Kerala

വിമാനത്താവളത്തിലെ കോവിഡ് പരിശോധന; പോസിറ്റീവ് ആയി യാത്ര മുടങ്ങുന്നവരുടെ എണ്ണം കൂടുന്നു

വിമാനത്താവളങ്ങളിലെ റാപ്പിഡ് പി.സി.ആര്‍ പരിശോധനയില്‍ പോസിറ്റീവ് ആയി യാത്ര മുടങ്ങുന്നവരുടെ എണ്ണം കൂടുന്നു. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവായി വരുന്നവരും വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റീവാകുന്നതായാണ് ആക്ഷേപം. കരിപ്പൂര്‍ വിമാനത്താവത്തിലെ പരിശോധന സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശിയായ ഹഫ്സത്ത് രണ്ടു മക്കളുമായി ഷാര്‍ജയിലേക്ക് പോകാനിരുന്നതാണ്. ഈ മാസം അഞ്ചിനുള്ള എയര്‍ അറേബ്യയുടെ വിമാനത്തില്‍ ടിക്കറ്റുമെടുത്തു. തലേ ദിവസം കോഴിക്കോട്ടെ സ്വകാര്യ ലാബില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവ്. പക്ഷേ കരിപ്പൂര്‍ വിമാനത്താവളത്തിലെ […]

India

ഇന്ത്യയില്‍ ഒരു മാസത്തിനിടെ ആദ്യമായി കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 83,876 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി കുറഞ്ഞു. ജനുവരി ആറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കാത്തത്. ആകെ മരണം 5,02,874 ആയി. 11,08,938 സജീവ കേസുകളാണ് നിലവിലുള്ളത്. കോവിഡ് രോഗമുക്തി നിരക്ക് 96.19 ശതമാനമായി ഉയര്‍ന്നു. 1,99,054 പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് മുക്തരുടെ എണ്ണം 4,06,60,202 ആയി. കോവിഡ് […]

India

രാജ്യത്ത് ആകെ കോവിഡ് മരണം അഞ്ച് ലക്ഷം കടന്നു

രാജ്യത്തെ ആകെ കോവിഡ് മരണം അഞ്ച് ലക്ഷം കടന്നു. ഇതോടെ കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. 24 മണിക്കൂറിനിടെ 1072 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഒന്നര ലക്ഷത്തിൽ താഴെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം. രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പ്രതിദിന മരണനിരക്ക് ആയിരത്തിന് മുകളിൽ തന്നെ തുടരുകയാണ്. ആകെ മരണം അഞ്ച് ലക്ഷം പിന്നിട്ടതോടെ അമേരിക്കക്കും ബ്രസീലിനും പിന്നിൽ കോവിഡ് മരണത്തിൽ ഇന്ത്യ മൂന്നാമതെത്തി. മൂന്നാം […]

Kerala

കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു; ടി.പി.ആർ 38ന് താഴെ

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു. ഏറെ നാളുകൾക്ക് ശേഷം ടി.പി.ആർ 38ന് താഴെയെത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. രോഗവ്യാപനത്തിന് തെല്ലൊരു ശമനമുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 37.23 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിക്കുന്നവരേക്കാൾ കൂടുതൽ പേർ ഇന്നലെ രോഗമുക്തി നേടി. നിലവിലെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുനന്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. നിയന്ത്രണങ്ങൾ എത്തരത്തിൽ മുന്നോട്ടുകൊണ്ടുപോകണം എന്നത് തന്നെയാകും […]

Kerala

കേരളത്തിലും, മിസോറാമിലും കൊവിഡ് വ്യാപനം രൂക്ഷം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളത്തിലും, മിസോറാമിലും കൊവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കേസുകളും, ടിപിആറിലും വർധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇന്നലെ 52,199 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഇന്നലെ 29 മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. മിസോറാമിൽ ഇന്നലെ 2145 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 29.12% ആണ് ടിപിആർ. രാജ്യത്തെ 16 സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആദ്യ ഡോസ് വാക്‌സിനേഷൻ 100% പൂർത്തീകരിച്ചുവെന്ന് കേന്ദ്ര […]

Kerala

കേരളത്തിൽ ഇന്ന് 42,677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ കുറഞ്ഞു; അരലക്ഷം കടന്ന് രോഗമുക്തർ

സംസ്ഥാനത്ത് ഇന്ന് 42,677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആറിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 37.23 ആണ് ടിപിആർ. 50,821 പേർ രോഗമുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകൾ പരിശോധിച്ചു. എറണാകുളം ജില്ലയിൽ തന്നെയാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂർ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂർ 1670, […]

Cricket Sports

ഇന്ത്യൻ ക്യാമ്പിലെ കൊവിഡ്; മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തി

ടീം അംഗങ്ങൾക്കിടയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മായങ്ക് അഗർവാളിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഞായറാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ മാറ്റം ഉണ്ടാകില്ല. മത്സരം നീട്ടിവെക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. (covid india mayank agarwal) 4 താരങ്ങൾക്കും, പരിശീലക സംഘത്തിലെ നാല് പേർക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ശിഖർ ധവാൻ, ശ്രേയാസ് അയ്യർ, ഋതുരാജ് ഗെയ്ക്‌വാദ്, നവദീപ് സെയ്നി എന്നിവരാണ് വൈറസ് ബാധ സ്ഥിരീകരിച്ച താരങ്ങൾ. ഞായറാഴ്ച അഹമ്മദാബാദിൽ എത്തിയ താരങ്ങൾ […]

India

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു; മരണ സംഖ്യ ഉയർന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 959 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 4,10,92,522 ആയി. 4,94,091 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,62,628 പേർ രോഗമുക്തി നേടി. 18,31,268 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്. രോഗമുക്തി […]

Kerala

ഇന്ന് 42,154 പേര്‍ക്ക് കോവിഡ്; 38,458 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,25,238 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1340 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, […]

Kerala

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം

കൊവിഡ് അതിതീവ്ര വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഓൺലൈനായാണ് യോഗം. ഞായറാഴ്ച്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടോ എന്ന് യോഗം പ്രധാനമായി ചർച്ച ചെയ്യും. അധിക നിയന്ത്രണങ്ങൾ ആവശ്യമാണോ എന്നും പരിശോധിക്കും. (kerala covid meeting today) സംസ്ഥാനത്തെ രോഗ വ്യാപന തോത് കുറയുന്നതായാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളിൽ കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇതു കൂടെ കണക്കിലെടുത്താകും […]