Kerala

ഇന്ന് 1298 പേര്‍ക്ക് കോവിഡ്; 800 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളത് 11,983 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 18,337. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]

India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തൊമ്പതര ലക്ഷം കടന്നു; മരണം 40,500 കവിഞ്ഞു

സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്നും രോഗബാധിതർ 50,000 നും മരണം 800 നും മുകളിൽ റിപ്പോർട്ട് ചെയ്തേക്കും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്തൊമ്പതര ലക്ഷം കടന്നു. മരണം 40,500 കവിഞ്ഞു. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്നും രോഗബാധിതർ 50,000 നും മരണം 800 നും മുകളിൽ റിപ്പോർട്ട് ചെയ്തേക്കും. പ്രതിദിന രോഗബാധിതർ ഒരാഴ്ചയായി 50, 000 ന് മുകളിലാണ്. 67.19 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം ആന്ധ്രയിൽ പ്രതിദിന കണക്ക് […]

India National

കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ അമ്പതിനായിരത്തിലധികം കേസുകള്‍

ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. എണ്ണൂറോളം കോവിഡ് മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 52050 പുതിയ കേസും 803 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് മരണം 38938 ആയി. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും സി.പി.എം നേതാവ് മുഹമ്മദ് സലീമിനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ഭീതിക്കിടയിൽ മുതിർന്ന പൗരന്മരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിദിന […]

India National

അമിത് ഷാ എയിംസിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയതെന്തിന്? ശശി തരൂർ

ഭരിക്കുന്നവർ പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ ഈ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാവുകയുള്ളൂ- ശശി തരൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലാണ് ശശി തരൂരിന്റെ പ്രതികരണം. ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുമായെത്തി. നമ്മുടെ ആഭ്യന്തരമന്ത്രി രോ​ഗബാധിതനായപ്പോൾ എയിംസിൽ പോവാതെ തൊട്ടടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പോയത് എന്തുകൊണ്ടെന്ന് ഓർത്ത് അത്ഭുതം തോന്നുന്നു. ഭരിക്കുന്നവർ പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ ഈ സ്ഥാപനങ്ങളില്‍ […]

India National

അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉന്നതരിൽ രോഗം പടരുന്നുണ്ടോയെന്ന ആശങ്കയേറുന്നു

ബംഗാളിലെ പാർട്ടി നേതാക്കന്മാരുമായി അമിത് ഷാ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതാണ് കൂടുതൽ ആശങ്കക്കിടയാക്കുന്നത്. കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉന്നതരിൽ രോഗം പടരുന്നുണ്ടോയെന്ന ആശങ്കയേറുന്നു. കഴിഞ്ഞ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ അമിത്ഷാ പങ്കെടുത്തിരുന്നെങ്കിലും സാമൂഹിക അകലം പാലിച്ചിരുന്നുവെന്ന വിശദീകരണമാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്. അതേസമയം അടുത്ത് ഇടപഴകിയ കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയയോട് നിരീക്ഷണത്തിൽ പോകാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കും കോവിഡ് […]

India National

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ്

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും യെദ്യൂരപ്പയുടെ ട്വറ്റിലൂടെ അറിയിച്ചു. ‘ എന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ആരോഗ്യനില തൃപ്തികരമാണെങ്കിലുംഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. അടുത്തിടെ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ‘ യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു. ನನ್ನ ಕೊರೋನಾ ಪರೀಕ್ಷಾ ವರದಿಯಲ್ಲಿ ಪಾಸಿಟಿವ್ ಎಂದು ಬಂದಿದ್ದು, ರೋಗಲಕ್ಷಣಗಳು […]

Gulf

സൗദിയില്‍ രോഗമുക്തി നിരക്ക് 86 ശതമാനം; കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവ്

സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,78,835 ആയി. 2533 പേരാണ് ഇന്ന് രാജ്യത്ത് രോഗമുക്തി നേടിയത്. 30 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,917 ആയി. സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞു വരികയാണ്. മെയ് ഒന്നിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. […]

Kerala

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്; 752 പേര്‍ക്ക് രോഗമുക്തി

752 പേര്‍ രോഗമുക്തി നേടി. ആകെ 10862 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 752 പേര്‍ രോഗമുക്തി നേടി. 926 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 58 കേസുകളുടെ ഉറവിടം അറിയില്ല. ആകെ 10862 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരം ജില്ലയിലെ 259 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ […]

Kerala

സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് മരണം

മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ് സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് മരണം. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ്. പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി കോരനും ഇന്ന് മരിച്ചു. കോരന്‍റെ ബന്ധുക്കളായ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് […]

Kerala

സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം; എറണാകുളം ജനറല്‍ ആശുപത്രിയില്‍ 5 നഴ്സുമാര്‍ക്ക് കോവിഡ്

മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ് സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ്. പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി കോരനും ഇന്ന് മരിച്ചു. കോരന്‍റെ ബന്ധുക്കളായ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് […]