India National

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കണ്ടെത്താന്‍ ഓക്സിജന്‍ നിര്‍ത്തി വെച്ച് മോക്ഡ്രില്‍: ആശുപത്രിക്കെതിരെ അന്വേഷണം

ഉത്തര്‍പ്രദേശിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഓക്സിജന്‍ മോക്ഡ്രില്ല് നടത്തിയതിനെ തുടര്‍ന്ന് 22 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മോക്ക്ഡ്രില്‍ നടത്തിയെന്ന ആശുപത്രി ഉടമയുടെ ഓഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഏപ്രില്‍ 27 നാണ് സംഭവം നടന്നത്. മോക്ഡ്രില്ലിന്‍റെ ഭാഗമായി മെഡിക്കല്‍ ഓക്‌സിജന്‍ കട്ട് ചെയ്തതാണ് ദുരന്തത്തിന് കാരണമായത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഏപ്രില്‍ 26ന് രാവിലെയാണ് ആശുപത്രി അധികൃതര്‍ അഞ്ചുമിനിറ്റ് നേരം ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ച് മോക്ഡ്രില്‍ നടത്തിയത്. ഈ പരീക്ഷണത്തില്‍ 22 രോഗികളുടെ ജീവന് […]

Kerala

കോവിഡ് രോഗികളും ക്വാറന്‍റൈനിലുള്ളവരും വോട്ട് ചെയ്തു

കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിലെ പോളിങ് അവസാനിച്ചത്. പിപിഇ കിറ്റിട്ട് എത്തിയവര്‍ക്കെല്ലാം മറ്റ് വോട്ടര്‍മാര്‍ വോട്ട് ചെയ്ത ശേഷം വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കി. ഇന്നലെ വൈകിട്ട് മൂന്നിന് ശേഷം രോഗം സ്ഥിരീകരിച്ചവര്‍ക്കാണ് ഇത്തരത്തില്‍ അവസരമൊരുക്കിയത്. മഹാമാരി കാലത്തെ ഈ തെരഞ്ഞെടുപ്പാകെ പ്രത്യേകയുള്ളതായിരുന്നു. നോമിനേഷന്‍ കൊടുക്കുന്നത് മുതല്‍ പ്രചാരണത്തിലുമെല്ലാം നിയന്ത്രണങ്ങള്‍. എല്ലാം മാസ്കിട്ട് ഗ്യാപിട്ട് തന്നെയായിരുന്നു. പോളിങ് ദിനത്തിലും തുടര്‍ന്നു. അവസാനം കോവിഡ് രോഗികള്‍ വോട്ട് ചെയ്യുന്നത് വരെ. പിപിഇ […]

Kerala

സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതി

ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ആരോഗ്യ സര്‍വകലാശാലയില്‍ നിന്നുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പട്ടിക വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ആഗസ്ത് അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തൽ. […]