കൊവിഡ് വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. കിറ്റെക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്‌സിൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. രണ്ട് ഡോസുകൾക്കിടയിൽ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധരുടെ തീരുമാന പ്രകാരമാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. വിദേശത്ത് പോകുന്ന വിദ്യാർഥികൾ, തൊഴിലാളികൾ, കായിക താരങ്ങൾ എന്നിവർക്കാണ് ഇളവനുവദിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ആദ്യ ഡോസ് വാക്‌സിനെടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം […]
Tag: COVID vaccination
സംസ്ഥാനത്ത് അവധി ദിവസങ്ങളിലും വാക്സിനേഷൻ ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന
സംസ്ഥാനത്ത് അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കൊവിഡ് അവലോകനയോഗത്തിലാണ് അനുബന്ധരോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി വാക്സിനേഷന് മുഖ്യമന്ത്രി നിർദേശിച്ചത്. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ നോക്കാന്നും അദ്ദേഹം ആരോഗ്യവകുപ്പിന് നിർദേശം നൽകി. അനുബന്ധ രോഗങ്ങൾ ഉള്ളവർ കൊവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ് റസ്പോൺസ് ടീമുകളും ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ടെലി മെഡിസിൻ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് […]
രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്നുമുതല്‍ പ്രാബല്യത്തില്‍
രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്നുമുതല്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. 75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും. 45വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സൗജന്യമായി ലഭിച്ചിരുന്നത്. 75 ശതമാനം വാക്‌സിന്‍ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. 0.25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം.രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്‌സിന്‍ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ […]
എറണാകുളത്ത് മതിയായ ഡോസ് വാക്‌സിനില്ല; ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ ക്ഷാമം; പ്രതിഷേധിച്ച് ജനം
എറണാകുളം ജില്ലയില്‍ മതിയായ വാക്‌സിന്‍ വിതരണം ഇന്നും നടന്നില്ല. 62 ഇടങ്ങളില്‍ മാത്രമാണ് വാക്‌സിന്‍ വിതരണം ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നുമണിക്ക് എത്തിയിട്ടും ലഭിച്ചില്ല എന്നാണ് പലരുടെയും പരാതി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാവിലെ മുതല്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയവരുടെ നീണ്ട നിരയായിരുന്നു. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് 150 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ വിതരണം ചെയ്തത്. ടോക്കന്‍ ലഭിക്കാതായതോടെ പലരും പ്രതിഷേധിച്ചു. പിന്നീട് പൊലീസെത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. നാളെ കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന […]
വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക്; സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. ഹര്‍ജിയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളേയും സംസ്ഥാന പൊലീസ് മേധാവിയേയും കക്ഷി ചേര്‍ത്തിട്ടുണ്ട്. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ നിലവില്‍ […]
സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ട് ദിവസത്തേക്കുള്ള വാക്സിനാണ് സ്റ്റോക്കുള്ളത്.ഇന്ന് വാക്സിൻ വന്നില്ലെങ്കിൽ വാക്സിൻ ക്യാമ്പയിൻ പ്രയാസത്തിലാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. താൽക്കാലിക ക്രമീകരണത്തിന്‍റെ ഭാഗമായി സ്റ്റോക്കുള്ള ജില്ലകളിൽ നിന്നും മറ്റിടങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി ഇന്ന് ഡി.എം.ഒമാരുടെയും ജില്ലാ കലക്ടർമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. അതേസമയം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കർക്കശമാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം തീരുമാനിച്ചു. കണ്ടെയ്ന്‍മെന്‍റ് […]
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തം; കലക്ടർമാരുടെയും ഡി.എം.ഒമാരുടെയും യോഗം ഇന്ന്
സംസ്ഥാനത്ത് മെഗാവാക്സിനേഷന് ആദ്യ ദിനം മികച്ച പ്രതികരണം. 62,000ല്‍ അധികം പേര്‍ ഇന്നലെ വാക്സിന്‍ സ്വീകരിച്ചു. കൂടുതല്‍ വാക്സിന്‍ ലഭിച്ചില്ലെങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ മെഗാ വാക്സിനേഷന്‍ മുടങ്ങിയേക്കും. അതിനിടെ രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഇന്ന് കലക്ടർമാരുടെയും ഡി.എം.ഒമാരുടേയും യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് രണ്ടാംഘട്ട വ്യാപനം കുതിക്കുന്നത് തടയാനാണ് ക്രഷിംഗ് ദര്‍ കര്‍വ് കര്‍മ്മ പദ്ധതി സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ മെഗാവാക്സിനേഷന് മികച്ച പ്രതികരണം ലഭിച്ചു. അവധി ദിവസമായിട്ടും 62,031 പേര്‍ ഇന്നലെ കുത്തിവെപ്പെടുത്തു. […]
കോവിഡ് വാക്സിനേഷന്‍ മൂന്നാം ഘട്ടത്തിലേക്ക്: 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍
രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടത്തിലേക്ക്. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും. രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിച്ച് കോവിഡ് പ്രതിരോധം നേടാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പ്രകാശ് ജാവ്ദേകര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മറ്റ് രോഗികള്‍ക്കുമാണ് കോവിഡ് വാക്സിന്‍ […]
മോഹന്‍ലാലും കമല്‍ഹാസനും കോവിഡ് വാക്സിന്‍ സ്വീകരിച്ചു
നടന്‍ മോഹന്‍ലാല്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് മോഹന്‍ലാല്‍ വാക്‌സിനേഷന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നടന്‍മാരായ കമല്‍ഹാസന്‍, അനുപം ഖേര്‍, സെയ്ഫ് അലിഖാന്‍, പരേഷ് റാവല്‍, നിര്‍മ്മാതാവ് രാകേഷ് റോഷന്‍, നടി ഹേമമാലിനി എന്നിവരും ഇന്നലെ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.
മുഖ്യമന്ത്രി കോവിഡ് വാക്സിന്‍ സ്വീകരിച്ചു
സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ വിതരണം പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. ഭാര്യ കമലയ്ക്കൊപ്പം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ കുത്തിവെപ്പെടുത്തത്. വാക്സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിർത്താൻ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്സിനുകളാണ്. കോവിഡ് വാക്സിനെതിരായി ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ സമൂഹം ഇത് അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ കെ.കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഇ.ചന്ദ്രശേഖരനും ഇന്നലെ […]