റ്‌ പ്രവർത്തനം സ്‌തംഭനാവസ്ഥയിൽ. കൊവിഡ് വ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും രോഗം പടർന്നു. ഇതോടെ ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെതി. സാമ്പത്തികവർഷം അവസാനിക്കുന്നതില്‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. 2,38,018 ആയാണ് പ്രതിദിന കേസുകൾ […]

Kerala

കൊവിഡ് വ്യാപനം; തൃശൂർ, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിൽ കർശന നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കർശന നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന തൃശൂർ, കോഴിക്കോട്, വയനാട്, എറണാകുളം അടക്കമുള്ള ജില്ലകൾ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. തൃശൂരിൽ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയതിനാൽ നാളെ മുതൽ പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചുട്ടുണ്ട്. ജില്ലയിൽ നാളെ മുതൽ പൊതുപരിപാടികൾ അനുവദിക്കില്ല. എല്ലാതരം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും ഒഴിവാക്കണം. ഉത്സവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ […]

Kerala

കൊവിഡ് ക്ലസ്റ്റർ രൂപപെട്ട സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ പരീക്ഷ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

കൊവിഡ് ക്ലസ്റ്റർ രൂപപെട്ടതിനെ തുടർന്ന് അടച്ച തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ പരീക്ഷ നടത്തനൊരുങ്ങുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. എം സി എ അഞ്ചാം സെമസ്‌റ്റർ പരീക്ഷയാണ് നാളെ നടക്കുന്നത്. 59 വിദ്യാർത്ഥികളാണ് ഈ പരീക്ഷ എഴുതാനുള്ളത്. ഈ കൂട്ടത്തിൽ ഒരു വിദ്യാർത്ഥി നേരത്തെ കൊവിഡ് പോസിറ്റീവ് ആയിരുന്നു, പലർക്കും രോഗ ലക്ഷണമുണ്ടെന്നും പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. കേരള സാങ്കേതിക സർവകലാശാലയുമായി വിദ്യാർത്ഥികൾ ബന്ധപ്പെട്ടിരുന്നു അവിടെ ചേർന്ന യോഗത്തിൽ പരീക്ഷകളിൽ മാറ്റമില്ല […]

Kerala

കൊവിഡ് വ്യാപനം; നിയന്ത്രണങ്ങളിൽ ഇന്ന് തീരുമാനം

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആലോചിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണോ എന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നതു തന്നെയാണ് യോഗത്തിന്റെ അജണ്ട. സ്കൂള്‍ നിയന്ത്രണം, ഓഫിസുകളിലെ ഹാജര്‍നില കുറയ്ക്കല്‍, പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വാരാന്ത്യനിയന്ത്രണം തുടങ്ങി കടുത്ത നിര്‍ദേശങ്ങളാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നത്. തിങ്കളാഴ്ചയാണ് കൊവിഡ് അവലോകനയോഗം അവസാനം ചേര്‍ന്നത്. സ്കൂളുകള്‍ […]

India

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 22,775 കൊവിഡ് കേസുകൾ, ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1431

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 22,775 കൊവിഡ് കേസുകളും 406 മരണവും റിപ്പോർട്ട് ചെയ്‌തു. കൊവിഡ് കേസുകൾ അൻപത് മാസത്തിനിടെ ഏറ്റവും ഉയർന്ന തോതിലാണ്. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1431 ആയി. ആകെ കൊവിഡ് രോഗികളുടെ എണ്ണവും കുത്തനെ കൂടി. കൂടുതൽ ഒമിക്രോണ്‍ കേസുകൾ മഹാരാഷ്ട്രയിയാണ്. കേരളം അഞ്ചാമതും. ഡൽഹിയില്‍ പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ ദശാംശം അഞ്ചില്‍ നിന്ന് 2.44 ശതമാനമായി ഉയര്‍ന്നു. മുബൈയില്‍ രോഗികളുടെ എണ്ണം 47 ശതമാനം വര്‍ധിച്ചതിന് പിന്നാലെ […]

India

കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രാലയം

രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് നെഗറ്റീവ് ആകുന്നത് വരെ രോഗലക്ഷണം ഉള്ളവരെ കൊവിഡ് ബാധിതരായി കണക്കാക്കണം. ജനങ്ങള്‍ക്കിടയില്‍ കൊവിഡ് പരിശോധനകള്‍ ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പരിശോധനാ ബൂത്തുകള്‍ സജ്ജമാക്കണം. ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ വേണം. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് ആരോഗ്യമന്ത്രാലയം അയച്ച കത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍. രാജ്യത്തെ ഒമിക്രോണ്‍ കേസുകളില്‍ […]

Kerala

ഒമിക്രോൺ : മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ഇന്ന്

സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യം യോഗം പരിഗണിക്കും. സംസ്ഥാനത്തെ വാക്‌സിനേഷൻ ഊർജ്ജിതമാക്കാനുളള നടപടികൾ യോഗത്തിൽ ചർച്ചയാകും. ഓൺലൈനായാണ് യോഗം. സംസ്ഥാനത്ത് ഇന്നലെ 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ 16 പേർക്കും സമ്പർക്കത്തിലൂടെ മൂന്നുപേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. എറണാകുളം 11, തിരുവനന്തപുരം ആറ്, തൃശൂർ, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് […]

India

രാജ്യത്ത് പുതിയ 7,974 കൊവിഡ് കേസുകള്‍; 343 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,974 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 343 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകള്‍ 34,718,602 ആയി. 3,41,54,879 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചു. 98.38 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,76,478 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 87,245 പേരാണ് വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ ഇന്ത്യയിലെ […]

Kerala

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കൊവിഡ്; ടിപി ആർ 4.82%, 38 മരണം

കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63, കാസര്‍ഗോഡ് 54, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,446 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ […]

Kerala

ഇന്ന് 4995 പേർക്ക് കൊവിഡ്; ടിപിആർ 8.01%; മരണം 44

കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍ 284, പത്തനംതിട്ട 243, മലപ്പുറം 205, ആലപ്പുഴ 195, വയനാട് 158, ഇടുക്കി 148, പാലക്കാട് 130, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,343 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ […]