കൊവിഡ് രണ്ടാം തരംഗം പ്രതിസന്ധിയിലാക്കിയ വ്യാപാരികള്‍ ഉള്‍പ്പെടയുള്ളവര്‍ക്കായി 5650 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒരുലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പാക്കേജാണ് ചട്ടം 300 അനുസരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. വ്യാപാരികളുടെ രണ്ടായിരം കോടി രൂപയുടെ വായ്പകള്‍ക്ക് പലിശയിളവ്, കെട്ടിടനികുതി, വാടക ഒഴിവാക്കല്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കായാണ് പാക്കേജ്. ഇവരുടെ രണ്ടു ലക്ഷം രൂപ […]
Tag: covid second wave
കോവിഡ് രണ്ടാം തരംഗം; രാജ്യത്ത് ഒരു കോടി ആളുകൾ തൊഴിൽ രഹിതരായെന്ന് റിപ്പോർട്ട്
കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഒരു കോടി ആളുകൾ തൊഴിൽ രഹിതരായെന്ന് റിപ്പോർട്ട്. 97 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തിൽ കുറവുണ്ടായെന്നും സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ സർവേയിൽ പറയുന്നു. ഏപ്രിലിൽ എട്ട് ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മെയ് മാസം അവസാനിക്കുമ്പോൾ 12 ശതമാനമായി ഉയർന്നു. ജോലി നഷ്ടപ്പെട്ടവരിൽ സംഘടിത, അസംഘടിത മേഖലകളിൽ ഉള്ളവരും ഉൾപ്പെടും. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം കുറഞ്ഞു. വരുമാനത്തിൽ കുറവുണ്ടായില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 3 ശതമാനം പേർ മാത്രമാണ്. കോവിഡ് […]
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തം; കലക്ടർമാരുടെയും ഡി.എം.ഒമാരുടെയും യോഗം ഇന്ന്
സംസ്ഥാനത്ത് മെഗാവാക്സിനേഷന് ആദ്യ ദിനം മികച്ച പ്രതികരണം. 62,000ല്‍ അധികം പേര്‍ ഇന്നലെ വാക്സിന്‍ സ്വീകരിച്ചു. കൂടുതല്‍ വാക്സിന്‍ ലഭിച്ചില്ലെങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ മെഗാ വാക്സിനേഷന്‍ മുടങ്ങിയേക്കും. അതിനിടെ രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഇന്ന് കലക്ടർമാരുടെയും ഡി.എം.ഒമാരുടേയും യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് രണ്ടാംഘട്ട വ്യാപനം കുതിക്കുന്നത് തടയാനാണ് ക്രഷിംഗ് ദര്‍ കര്‍വ് കര്‍മ്മ പദ്ധതി സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ മെഗാവാക്സിനേഷന് മികച്ച പ്രതികരണം ലഭിച്ചു. അവധി ദിവസമായിട്ടും 62,031 പേര്‍ ഇന്നലെ കുത്തിവെപ്പെടുത്തു. […]