India

രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകളിൽ 6 മടങ്ങ് വർധന

രാജ്യത്ത് കഴിഞ്ഞ ആഴ്‌ച കൊവിഡ് കേസുകൾ 6 മടങ്ങ് വർധിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ. മൂന്ന് ഡസനോളം മ്യൂട്ടേഷനുകളുള്ളതും ഡെൽറ്റ വേരിയന്റിനേക്കാൾ വേഗത്തിൽ പടരുന്നതുമായ ഒമിക്രോൺ വേരിയന്റാണ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണം. ജനുവരി 9 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയിൽ 6,38,872 കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഡിസംബർ 27 നും ജനുവരി 2 നും ഇടയിൽ രേഖപ്പെടുത്തിയ 1,02,330 കേസുകളിൽ നിന്ന് ആറിരട്ടിയിലധികം വർധനവാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടതും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡാഷ്‌ബോർഡിൽ ലിസ്റ്റുചെയ്തിരിക്കുന്നതുമായ […]

India

മരണനിരക്ക് കുറയ്ക്കാൻ അടിയന്തര നടപടി വേണം; 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്

കൊവിഡ് കേസുകൾ പെട്ടെന്ന് വർധിക്കുന്ന 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ മുന്നറിയിപ്പ്. 14 നഗരങ്ങളിലെ വർധന ചൂണ്ടിക്കാട്ടി കത്തയച്ച കേന്ദ്രം അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വലിയ നഗരങ്ങളിലും പരിസരപ്രദേശത്തും ഒമിക്രോൺ കേസുകൾ അതിവേഗം വർധിക്കുന്നു. മരണനിരക്ക് കുറയ്ക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. ഡൽഹിയുടെ GRAP മോഡൽ രാജ്യത്തുടനീളം കൊണ്ടുപോകാനുള്ള ആശയവും പരിഗണനയിലുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. യാത്രാ പശ്ചാത്തലം […]

Kerala

ഇന്ന് 4700 പേര്‍ക്ക് കൊവിഡ്; മരണം 66; ടി.പി.ആർ 7.87%

കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട് 104, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ […]