Kerala

കേരളത്തില്‍ 1,421 പേര്‍ക്ക് കൊവിഡ്; 4 മരണം

കേരളത്തില്‍ 1421 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43,384 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 42,289 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]

Kerala

സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കൂടുന്നു; പ്രതിദിന സാമ്പിള്‍ പരിശോധനകള്‍ കുറയുന്നു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രതിദിന സാമ്പിള്‍ പരിശോനകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് നടത്തിയത് ഒരു ലക്ഷത്തില്‍ താഴെ പരിശോധനകള്‍ മാത്രമാണ്. രണ്ടാഴ്ചയ്ക്കിടെ പ്രതിദിന പരിശോധന എഴുപതിനായിരം കടന്നത് രണ്ട് തവണ മാത്രം. സംസ്ഥാനത്ത് ദിനംപ്രതി ഒന്നരലക്ഷത്തിലധികം സാമ്പിള്‍ പരിശോധനകള്‍ നടന്ന സ്ഥലത്താണ് നിലവില്‍ പരിശോധനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്. ഡിസംബര്‍ 26 മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പരിശോധിച്ചാല്‍ അഞ്ചുതവണയാണ് പരിശോധന 50,000ത്തില്‍ താഴേക്ക് പോയിരിക്കുന്നത്. ഡിസംബര്‍ 26ന് നടന്നത് […]

Kerala

യു.കെയിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശിയുടെ രണ്ടാം കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവ്

യു.കെയിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശിയുടെ രണ്ടാം കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവ്. നേരത്തെ പോസിറ്റീവായ എട്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തുകയായിരുന്നു. രോഗിയുടെ അമ്മയുടെ പരിശോധനാ ഫലവും പോസിറ്റീവാണ്. അമ്മയുടെ സാമ്പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയക്കും. ( kozhikode native second covid test positive ) ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചതായി ഡിഎംഒ അറിയിച്ചിരുന്നു. 21-ാം തീയതി യുകെയിൽ നിന്ന് എത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് […]

India

രാജ്യത്ത് 11,903 പേർക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 98.22%

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,903 പേർക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. 14,159 പേർ സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,36,97,740 ആയി. 98.22% ആണ് രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിന്ടെ 311 പേർ കൊവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് നിലവിൽ 1,51,209 പേർ ചികിസ്തയിൽ ഉണ്ട്. ആകെ രോഗബാധിതരുടെ ഒരുശതമാനത്തിൽ താഴെമാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആകെ 61.12 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധകുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 107.29 കോടി ഡോസ് വാക്സിൻ നൽകി.

Kerala

കോവിഡ് ടെസ്റ്റിന്‍റെ പേരില്‍ പ്രവാസികളെ കൊള്ളയടിക്കരുതെന്ന് സംഘടനകൾ

കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ കർശന നിബന്ധനകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും കെ.എം.സി.സി കത്തയച്ചു. കോവിഡ് മുൻകരുതലിന്‍റെ ഭാഗമായാണ് കേന്ദ്രം പുതിയ പ്രോട്ടോക്കോൾ ഇറക്കിയത്. ഇത് പ്രകാരം നാട്ടിലേക്ക് പുറപ്പെടുമ്പോഴും നാട്ടിലെത്തിയ ശേഷവും ടെസ്റ്റ് നിർബന്ധമാണ്. സൗദിയിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസിക്ക് ഈയിനത്തിൽ മാത്രം ചെലവ് എണ്ണായിരം രൂപയാണ്. 250 റിയാൽ മുതലാണ് സൗദിയിൽ ഈടാക്കുന്ന […]

Kerala

കർണാടക അതിർത്തിയിൽ പരിശോധ കർശനം

കർണാടക അതിർത്തിയിൽ പരിശോധ കർശനമാക്കുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്ന് അതിർത്തി കടത്തിവിടില്ല. കർണാടക സർക്കാരിന്‍റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഉത്തരവ് കർശനമാക്കുന്നതോടെ അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ പ്രയാസപ്പെടും. വിഷയത്തിൽ സർക്കാർ തലത്തിൽ ചർച്ച നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കാസർകോട് നിന്നുള്ള 5 ചെക്ക് പോസ്റ്റുകൾ ഒഴികെയുള്ള മുഴുവൻ വഴികളും കർണാടക അടച്ചു. തലപ്പാടി ഉൾപ്പടെയുള്ള ചെക്ക് പോസ്റ്റുകളിൽ ഇന്ന് പരിശോധന കർശനമാക്കും. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് […]

Kerala

കോവിഡ് വ്യാപനം; കര്‍ശന നടപടികളുമായി സര്‍ക്കാര്‍

മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണിലെ സ്ഥിതി നോക്കി 144 പ്രഖ്യാപിക്കാനും അനുവാദം നല്‍കി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ഇനിയും പിടിമുറിക്കിയില്ലെങ്കില്‍ കോവിഡിന്‍റെ രൂക്ഷത കൂടുമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ അതേപടി അനുവദിക്കാനാകാത്ത സാഹചര്യമാണ് കേരളത്തില്‍. സ്കൂളുകളും തിയറ്ററുകളും തുറന്നതും പൊതു ഗതാഗതം പഴയപടി ആയതും കോവിഡ് കേസുകള്‍ വര്‍ധിപ്പിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെങ്കിലും നിയന്ത്രണം കര്‍ശനമാക്കണമെന്ന ആവശ്യമാണ് ആരോഗ്യവകുപ്പിനുള്ളത്. ഓഫീസുകളില്‍ 50 ശതമാനം ഹാജര്‍, പൊതുവാഹനങ്ങളില്‍ 50 ശതമാനം […]

Kerala

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; മൂന്ന് ജില്ലകളില്‍ വ്യാപനം രൂക്ഷം

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. എറണാകുളം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു. വയനാട്ടില്‍ 100 പേരില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ നൂറില്‍ 11 പേര്‍ക്കും എറണാകുളത്ത് 100 ല്‍ 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്നുവരെയുള്ള കണക്കാണിത്. വയനാട് 12.6 ശതമാനം ആളുകള്‍ക്ക് രോഗം ബാധിച്ചു. പത്തനംതിട്ടയില്‍ ഡിസംബര്‍ 21 മുതല്‍ 27 വരെയുള്ള കണക്കുകള്‍ 9.2 ശതമാനം ആയിരുന്നത് ഡിസംബര്‍ […]

Kerala

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കുറച്ചു

സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 1500 രൂപ, ആന്‍റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഇത് രണ്ടാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കൂടിയ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2100 രൂപയായിരുന്നു. ഇതാണ് 1500 ആയി കുറച്ചത്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിന് 650 രൂപയായിരുന്നതാണ് 300 രൂപയായി കുറഞ്ഞത്.

India National

രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ബ്രിട്ടനില്‍ നിന്നെത്തിയ 25 പേര്‍ക്കാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. നോയിഡ, മീററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇവരുടെ കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ സാമ്പിളുകള്‍ പരിശോധിക്കുകയാണ്. സമ്പര്‍ക്കപട്ടികയും തയാറാക്കുന്നുണ്ട്. പുതിയ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണമുണ്ട്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആവശ്യമെങ്കില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.