മെഡിക്കല്‍ കോളജും ജനറല്‍ ആശുപത്രിയും ഇപ്പോള്‍ തന്നെ നിറഞ്ഞിട്ടുണ്ട്. രോഗികളുടെ എണ്ണം 1000 കടന്ന തലസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും കണ്‍വെന്‍ഷന്‍ സെന്‍ററും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. നാളെയോടെ സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമം. സമൂഹ വ്യാപനത്തിന്‍റെ ആശങ്കയിലാണ് തിരുവനന്തപുരം ജില്ല. അനുദിനം രോഗബാധിതര്‍ വര്‍ദ്ധിക്കുന്നു. മെഡിക്കല്‍ കോളജും ജനറല്‍ ആശുപത്രിയും ഇപ്പോള്‍ തന്നെ നിറഞ്ഞിട്ടുണ്ട്. ദിവസേന 100ലധികം രോഗികള്‍ വരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ […]
Tag: Covid 19
സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കോവിഡ് കേസുകള്‍; ജാഗ്രത കൈവിട്ടാല്‍ സമൂഹ വ്യാപനം
കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലുണ്ടായത് ആശങ്ക ഉയര്‍ത്തും വിധത്തിലുള്ള വര്‍ദ്ധനവ്‍. രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹവ്യാപനം വൈകില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ് രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ജനുവരി 30ന് തൃശൂരില്‍. ആദ്യഘട്ടത്തില്‍ മൂന്ന് പേര്‍ മാത്രമായിരുന്നു രോഗബാധിതര്‍. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് പടര്‍ന്ന് പിടിച്ച രണ്ടാം ഘട്ടത്തിലും സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു. രോഗികളുടെ എണ്ണം സംസ്ഥാനത്ത് 1000 കടന്നത് 117ആം ദിവസമായ മെയ് […]
722 പേര്‍ക്ക് കൂടി കോവിഡ്
മുഖ്യമന്ത്രി വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചതാണ്. സംസ്ഥാനത്ത് 722 കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 10275 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചതാണ്. ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. ആരോഗ്യപ്രവര്‍ത്തകര്‍ – 12, ബിഎസ്എഫ് ജവാന്മാര്‍ – 5, ഐടിബിപി ജീവനക്കാര്‍ – 3 എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് […]
കോവിഡ് പ്രതിരോധം: മുഖ്യമന്ത്രിക്ക് എട്ട് നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലയുടെ കത്ത്
രോഗവ്യാപനം തടയുന്നതിന് ടെസ്റ്റുകളുടെ എണ്ണം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണം സംസ്ഥാനത്ത് കോവിഡ് വ്യാപനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള എട്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ചെന്നിത്തല കത്തിലൂടെ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ രോഗവ്യാപനം തടയുന്നതിന് ടെസ്റ്റുകളുടെ എണ്ണം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണം ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പ് വരുത്തണം. കോവിഡ് ടെസ്റ്റിന്‍റെ ഫലം ലഭിക്കുന്നത് വേഗത്തിലാക്കണം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന […]
ഗള്‍ഫില്‍ ഇന്നലെ ആകെ കോവിഡ് മരണം 60; 42 മരണവും സൌദിയില്‍
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 60 പേര്‍ കൂടി മരിച്ചു. ആറായിരത്തിലേറെയാണ് പുതിയ കേസുകൾ. ആകെ രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കവിഞ്ഞു. നാലായിരത്തിലേറെ പേര്‍ രോഗമുക്തി നേടി. അറുപതിൽ 42 മരണവും സൗദി അറേബ്യയിലാണ്. ഒമാനിൽ എട്ടും ബഹ്റൈനിൽ ആറും കുവൈത്തിൽ മൂന്നും ഖത്തറിൽ ഒന്നുമാണ് മരണം. യു.എ.ഇയിൽ ഇന്നലെ ഒറ്റ മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗൾഫിൽ പുതിയ കേസുകൾ ആറായിരത്തിനു മുകളിൽ തന്നെ തുടരുകയാണ്. സൗദിയിലും ഒമാനിലും മാത്രം നാലായിരത്തിനു മുകളിലാണ് പുതുതായി സ്ഥിരീകരിച്ച രോഗികൾ. […]
കാസര്‍കോട് ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം; സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 49 പേര്‍ക്ക്
കാസര്‍കോട് ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം. ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 49 പേര്‍ക്കാണ്. 6 പേരുടെ രാഗബാധയുടെ ഉറവിടം വ്യക്തമല്ല. കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതയിലെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നാളെ മുതല്‍ ജില്ലയില്‍ പൊതുഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തും. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. രോഗികള്‍ കൂടുതലുള്ളതും രോഗവ്യാപന സാധ്യത വര്‍ദ്ധിച്ചതുമായ പ്രദേശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് […]
ഹജ്ജിനായി പുണ്യനഗരി ഒരുങ്ങി: ടെന്‍റുകൾക്ക് പകരം തീര്‍ത്ഥാടകര്‍ക്കായി ബഹുനില കെട്ടിടങ്ങള്‍
അണുനാശിനികളും, മാസ്‌കുകളും, മുസല്ലയും, പ്രതിരോധ സാമഗ്രികളും അടങ്ങിയ കിറ്റ് തീർത്ഥാടകർക്ക് വിതരണം ചെയ്യും. ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി പുണ്യ നഗരങ്ങള്‍ ഒരുങ്ങുന്നു. മിനായില്‍ ടെന്‍റുകൾക്ക് പകരം ബഹുനില കെട്ടിടങ്ങളിലാണ് ഇത്തവണ തീർത്ഥാടകരെ താമസിപ്പിക്കുക. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തീർത്ഥാടകർക്കാവശ്യമായ സേവനങ്ങളൊരുക്കുന്നത്. കോവിഡ് കാലത്തെ ഹജ്ജിന് പതിവിന് വിപരീതമായി ഒരുക്കങ്ങൾ ഏറെയുണ്ട്. തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ക്രമീകരണങ്ങളാണ് നടത്തിവരുന്നത്. തീർത്ഥാടകരെ 20 അംഗങ്ങൾ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിക്കും. ഓരോ ഗ്രൂപ്പിനും പ്രത്യേകം ഗൈഡുകളുണ്ടാകും. […]
‘ജീവന്‍റെ വിലയിലുള്ള ജാഗ്രത’: ബ്രേക്ക് ദ ചെയിന്‍ മൂന്നാം ഘട്ടത്തിലേക്ക്
സ്വയം സുരക്ഷിത വലയം തീർക്കാൻ ജനങ്ങൾ ശ്രമിക്കണമെന്ന സന്ദേശമാണ് ഈ ഘട്ടത്തിൽ സംസ്ഥാനം മുന്നോട്ട് വെക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്രേക്ക് ദ ചെയിൻ മൂന്നാം ഘട്ടം പ്രഖ്യാപിച്ചു. ജീവന്റെ വിലയുള്ള ജാഗ്രത എന്ന പേരിലാണ് മൂന്നാം ഘട്ടം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 623 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 196 പേർ രോഗ മുക്തരായി. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി, മൂന്നാം ഘട്ടത്തിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതാണ് സംസ്ഥാനത്ത് കണ്ടത്. തുടര്‍ച്ചയായ […]
കാസര്‍കോട് സമ്പര്‍ക്കം വഴിയുള്ള കോവിഡ് ബാധിതരുടെ എണ്ണം 100 കവിഞ്ഞു
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മുഖേനയാണ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചത് കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കോവിഡ് ബാധിതരുടെ എണ്ണം 100 കവിഞ്ഞു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മുഖേനയാണ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചത്. സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ മാത്രം ജില്ലയില്‍ സമ്പര്‍ക്കം വഴി കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 102 ആയി. ചൊവ്വാഴ്ച 20 പേര്‍ക്ക് കൂടി സമ്പര്‍ക്കം വഴി […]
എറണാകുളത്ത് ആശങ്കയേറുന്നു; സമ്പര്‍ക്ക രോഗികള്‍ കൂടുന്നു, ചെല്ലാനം അതീവ ജാഗ്രതയില്‍
ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരില്‍ ഒരാളുടെ ഉറവിടവും കണ്ടെത്തിയിട്ടില്ല എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ കൂടുതലും ചെല്ലാനം സ്വദേശികള്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരില്‍ ഒരാളുടെ ഉറവിടവും കണ്ടെത്തിയിട്ടില്ല. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗം മന്ത്രി വി.എസ് സുനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേരും. ഏറ്റവുമൊടുവില്‍ സ്ഥിരീകരിച്ച 70 കോവിഡ് രോഗബാധിതരില്‍ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതിലേറെ പേരും ചെല്ലാനത്ത് നിന്നുളളവരാണ്. ആകെ രോഗബാധിതരുടെ കണക്കെടുത്താലും ചെല്ലാനം […]