Kerala

702 പേര്‍ക്ക് കൂടി കോവിഡ്, 745 പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,417 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,147 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഉറവിടമറിയാത്തത് 35 കേസുകളാണ്. വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേരും രോഗബാധിതരായി. ആരോഗ്യപ്രവര്‍ത്തകര്‍ 43. തിരുവനന്തപുരം 161, മലപ്പുറം 86, […]

Kerala

രോഗം ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം കൂടുന്നു, വീടുകളിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കൂട്ടംകൂടൽ, കളിക്കളങ്ങളിലെ ഒത്തുചേരൽ, അനാവശ്യമായി പുറത്തുപോകൽ എന്നിവ ഒഴിവാക്കുന്നത് വൈറസ് വ്യാപനം തടയൻ സഹായിക്കും ഒരു വീട്ടിൽ തന്നെ മൂന്നും നാലും പേർക്ക് കോവിഡ്19 രോഗം പിടിപെടുന്ന കുടുംബങ്ങളുടെ എണ്ണം കോഴിക്കോട് ജില്ലയിൽ വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഇങ്ങനെയുള്ള കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്. പുറത്തുപോകുന്നവർ കോവിഡ് പ്രോട്ടോക്കോൾ സ്വീകരിക്കാത്തതാണ് വീടുകളിലുള്ളവർക്ക് രോഗം വരുന്നതിന് ഇടയാക്കുന്നത്. വീടുകളിൽ നിന്നും പുറത്തു പോകുന്നവർ കോവിഡ് പ്രതിരോധ മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിക്കുന്നു.. 15 […]

Kerala

ദേ..പിന്നേം കൂടി ; പവന് 38,600 രൂപ

ഒരു പിടിയും തരാതെ സ്വർണ വില കുതിച്ചുയരുകയാണ്. ഗ്രാമിന് 60 രൂപ കൂടി 4825 രൂപയായി ഒരു പിടിയും തരാതെ സ്വർണ വില കുതിച്ചുയരുകയാണ്. ഗ്രാമിന് 60 രൂപ കൂടി 4825 രൂപയായി. പവന് 480 രൂപയാണ് വര്‍ദ്ധിച്ചത്. 38,600 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് കോവിഡ്- 19 പ്രതിസന്ധിക്കിടയിലും സ്വർണ വില ഇത്തരത്തില്‍ അടിക്കടി കൂടാനുള്ള ഒരു കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ […]

Kerala

കോവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം; മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണത്തിന് സാധ്യത

ധനബില്‍ പാസാക്കാനുള്ള കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ യോഗം പരിഗണിക്കും. ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭയോഗം ചേരുന്നത് കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കൊപ്പം മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ധനബില്‍ പാസാക്കാനുള്ള കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ യോഗം പരിഗണിക്കും. ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭയോഗം ചേരുന്നത്. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാണെങ്കിലും തത്കാലത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന […]

India National

സാമ്പത്തികാവസ്ഥ മാത്രം പരി​ഗണിച്ച് ലോക്ക്ഡൗൺ നീക്കി ആളുകളെ മരിക്കാൻ വിടണോ? ഉദ്ധവ് താക്കറെ

സമ്പദ് വ്യവസ്ഥ മാത്രം പരി​ഗണിച്ച് ലോക്ക്ഡൗൺ നീക്കാൻ കഴിയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഘട്ടം ഘട്ടമായി മാത്രമേ ലോക്ക്ഡൗൺ നീക്കാനാവൂ. മഹാമാരിയുടെ കാലത്ത് ആരോ​ഗ്യമോ സാമ്പത്തിക സ്ഥിതിയോ മാത്രമായി പരി​ഗണിക്കാനാവില്ലെന്നും ഒരു സമതുലിത നിലപാട് ആവശ്യമാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ശിവസേന മുഖപത്രമായ സാമ്നയിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ലോക്ക്ഡൗൺ ജൂലൈ 31 വരെ തുടരും. ജൂൺ മുതൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നുണ്ടായിരുന്നു. സാമ്പത്തിക സ്ഥിതി പരി​ഗണിച്ച് അൺലോക്ക് ആവശ്യമാണെന്നാണ് […]

Entertainment

അടുത്ത 28 ദിവസം നിർണായകമെന്ന് യുഎൻ വിദ​ഗ്ധൻ: പിന്തുണച്ച് മമ്മൂട്ടി

മുരളി തുമ്മാരുകുടിയുടെ കുറിപ്പ് അത്രയും പ്രാധാന്യമുള്ളതിനിലാണ് മമ്മൂട്ടി സ്വന്തം ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചത്. കോവിഡ് പ്രതിരോധത്തിൽ ഇനിയുള്ള 28 ദിവസം നിർണായകമാണെന്ന യുഎൻ ദുരന്തനിവാരണ വിദ​ഗ്ധൻ മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ഫേസ് ബുക്കിൽ പങ്കുവെച്ച് മമ്മൂട്ടി. ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ എവിടെയും കൊറോണ ഉണ്ടാകാമെന്നും കണ്ടൈൻമെന്റ് വരുമെന്നും നമുക്ക് ആരിൽ നിന്നും രോഗം കിട്ടുമെന്നും ബോദ്ധ്യമുള്ളതിനാൽ നമുക്ക് സ്വന്തമായി ഒരു സെൽഫ് ലോക്ക് ഡൌൺ പോളിസി എടുക്കാവുന്നതേ ഉള്ളൂവെന്നാണ് തുമ്മാരുകുടിയുടെ ഓർമപ്പെടുത്തൽ. വരും ദിവസങ്ങളിൽ നിങ്ങൾ […]

Kerala

തിരുവനന്തപുരത്ത് രോഗവ്യാപനത്തിന് കുറവില്ല; കാസര്‍കോടും രോഗികള്‍ കൂടുന്നു

സമൂഹ വ്യാപനം നടന്ന പൂന്തുറയിൽ ഇന്നലെയും 31 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ വലിയ കോവിഡ് ക്ലസ്റ്ററുകളിൽ രോഗവ്യാപനത്തിന് കുറവില്ല. സമൂഹ വ്യാപനം നടന്ന പൂന്തുറയിൽ ഇന്നലെയും 31 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5 വലിയ ക്ലസ്റ്ററുകൾ ജില്ലയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ 6 പൊലീസുകാർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. കോർപറേഷൻ മേയറും സ്വയം നിരീക്ഷണത്തിലാണ്. രോഗ വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ […]

India National

കോവിഡ് വ്യാപനം രൂക്ഷം; തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കും

മൂന്നാം ഘട്ട ലോക്ഡൗൺ ഇളവുകൾ എങ്ങനെ വേണമെന്നത് ച൪ച്ച ചെയ്തേക്കും രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കും. കോവിഡിനെതിരെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോവാക്സിൻ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു. ഡല്‍ഹി എയിംസിലാണ് പരീക്ഷിച്ചത്. മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ കോവിഡ് വ൪ധനയുടെ തോത് മുൻപത്തേതിനെക്കാൾ കുറഞ്ഞിട്ടുണ്ട്. അതേസമയം ഇന്നലെയും രാജ്യത്ത് നാല്‍പത്തി അയ്യായിരത്തിലധികം കേസുകൾ റിപ്പോ൪ട്ട് ചെയ്തു. തമിഴ്നാടിന് പുറമെ ആന്ധ്രാപ്രദേശ്, ക൪ണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ […]

Kerala

885 പേര്‍ക്ക് കോവിഡ്; 968 പേര്‍ക്ക് രോഗമുക്തി

855 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 968 പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചതാണ്. രോഗം സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ ഇന്നു രോഗമുക്തി നേടാനായി. 968 പേർക്ക് രോഗം മാറി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേർക്കാണ് സമ്പർക്കം വഴി രോഗം വന്നത്. അതിൽ ഉറവിടം അറിയാത്തത് 54 പേർ. വിദേശത്ത്നിന്ന് 64 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 68 പേർ. ആരോഗ്യ പ്രവർത്തകർ 24. നാലു മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. […]

India National

‘എന്റെ മുന്നറിയിപ്പുകൾ അവർ അസംബന്ധമെന്ന് കരുതി, ദുരന്തം പിന്നാലെ വന്നു’: രാഹുൽ ഗാന്ധി

ചൈന വിഷയത്തിലും അവർക്ക് മുന്നറിയിപ്പ് നൽകുന്നു. അതും അവർ നിരർത്ഥകമെന്നു കരുതുന്നു കോവിഡ് പ്രതിസന്ധിയും സമ്പദ് വ്യവസ്ഥയും സംബന്ധിച്ച തന്റെ മുന്നറിയിപ്പുകൾ അവഗണിച്ച കേന്ദ്ര സർക്കാർ ദുരന്തം നേരിടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ – ചൈന വിഷയത്തിലും സർക്കാർ താൻ പറഞ്ഞത് സർക്കാർ അവഗണിച്ചെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ‘കോവിഡും സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരുന്നു. അവരത് അസംബന്ധമായി കണ്ടു. പിന്നാലെ ദുരന്തം വന്നു. ചൈന വിഷയത്തിലും ഞാനവർക്ക് മുന്നറിയിപ്പ് […]