കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 2020 സീറോ അധ്യയന വർഷം ആയി പരിഗണിക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സ്കൂൾ തുറക്കുന്നത് വൈകിയേക്കും. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ പാർലമെൻററി കാര്യസമിതിയില്‍ അവ്യക്തത തുടരുന്നു. സ്കൂൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്താനായില്ലെന്ന് എംഎച്ച്ആർഡി ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. എട്ടാം ക്ലാസിന് മുകളിലുള്ളവർക്ക് ഓൺലൈൻ ക്ലാസുകൾ നൽകിയാൽ മതിയെന്ന് നിർദേശം. മൂന്ന് മുതൽ ഏഴ് വരെ ഭാഗികമായി ഓൺലൈൻ ക്ലാസുകൾ നൽകാനും […]
Tag: Covid 19
രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി
രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കുകയാണ് ലക്ഷ്യം. കൊവിഡ് പരിശോധന ഇനിയും ഉയർത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രോഗമുക്തി നിരക്ക് വീണ്ടും ഉയരുന്നത് ആശ്വാസകരമാണ്. പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിമാരുമായുള്ള കോൺഫറൻസ് സ്ഥിതിഗതികൾ വിലയിരുത്തി. ആന്ധ്രാ പ്രദേശ്, കർണാടക, തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. കർണാടക ചീഫ് സെക്രട്ടറിയാണ് മുഖ്യമന്ത്രിക്ക് പകരം യോഗത്തിൽ ഉണ്ടായിരുന്നത്. യോഗത്തിൽ […]
ഇന്ന് സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം
കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് കൊവിഡ് മരണം കൂടി. കോഴിക്കോട് പൊക്കുന്ന് സ്വദേശി ബിച്ചു, മലപ്പുറം പുകയൂർ സ്വദേശി കൂട്ടിയപ്പു എന്നിവരാണ് മരിച്ചത്. ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. മലപ്പുറത്ത് ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. പെരിന്തൽമണ്ണ സ്വദേശി മൊയ്തുപ്പയാണ് മരിച്ചത്. 82 വയസ് ആയിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇദ്ദേഹം മരണപ്പെടുന്നത്. വാർധക്യ സഹജമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. കൂടാതെ എറണാകുളത്തും വയനാട്ടിലും കൊവിഡ് ബാധിതർ മരിച്ചു. […]
യു.സി.എൽ ക്വാർട്ടറിനൊരുങ്ങുന്ന അത്‌ലറ്റികോയുടെ രണ്ട് പ്രമുഖ താരങ്ങൾക്ക് കോവിഡ്
2019-20 സീസണില്‍ അത്‌ലറ്റികോയുടെ ടീമിലെ പ്രധാന താരമായിരുന്നു 25-കാരനായ എയ്ഞ്ചൽ കൊറയ. വിര്‍സാലിക്കോ പരിക്കു കാരണം നിരവധി മത്സരങ്ങളില്‍ പുറത്തായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റെഡ്ബുൾ ലീപ്‌സിഷിനെ നേരിടാനൊരുങ്ങുന്ന അത്‌ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായി രണ്ട് കളിക്കാരുടെ കോവിഡ് പരിശോധനാ ഫലങ്ങൾ. വിംഗർ എയ്ഞ്ചൽ കൊറയ, റൈറ്റ് ബാക്ക് സിമി വിർസാലികോ എന്നിവരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതോടെ ഇരുവർക്കും ക്വാർട്ടർ ഫൈനൽ മത്സരം കളിക്കാനാവില്ലെന്നുറപ്പായി. ഇരുവരും തങ്ങളുടെ വീടുകളിൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയാണെന്ന് ക്ലബ്ബ് […]
വിദേശത്തുനിന്ന് വരുന്നവർ എയർ സുവിധ സംവിധാനത്തില്‍ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രം
വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ യാത്രക്കാരും ‘എയർ സുവിധ’ സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. യാത്രാരേഖകളും കോവിഡ് പരിശോധനാ ഫലവും ഇതിൽ അപ് ലോഡ് ചെയ്യണം. നാളെ മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ക്വാറന്‍റൈൻ സത്യവാങ്മൂലം ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ. www.newdelhiairport.in എന്ന വെബ്‍സൈറ്റിലാണ് ‘എയർ സുവിധ’ രജിസ്ട്രേഷന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിമാനങ്ങളിൽ നാട്ടിലെത്തുന്ന മുഴുവൻ പേർക്കും ഇത് ബാധകമാണ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും രജിസ്ട്രേഷൻ പൂർത്തിയാക്കണം. യാത്രാവിവരങ്ങൾ, മെഡിക്കൽ […]
സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ്; 1715 രോഗമുക്തി
സംസ്ഥാനത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1715 പേര്‍ക്ക് രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്
സംസ്ഥാനങ്ങളുടെ കണക്കനുസരിച്ച് രാജ്യത്തെ പ്രതിദിന കേസുകൾ 60, 000 നടുത്തും മരണം 900 നടുത്തും എത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്. മരണം 42500ലേക്കെത്തി. സംസ്ഥാനങ്ങളുടെ കണക്ക് അനുസരിച്ച് രാജ്യത്തെ പ്രതിദിന കേസുകൾ 60, 000 നടുത്തും മരണം 900 നടുത്തും എത്തി.24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 10, 483 കേസുകളും 300 മരണവും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ 10, 000 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 2 ലക്ഷം കടന്നു. ബിഹാറിൽ പ്രതിദിന […]
1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. 814 പേര്‍ രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതില്‍ ഉറവിടം അറിയാത്തത് 73 പേര്‍. വിദേശത്തുനിന്ന് എത്തിയത് 77 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 94. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇടുക്കി രാജമലയിൽ മലയിടിച്ചിലിൽപ്പെട്ടു മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകും. രാജമലയിൽ പുലർച്ചെയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് വൈദ്യുതി, വാർത്താവിനിമയ ബന്ധം […]
അന്നേ പറഞ്ഞില്ലേ, ആഗസ്റ്റ് 10 ന് മുമ്പ് കോവിഡ് രോഗികള്‍ 20 ലക്ഷം കടക്കുമെന്ന്: ജൂലൈ 17 ന്‍റെ ട്വീറ്റ് ഓര്‍മയാക്കി രാഹുല്‍
കോവിഡ് രോഗം വ്യാപിച്ചു കൊണ്ടിരിക്കെ മോദി സര്‍ക്കാരിനെ കാണാനില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം പിന്നിട്ടിരിക്കെ തന്‍റെ പഴയ ട്വീറ്റ്, റീ ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് രോഗംവ്യാപിച്ചുകൊണ്ടിരിക്കെ മോദി സര്‍ക്കാരിനെ കാണാനില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ജൂലൈ 17 ന്‍റെ തന്‍റെ ട്വീറ്റാണ് രാഹുല്‍ വീണ്ടും ഓര്‍മ്മപ്പെടുത്തിയത്. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 10ലക്ഷം കടന്നപ്പോഴായിരുന്നു ജൂലായ് 17ന് രാഹുലിന്‍റെ ട്വീറ്റ്. ആഗസ്റ്റ് 10 ആകുമ്പോള്‍ […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് മില്യണ്‍ കടന്നു
ആകെ കേസുകൾ ഇരുപത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളമായി. ഇന്നലെ ക്രമാതീതമായ വ൪ധനവാണ് രാജ്യത്തുണ്ടായത് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. ആകെ കേസുകൾ ഇരുപത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളമായി. ഇന്നലെ ക്രമാതീതമായ വ൪ധനവാണ് രാജ്യത്തുണ്ടായത്. അറുപതിനായിരത്തിലധികം കേസുകൾ റിപ്പോ൪ട്ട് ചെയ്തു. മരണം 900ത്തോളം മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 41,600 കടന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. 14 ലക്ഷത്തിൽ താഴെയാണ് രാജ്യത്തെ രോഗം ഭേദമായവരുടെ എണ്ണം. അഞ്ച് […]