India

രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നു; 42 ജില്ലകളിൽ മാത്രം പ്രതിദിനം നൂറിലധികം കേസുകൾ: കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 42 ജില്ലകളിൽ മാത്രം പ്രതിദിനം നൂറിലധികം കൊവിഡ് കേസുകളുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. അധികം വൈകാതെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്നും കൊവിഡ് വ്യാപനം കുറയാൻ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14 മുതൽ 19 വരെ ശതമാനമാണ്. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ […]

Health Kerala

സംസ്ഥാനത്ത് ഇരട്ട വകഭേദം വന്ന വൈറസ് വ്യാപിച്ചിട്ടുണ്ടോ എന്ന് സംശയം

സംസ്ഥാനത്ത് കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നും സംശയമുണ്ട്. വൈറസ് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിർദ്ദേശം നൽകി. ഇന്ന് ചേർന്ന കോർ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായത്.