രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 കൊവിഡ് കേസുകളും 585 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,30,254 ആയി. 2.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,85,227 പേർ ചികിത്സയിലുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. 3,13,02,345 പേർ ഇത് വരെ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവും. ഇന്നലെ 21,445 കേസുകൾ റിപ്പോർട്ട് […]
Tag: covid cases india
നേരിയ കുറവ് രേഖപ്പെടുത്തി രാജ്യത്ത് 40,134 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു; 422 മരണം
നേരിയ കുറവ് രേഖപ്പെടുത്തി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 40,134 പേർക്ക് രോഗം സ്ഥിരീകരിച്ചു. 422 മരണങ്ങളും റിപ്പോർട്ട് ചെയ്തു . പ്രതിവാര കൊവിഡ് കേസുകൾ വർധിച്ചതോടെ മൂന്നാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യം. കഴിഞ്ഞ ദിവസത്തിൽ നിന്നും കോവിഡ് കേസുകൾ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും നാൽപ്പത്തിനായിരത്തിന് മുകളിൽ തന്നെ തുടരുകയാണ്. 2.81 ശതമാനമാണ് ടിപിആര്‍. രോഗമുക്തി നിരക്ക് 97.35 ശതമാനവും. ചികിത്സയിലുള്ള രോഗികളുടെ എണ്ണവും വർധിച്ചു. 2.86 ലക്ഷം കേസുകളാണ് ജൂൺ 26 മുതൽ […]
രാജ്യത്ത് 43,509 പുതിയ കൊവിഡ് കേസുകൾ; കേന്ദ്ര ആരോഗ്യ സംഘം കേരളത്തിലേക്ക്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 634 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ 50.69 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ്. 22,056 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതെസമയം കൊവിഡ് രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തൽ കേന്ദ്ര ആരോഗ്യ സംഘം കേരളത്തിൽ എത്തുന്നു. എൻ സി ഡി സി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് എത്തുക. രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണു […]
രാജ്യത്ത് 43,393 പുതിയ കൊവിഡ് കേസുകള്‍; 911 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 43,393 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 911 പേര്‍ മരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,05,939 ആയി.17,90,708 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 4,4459 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,98,88,284 ആയി. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,52,950 ആയി. നിലവില്‍ 458727 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് 37,566 പേര്‍ക്ക് കൊവിഡ്; മരണം ആയിരത്തില്‍ താഴെ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,566 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 907 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 3.97,637 ആയി. 24 മണിക്കൂറിനിടെ 56,993 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നിരക്ക് 2,93,66,601 ആയി. 5,52659 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ രോഗം ബാധിച്ചത് 3,03,16897 പേര്‍ക്കാണ്. രോഗമുക്തി നിരക്ക് 96.87 ശതമാനമാണ്.
ഇന്ത്യയിൽ പ്രതിദിനം നാല് ലക്ഷം കൊവിഡ് രോഗികൾ; 3,980 മരണം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,980 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 35,55,398 ആയി. കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങൾ രോഗബാധാ നിരക്കിൽ മുൻപിലാണ്. ഇരട്ട ജനിതക മാറ്റം വന്ന വൈറസാണ് രാജ്യത്ത് രണ്ടാംതരംഗത്തിന് കാരണമായതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ബി.1.617 എന്ന വകഭേദം വന്ന വൈറസാണ് വ്യാപനത്തിന് കാരണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.ജൂൺ മാസത്തോടെ ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് നാല് […]