Kerala

കൊവിഡ് പ്രതിരോധങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്രം; വിമാനത്താവളങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:

രാജ്യത്ത് കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര ചെയ്യുന്ന 2 ശതമാനം യാത്രക്കാരെ ഇന്ത്യയിലെ വിമാനത്താവളത്തില്‍ റാന്‍ഡം സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവ റാന്‍ഡം സാമ്പിളിംഗ് ആരംഭിച്ചു. വിദേശത്തുനിന്നുള്ള […]

Kerala

ക്യാമ്പിൽ പാലിക്കേണ്ട കൊവിഡ് മാർഗനിർദേശങ്ങൾ എന്തെല്ലാം ? വിശദീകരിച്ച് മുഖ്യമന്ത്രി

ക്യാമ്പിൽ കൊവിഡ് പടർന്ന് പിടിക്കാതിരിക്കാൻ ജനങ്ങളും ക്യാമ്പ് അധികൃതരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പിലുളളവർക്ക് അസുഖം വന്നാൽ സിഎഫ്എൽടിസികളിലേക്കോ ആശുപത്രികളിലേക്കോ മാറ്റി ചികിത്സ ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ( covid guidelines in flood relief camp ) പുറത്ത് നിന്ന് വരുന്നവർ ക്യാമ്പിലെ അംഗങ്ങളുമായി സമ്പർക്കം ഒഴിവാക്കണം. ക്യാമ്പുകളോടനുബന്ധിച്ച് ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തണം. ക്യാമ്പിലെ ഒരു വ്യക്തി കൊവിഡ് പോസിറ്റീവ് ആയാൽ, ആ വ്യക്തിയുടെ പ്രാഥമിക […]

Health Kerala

കൊവിഡ് വാക്‌സിനേഷന്‍: വയോജനങ്ങള്‍ക്കായി മാർഗ നിർദ്ദേശം പുതുക്കി ആരോഗ്യ വകുപ്പ്

കൊവിഡ് വാക്‌സിനേഷണുമായി ബന്ധപ്പെട്ട് വയോജനങ്ങള്‍ക്കുള്ള മാർഗ നിർദ്ദേശം പുതുക്കി ആരോഗ്യ വകുപ്പ്. വയോജനങ്ങൾക്കും,ഭിന്നശേഷിക്കാര്‍ക്കും വാക്സിനേഷൻ സെന്ററുകളിൽ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാൻ ആരോ​ഗ്യ വകുപ്പ് നിർദ്ദേശം നൽകി. എല്ലാ ജില്ലാ വാക്‌സിനേഷന്‍ ഓഫിസര്‍മാരും നിര്‍ദ്ദേശം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വയോജനങ്ങൾ ബുദ്ധിമുട്ടുന്നതായി പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടി. സംസ്ഥാനത്ത് ഇതുവരെ 68,27,750 ഡോസ് കൊവിഡ് വാക്സിനാണ് വിതരണം ചെയ്തത്. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത് 57,88,558 പേരാണ്. ഇതിൽ 10,39,192 പേർക്ക് […]