കോവിഡ് യാത്രാനിയന്ത്രണം മൂലം ദുബൈ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ക്രമീകരണം മലയാളികൾ ഉൾപ്പെടെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി. റാസൽഖൈമയിലേക്ക് പല വിമാന സർവീസുകളും മാറ്റിയതിനാൽ നേരത്തെ പുറപ്പെടേണ്ട സാഹചര്യമാണുള്ളത്. മുൻകൂട്ടി സർവീസുകളുടെ വിവരങ്ങൾ ലഭ്യമാക്കി വേണം യാത്ര തിരിക്കാനെന്ന് അധികൃതർ നിർദേശിച്ചു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളാണ് ദുബൈക്കു പകരം ഷാർജ, റാസൽഖൈമ വിമാനത്താവളത്തിലേക്കു മാറ്റിയത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങളും മാറ്റിയവയിൽ ഉൾപ്പെടും. വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും ഷാർജ, റാസൽഖൈമ വിമാനത്താവങ്ങളിലാണ്. […]
Tag: Covid restrictions
ജനിതക മാറ്റം വന്ന കൊറോണ വൈറസ്: രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
യു.കെയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നു. കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച അറിയിപ്പുകൾ നൽകി കഴിഞ്ഞു. ഇന്ന് മുതൽ ജനുവരി രണ്ട് വരെ കർണാടകയിൽ രാത്രി കാല കർഫ്യു പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. “ഡിസംബർ 23 മുതൽ ജനുവരി രണ്ട് വരെ രാത്രി 10 മുതൽ രാവിലെ 6 മണിവരെ സംസ്ഥാനത്ത് കർഫ്യു നടപ്പിലാക്കും. ഈ സമയത്ത് അത്യാവശ്യ […]
ആഘോഷങ്ങൾ നിയന്ത്രിച്ച് യു.എ.ഇ; മുൻകൂർ അനുമതിയില്ലാതെ പൊതുപരിപാടികൾ പാടില്ല
അടുത്തമാസം ദേശീയദിനവും ക്രിസ്മസും ഉൾപ്പെടെ ആഘോഷങ്ങൾ പലത് വരാനിരിക്കെ സ്വകാര്യ ചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തി യു.എ.ഇ സർക്കാറിന്റെ മുന്നറിയിപ്പ്. മുൻകൂർ അനുമതിയില്ലാതെ സംഗീത കച്ചേരിയും ഓഫീസുകളിൽ ആഘോഷവും സംഘടിപ്പിക്കരുതെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. കോവിഡ് മുൻകരുതൽ പാലിക്കാതെ ഒരു ചടങ്ങും അനുവദിക്കില്ലെന്നാണ് യു.എ.ഇ ദേശീയദുരന്തനിവാരണ സമിതി വ്യക്തമാക്കുന്നത്. ഓഫീസുകളിലും തൊഴിലിടങ്ങളിലും പാർട്ടികളും ഒത്തുകൂടലും സംഘടിപ്പിക്കരുത്. ദേശീയദിനാഘോഷം പതാക നാട്ടിയും തോരണങ്ങൾ ചാർത്തിയും ചുരുങ്ങിയ നിലയിൽ മതി. സ്വകാര്യ ഇടങ്ങളിൽ പാർട്ടികളും ഒത്തുചേരലും അനുവദിച്ചിട്ടില്ല. മുൻകൂർ അനുമതിയോടെ […]