World

ലോക്ഡൗണുകള്‍ ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചെന്ന് പഠനം

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൌണുകള്‍ മൂലം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായെന്ന് പഠനം. ലോക്ഡൌണുകൾ മൂലം ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് തുടങ്ങിയ ബാക്ടീരിയ രോഗങ്ങൾ കുറയാനിടയുണ്ടെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ആഗോള ലോക്ഡൌണുകള്‍ മാരകമായ ബാക്ടീരിയ രോഗങ്ങളുടെ വ്യാപനം കുറയ്ക്കുകയും അതുവഴി ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചുവെന്നും പകർച്ചവ്യാധി വിദഗ്ധനും ക്രൈസ്റ്റ്ചർച്ചിലെ ഒറ്റാഗോ സർവകലാശാലയിലെ ഡീനുമായ പ്രൊഫസർ ഡേവിഡ് മർഡോക്ക് പറഞ്ഞു. ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് തുടങ്ങിയവയാണ് ഭൂരിഭാഗം രോഗികളുടെയും മരണത്തിന് […]

India National

ആറ് മാസങ്ങള്‍ക്ക് ശേഷം താജ്മഹല്‍ തുറക്കുന്നു; സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ആഗ്ര

അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുള‌ള പുരാവസ്‌തു ശാസ്‌ത്രജ്‌‌ഞൻ ബസന്ത് കുമാർ അറിയിച്ചു കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുകയാണ്. സെപ്തംബര്‍ 21 നാണ് താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നത്. അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുള‌ള പുരാവസ്‌തു ശാസ്‌ത്രജ്‌‌ഞൻ ബസന്ത് കുമാർ അറിയിച്ചു. ഇന്ത്യയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ താജ്മഹല്‍ വീണ്ടും തുറക്കുന്നതോടെ ഹോട്ടല്‍ […]

Kerala

ട്രാക്കിലായെങ്കിലും കോവിഡില്‍ കിതച്ച് മെട്രോ; 34.18 കോടി രൂപയുടെ നഷ്ടം

ചെറിയൊരിടവേളക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചെങ്കിലും ഓടുന്നത് നഷ്ടത്തില്‍ തന്നെ. കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് 34.18 കോടിയുടെ നഷ്ടമാണ് കെഎംആര്‍എല്ലിനുണ്ടായത്. മെട്രോയില്‍ കയറാന്‍ പഴയ പോലെ യാത്രക്കാരില്ലാത്തതും തിരിച്ചടിയായി. ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ച്ച് 25 മുതല്‍ സെപ്തംബര്‍ ആറുവരെയാണ് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചത്. ഇത് മെട്രോയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. അഞ്ച് മാസത്തിനിടെ 34.18 കോടിയുടെ നഷ്ടമാണ് കെഎംആര്‍എല്ലിനുണ്ടായി. സര്‍വീസ് നടത്തിയില്ലെങ്കിലും 25 ട്രെയിനുകളുടെയും ട്രാക്കിന്‍റെയും കാര്യക്ഷമത […]

India National

രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സർവീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായി ഭാഗികമായാണ് ഡൽഹിയിൽ മെട്രോ സ൪വീസ് പുനരാരംഭിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സർവീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക. നാല് മാസത്തിന് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. ഈ മാസം പന്ത്രണ്ട് വരെ യെല്ലോ […]