വേൾഡോമീറ്ററിന്‍റെ കണക്ക് പ്രകാരം പ്രതിദിന കോവിഡ് രോഗവർധന ഏറ്റവും കൂടുതൽ ഇന്ത്യയിൽ. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന അറുപതിനായിരത്തിന് മുകളിലെന്നാണ് സൂചന. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 12,614 പേര്‍ രോഗബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ആന്ധ്രയില്‍ 8736ഉം തമിഴ്‍നാട്ടില്‍ 5,860 പേരും കഴിഞ്ഞ ദിവസം രോഗബാധിതരായി. ഉത്തർപ്രദേശിലും ബിഹാറിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. പശ്ചിമ ബംഗാളിൽ […]
Tag: Covid 19
കോവിഡ‍് വാക്സിന്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
വാക്സിന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് വാക്സിന്‍ ലഭ്യമായാല്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൌബേ. വാക്സിന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവേഷകര്‍ വാക്സിന്‍ കണ്ടെത്താനായി ഏറെ പരിശ്രമിക്കുന്നുണ്ട്. ദില്ലി റെഡ് ഫോര്‍ട്ടിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി പ്രഖ്യാപിച്ച നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ആരോഗ്യ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അശ്വനി കുമാര്‍ ചൌബേ പറഞ്ഞു. രാജ്യത്തെ […]
മലപ്പുറം കലക്ടര്‍ക്കും ഡെപ്യൂട്ടി കലക്ടര്‍ക്കും കോവിഡ്
പെരിന്തൽമണ്ണ എ.എസ്.പി ഹേമലതക്കും പോസിറ്റീവാണ് മലപ്പുറം കലക്ടർ കെ.ഗോപാലകൃഷ്ണനും ഡെപ്യൂട്ടി കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. കലക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 21 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ എ.എസ്.പി ഹേമലതക്കും പോസിറ്റീവാണ്. മലപ്പുറം എസ്.പിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിരീക്ഷണത്തില്‍ പോയി. നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു. […]
അവസാന വര്‍ഷ പരീക്ഷക്കായി കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രം
ഈ മാസം അവസാനം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തിയെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത് അവസാന വര്‍ഷ പരീക്ഷക്കായി കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.. ഈ മാസം അവസാനം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തിയെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.. ഡിഗ്രി അവസാന വര്‍ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യുജിസി സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സുപ്രീകോടതിയില്‍ ഹരജി […]
നഗരസഭകളിലും നാല് പഞ്ചായത്തുകളിലും കർശന നിയന്ത്രണം
ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന വ്യാപകമാക്കാനും തീരുമാനം കണ്ണൂർ ജില്ലയുടെ ഗ്രാമീണ മേഖലകളടക്കം കോവിഡ് ഭീതിയിൽ. അഞ്ച് നഗരസഭകളിലും നാല് പഞ്ചായത്തുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന വ്യാപകമാക്കാനും തീരുമാനം. പാനൂർ, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് നഗരസഭകളിലും ഇരിക്കൂർ, ഏഴോം, രാമന്തളി, മാട്ടൂൽ പഞ്ചായത്തുകളിലും ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലുമാണ് പോലീസ് നിയന്ത്രണം കടുപ്പിച്ചത്. ആന്‍റിജന്‍ പരിശോധനയിൽ ഏഴോം പഞ്ചായത്തിൽ മാത്രം 30 പേർക്കാണ് കൊവിഡ് രോഗബാധ കണ്ടെത്തിയത്. […]
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരം
ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത് കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരം.ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കിയിരുന്നു. ഇപ്പോള്‍ വെന്‍റിലേറ്ററിലാണ് അദ്ദേഹം. ശസ്ത്രക്രിയക്ക് ശേഷവും അദ്ദേഹത്തിന്‍റെ നില വഷളായിരുന്നുവെന്നും ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി […]
കോവിഡ് ചികിത്സ വീട്ടില്‍: കാസര്‍കോട്ടും അനുമതി
കോവിഡ് സ്ഥിരീകരിച്ച രോഗലക്ഷണം ഇല്ലാത്തവരെയാണ് വീടുകളില്‍ ചികിത്സയിലിരിക്കാന്‍ അനുവദിക്കുന്നത്. കോവിഡ് പോസിറ്റീവായവര്‍ക്ക് സ്വന്തം വീടുകളില്‍ ചികിത്സ നല്‍കാന്‍ കാസര്‍കോട് ജില്ലയിലും അനുമതി. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് സ്ഥിരീകരിച്ച രോഗലക്ഷണം ഇല്ലാത്തവരെയാണ് വീടുകളില്‍ ചികിത്സ നേടാന്‍ അനുവദിക്കുന്നത്. രോഗികളെ പാര്‍പ്പിക്കുന്ന വീടുകളില്‍ വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ നിരീക്ഷണം കാര്യക്ഷമമാക്കാനും തീരുമാനം. ജില്ലയില്‍ 21 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി 4283 രോഗികളെ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ജില്ലാ ഭരണകൂടം […]
പട്ടാമ്പിയില്‍ ലോക്ഡൗണ്‍ നീട്ടിയതിനെതിരെ നഗരസഭാ ചെയര്‍മാനും വ്യാപാരികളും
ലോക് ഡൗൺ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ മാനദണ്ഡങ്ങൾ വെച്ചല്ലെന്നും സഹകരിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി എ.കെ ബാലൻ പട്ടാമ്പിയിലെ ലോക്ഡൗണുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നു. ലോക്ഡൗൺ നീട്ടിയ ജില്ലാകലക്ടറുടെ നടപടി പുനപരിശോധിക്കണമെന്ന് നഗരസഭാ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ ആവശ്യപ്പെട്ടു. ലോക്ഡൗൺ പിൻവലിക്കാത്തതിൽ വ്യാപാരികൾ പട്ടാമ്പിയിൽ പ്രതിഷേധിച്ചു. സഹകരിക്കാത്തവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം 20നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. രോഗവ്യാപനം ഉള്ള സ്ഥലങ്ങളിൽ […]
സീറോ അക്കാദമിക് വർഷം: വിശദമായ പരിശോധനക്ക് ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
സുരക്ഷക്ക് മുൻഗണന നൽകിയുള്ള വിദ്യാഭ്യാസം എന്നതാണ് കേരളത്തിന്റെ നയം പരീക്ഷയും അധ്യയനവും ഒഴിവാക്കി ഈ അധ്യയനവർഷം സീറോ അക്കാദമിക് ഇയർ ആക്കുന്നത് സംബന്ധിച്ച വിഷയത്തിൽ വിശദ പരിശോധനക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷക്ക് മുൻഗണന നൽകിയുള്ള വിദ്യാഭ്യാസം എന്നതാണ് കേരളത്തിന്റെ നയം. സാമൂഹിക അകലം പാലിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ് ആരംഭിക്കാമെന്ന നിർദേശം വന്നിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും കോളജുകളിലും കഴിഞ്ഞ സെമസ്റ്റർ ഒാൺലൈൻ വഴിയാണ് പൂർത്തിയാക്കിയത്. എല്ലാ വിദ്യാർഥികളിലും […]
1417 പേര്‍ക്ക് കോവിഡ്, 1426 പേര്‍ക്ക് രോഗമുക്തി
മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1426 പേര്‍ക്ക് രോഗമുക്തി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 72 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂർ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയൻ (80), […]