സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ വാക്‌സിനേഷന്‍ രണ്ടര കോടി കവിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് കേരളത്തിനായി 5,79,390 ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി ലഭിച്ചു. 4,80,000 ഡോസ് കൊവിഷീല്‍ഡും 99,390 ഡോസ് കൊവാക്‌സിനുമാണ് ലഭിച്ചത്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2.71 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം 163000, എറണാകുളം,1,88,000, കോഴിക്കോട് 1,29,000 എന്നിങ്ങനെ കൊവിഷല്‍ഡ് വാക്‌സിനും തിരുവനന്തപുരം 33,650, എറണാകുളം 26,610, കോഴിക്കോട് 39,130 എന്നിങ്ങനെ കൊവാക്‌സിനുമാണ് സംസ്ഥാനത്തിന് […]