എയർപോർട്ടുകളിൽ പുതുതായി ഏർപ്പെടുത്തിയ കോവിഡ് പരിശോധന പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയെന്ന് വ്യാപക വിമർശനം. നെഗറ്റിവ് പരിശോധന ഫലവുമായി വരുന്നവരെ വീണ്ടും പരിശോധന നടത്തുന്നതും, പരിശോധന ചെലവ് പ്രവസികളിൽ നിന്ന് തന്നെ ഈടാക്കുന്നതും പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയെന്നാണ് ആക്ഷേപം. എന്നാല്‍ ജാഗ്രതയുടെ ഭഗമായാണ് പരിശോധനയെന്നും, കരിപ്പൂരിൽ പുതിയ പരിശോധനയിൽ 29 കോവിഡ് പോസിറ്റീവ് കേസ് കണ്ടെത്തിയെന്നും മലപ്പുറം ഡി.എം.ഒ പറഞ്ഞു. സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നവരെയാണ് പണമീടാക്കി വീണ്ടും പരിശോധനക്ക് വിധേയരാക്കുന്നത്.
Tag: Covid negative certificates
തലപ്പാടിയിൽ ഇന്ന് കൂടി നിയന്ത്രണങ്ങളിൽ ഇളവ്
കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ ഇന്ന് കൂടി നിയന്ത്രണങ്ങളിൽ ഇളവ്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ് ഇന്ന് കൂടി കർശനമാക്കില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണ കൂടം അറിയിച്ചു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം അതിർത്തി കടന്നു വന്നാൽ മതിയെന്ന കർണാടക സർക്കാർ ഉത്തരവിന് തലപ്പാടിയിൽ ഇന്ന് കൂടി ഇളവ് അനുവദിച്ചു. വ്യാഴാഴ്ച മുതൽ ഉത്തരവ് […]