Covid India Updates: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമാണ്. ഇന്നലെ 30 മരണങ്ങൾ രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,902 സജീവ കേസുകളുടെ വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ സജീവ കേസുകൾ 99,602 ആയി ഉയർന്നു, ഇത് […]
Tag: covid death
ഇന്ന് കൊവിഡ് മരണം ഇല്ല; കേരളത്തില്‍ 809 പുതിയ രോഗികൾ
കേരളത്തില്‍ 809 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29, വയനാട് 28, കാസര്‍ഗോഡ് 8 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,960 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]
കേരളത്തില്‍ 1,421 പേര്‍ക്ക് കൊവിഡ്; 4 മരണം
കേരളത്തില്‍ 1421 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43,384 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 42,289 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള ധനസഹായം; തൽസ്ഥിതി അറിയിക്കാൻ നിർദേശിച്ച് സുപ്രിംകോടതി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിൽ നടപടികളുടെ തൽസ്ഥിതി അറിയിക്കാൻ സുപ്രിംകോടതിയുടെ നിർദേശം. തിങ്കളാഴ്ചയോടെ വിവരങ്ങൾ കൈമാറണമെന്ന് സോളിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് വിവരങ്ങൾ ആവശ്യപ്പെട്ടത്. കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സർക്കാർ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രിംകോടതി അംഗീകരിച്ചിരുന്നു. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം […]
രാജ്യത്ത് 11,903 പേർക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 98.22%
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,903 പേർക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. 14,159 പേർ സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,36,97,740 ആയി. 98.22% ആണ് രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിന്ടെ 311 പേർ കൊവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് നിലവിൽ 1,51,209 പേർ ചികിസ്തയിൽ ഉണ്ട്. ആകെ രോഗബാധിതരുടെ ഒരുശതമാനത്തിൽ താഴെമാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആകെ 61.12 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധകുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 107.29 കോടി ഡോസ് വാക്സിൻ നൽകി.
കൊവിഡ് മരണം; നഷ്ടപരിഹാര തുക അനുവദിച്ച് കേന്ദ്രസർക്കാർ
കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സർക്കാർ വിഹിതം അനുവദിച്ചു. 7,274.4 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുക. നേരത്തെ അഞ്ച് സംസ്ഥാനങ്ങൾക്ക് 1,550.20 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു . ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി […]
കൊവിഡ് മരണ നഷ്ടപരിഹാരം: കേന്ദ്രത്തിന് സമയം അനുവദിച്ച് സുപ്രിംകോടതി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ മാർഗനിർദേശം തയാറാക്കാൻ കേന്ദ്രത്തിന് സുപ്രിംകോടതി കൂടുതൽ സമയം അനുവദിച്ചു. മാർഗ നിർദേശം തയാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് 4 ആഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. മാർഗനിർദേശം തയാറാക്കാൻ നാലാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചതിനെ തുടർന്നാണ് സുപ്രിംകോടതിയുടെ തീരുമാനം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാർഗനിർദേശം തയാറാക്കാൻ സമയം വേണമെന്നും ധൃതി പിടിച്ചാൽ വിപരീതഫലം ഉണ്ടായേക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം എത്ര തുക എന്ന കാര്യത്തിൽ […]
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം; സാവകാശം തേടി കേന്ദ്രം
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ നാലാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സമയം വേണമെന്നും ധൃതി പിടിച്ചാല്‍ വിപരീതഫലം ഉണ്ടായേക്കാമെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ജൂണ്‍ 30നാണ് ഇത് സംബന്ധിച്ച് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് ആറാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.എത്ര തുക എന്ന കാര്യത്തില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. കൊവിഡ് അനുബന്ധ രോഗങ്ങള്‍ […]
കോവിഡ്; രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കൂടുന്നതില്‍ ആശങ്ക
രാജ്യത്ത് പ്രതിദിന കോവിഡ് മരണസംഖ്യ ഉയരുന്നതിൽ ആശങ്ക. രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും നാലായിരത്തിന് മുകളിൽ തന്നെയാണ് പ്രതിദിന മരണസംഖ്യ. വാക്സിൻ ഉത്പാദനം വർധിപ്പിച്ച് പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് . കോവിഡ് രൂക്ഷമായിരുന്ന മഹാരാഷ്ട്ര, ഡൽഹി , യു പി എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തലെങ്കിലും , ഉയരുന്ന മരണസംഖ്യ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 4,209 പേർ കോവിഡ് ബാധിച്ച് മരിച്ചു . 2,59,591 പേർക്കാണ് ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് […]
രാജ്യത്ത് കോവിഡ് മരണം കൂടുന്നു
രാജ്യത്ത് കോവിഡ് മരണനിരക്ക് 4500 കടന്നു. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 3,89,851 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഇതുവരെ 2,54,96,330 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,19,86,363 പേർക്ക് രോഗമുക്തിയുണ്ടായി. 2,83,248 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 32,26,719 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18,58,09,302 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 33,059 രോഗികളുമായി തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. 31,337 രോഗികളുമായി കേരളം […]