ഇന്നും അൻപതിനായിരത്തിന് മുകളിൽ പ്രതിദിന കൊവിഡ് കേസുകളുമായി കേരളം. സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 47,649 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. 45.78 ആണ് ടിപിആർ. ( Kerala reports 50812 covid cases ) എറണാകുളത്ത് ഇന്ന് വീണ്ടും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം […]
Tag: Covid 19
കൊവിഡ്; കേസുകളുടെ വർധനവ് 6 ആഴ്ച കൂടി തുടരാൻ സാധ്യത
രാജ്യത്തെ കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടം 4 മുതൽ 6 ആഴ്ച കൂടി നിലനിൽക്കുമെന്ന് വിലയിരുത്തൽ. ഉത്സവങ്ങൾ, വിവാഹ സീസൺ, തെരഞ്ഞെടുപ്പുകൾ എന്നിവയുൾപ്പെടെ വരാനിരിക്കുന്ന “സാമൂഹിക പരിപാടികളുടെ” പശ്ചാത്തലത്തിൽ കേസുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡെൽറ്റ ബാധിച്ചവരേക്കാൾ വേഗത്തിൽ ഒമിക്രോൺ കേസുകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. പ്രധാന നഗര കേന്ദ്രങ്ങളിലൂടെ ഒമിക്രോൺ വേരിയൻറ് പടർന്നു. ഡിസംബർ പകുതി മുതൽ ഒരേസമയം രാജ്യത്തുടനീളം കേസുകൾ അതിവേഗം പടരാൻ തുടങ്ങി. ഇപ്പോൾ മിക്ക സംസ്ഥാനങ്ങളിലും 90% […]
അണ്ടർ 19 ലോകകപ്പ് ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ; രണ്ട് മത്സരങ്ങൾ റദ്ദാക്കി
അണ്ടർ 19 ലോകകപ്പ് ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ. കാനഡ ടീമിലെ 9 താരങ്ങൾക്ക് കൊവിഡ് ബാധിച്ചു. ഇതോടെ വരാനിരിക്കുന്ന കാനഡയുടെ രണ്ട് മത്സരങ്ങൾ റദ്ദാക്കി. ശനിയാഴ്ച സ്കോട്ട്‌ലൻഡിനെതിരെ നടക്കാനിരിക്കുന്ന 13/14 സ്ഥാനത്തിനായുള്ള പ്ലേ ഓഫും ഞായറാഴ്ച ഉഗാണ്ടക്കെതിരായ 15/16 സ്ഥാനത്തിനായുള്ള പ്ലേ ഓഫുമാണ് മാറ്റിവച്ചത്. 9 താരങ്ങൾ കൊവിഡ് പോസിറ്റീവ് ആയതിനാൽ കാനഡയ്ക്ക് ഫീൽഡിൽ ഇറങ്ങാൻ 11 താരങ്ങളില്ല. അതിനാലാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്. (Canada COVID world cup) അതേസമയം, ക്യാപ്റ്റൻ യാഷ് ധുൽ […]
ധാരാവിയിൽ ഇന്ന് ആർക്കും കൊവിഡ് ഇല്ല; ആകെ ആക്ടീവ് കേസുകൾ വെറും 43
ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ ധാരാവിയിൽ ഇന്ന് കൊവിഡ് കേസുകൾ ഇല്ല. രാജ്യത്ത് മൂന്നാം തരംഗം ശക്തമായതിനു ശേഷം ഇത് ആദ്യമായാണ് മഹാരാഷ്ട്രയിലെ മുംബൈയിലുള്ള ധാരാവിയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. 39 ദിവസങ്ങൾക്ക് മുൻപാണ് അവസാനമായി ഇവിടെ ഒരു ദിവസത്തെ കൊവിഡ് കേസുകൾ പൂജ്യം ആയത്. കഴിഞ്ഞ വർഷം ഡിസംബർ 20നായിരുന്നു ഇത്. (Zero Covid Cases Dharavi) 43 ആക്ടീവ് കേസുകളാണ് ഇവിടെ ആകെയുള്ളത്. ഇവരിൽ 11 പേർ ആശുപത്രിയിലാണ്. ജനുവരി ആറിന് […]
കേരളത്തിൽ 54,537 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 30,225
കേരളത്തില്‍ 54,537 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,126 പേര്‍ […]
കൊവിഡിന്റെ തീവ്രവ്യാപനം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കും : ഐഎംഎ
കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്ന് ഐഎംഎ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹ് പറഞ്ഞു. ഒരാഴ്ച കൂടി കൊവിഡ് രൂക്ഷമായി തുടരുകയും പിന്നീട് ശമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇപ്പോൾ കൂടുതൽ കാണപ്പെടുന്നത് ഒമിക്രോണാണ്. ഒമിക്രോണിന് പകരം ഡെൽറ്റാ വേരിയന്റാണ് ഇത്തരത്തിൽ പടർന്ന് പിടിച്ചിരുന്നതെങ്കിൽ മരണസംഖ്യയും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഇതിലും കൂടുതലായിരുന്നേനെയെന്ന് ഡോ.സുൽഫി പറഞ്ഞു. ടെസ്റ്റിലൂടെ മാത്രമേ കൊവിഡിന്റെ ഏത് വകഭേദമാണെന്ന് കണ്ടെത്താൻ സാധിക്കൂ. രാജ്യത്ത് തന്നെ പുതിയ വകഭേദങ്ങൾ […]
സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കൊവിഡ്; ടിപിആർ 44.60 %
സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42,653 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകള്‍ പരിശോധിച്ചു. 44.60 % ആണ് ടിപിആർ. ( kerala reports 51739 covid cases ) എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 252, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍ഗോഡ് 1029 […]
സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 48.06
സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34,439 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകള്‍ പരിശോധിച്ചു. 48.06 ആണ് ടിപിആർ. ( kerala reports 49771 covid cases ) എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് […]
സന്തോഷ് ട്രോഫി മാറ്റിവച്ചു
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റ് മാറ്റിവച്ചു. അടുത്ത മാസം 20ന് ആരംഭിക്കാനിരുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളാണ് മാറ്റിവച്ചത്. മഞ്ചേരിയിലാണ് മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ, രാജ്യത്തും സംസ്ഥാനത്തും കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ടൂർണമെൻ്റ് മറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 20 മുതൽ മാർച്ച് ആറു വരെയാണ് സന്തോഷ് ട്രോഫി തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് സാഹചര്യം മൂലം ടൂർണമെൻ്റ് മാറ്റിവെക്കാൻ നിർബന്ധിതരായെന്നും ഫെബ്രുവരി അവസാന വാരം വീണ്ടും ഇതിൽ ചർച്ച നടത്തുമെന്നും അഖിലേന്ത്യാ ഫുട്‌ബോൾ […]
സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്; കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കും
സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ പേരെ പുതിയതായി നിയമിക്കും. രോഗബാധിതര്‍ കൂടുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. പരിശോധിക്കുന്ന രണ്ടിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യം. തീവ്രവ്യാപനം തുടരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനം ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇന്നലെ അഞ്ഞൂറിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.(covid kerala) അതിനിടെ സ്‌കൂളുകളിലെ അധ്യയനം സംബന്ധിച്ച് ചര്‍ച്ച […]