രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ഓണ നാളുകളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നു നിർദേശം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ജില്ലാ കളക്ടർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും ഡി.എം.ഒമാരുടെയും യോഗത്തിലാണു നിർദേശം. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറൻസ് വഴി സംസാരിച്ചത്. […]
Tag: Covid 19
കോവിഡിനുശേഷം മരുന്ന് വ്യാപാരരംഗത്ത് കേരളത്തിന് സാധ്യതകളേറെ
ഫാര്‍മസി വിദ്യാഭ്യാസം, ഗവേഷണം, ബിസിനസ് തുടങ്ങിയ മേഖലയില്‍ തിളങ്ങാന്‍ സംസ്ഥാനത്തിന് ആവുമെന്നാണ് ഫാര്‍മസി മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. കോവിഡിന് ശേഷം മരുന്ന് വ്യാപാര രംഗത്ത് സംസ്ഥാനത്തിന് സാധ്യതകളേറെയെന്ന് വിദഗ്ധര്‍. ഫാര്‍മസി വിദ്യാഭ്യാസം, ഗവേഷണം, ബിസിനസ് തുടങ്ങിയ മേഖലയില്‍ തിളങ്ങാന്‍ സംസ്ഥാനത്തിന് ആവുമെന്നാണ് ഫാര്‍മസി മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. കൊറോണ വൈറസിനെതിരെ ലോകം മുഴുവന്‍ മാരത്തോണ്‍ പരീക്ഷണത്തിലാണ്. പലരും മരുന്നിന്‍റെ ഫേസ് 3 പരീക്ഷ ഘട്ടത്തിലാണ്. ഈ വര്‍ഷം തന്നെ കോവിഡിനെതിരെയുളള വാക്സിന്‍ എത്തും. കോവിഡോടു കൂടി കേരളത്തിന് […]
ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ 38 പേര്‍ക്ക് കോവിഡ്
വടവാതൂരിലെ എംആർഎഫ് ഫാക്ടറിയില്‍ 29 പേർക്കും ഇന്നലെ രോഗം കണ്ടെത്തി. ഇത് വലിയ ഭീതി ഉണ്ടാക്കുന്നുണ്ട് കോട്ടയം ജില്ലയില്‍ ആശങ്ക ഉയർത്തി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ഇന്നലെ മാത്രം 203 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉഴവൂരിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ 38 പേർക്കും വടവാതൂരിലെ എംആർഎഫ് ഫാക്ടറിയില്‍ 29 പേർക്കും ഇന്നലെ രോഗം കണ്ടെത്തി. ഇത് വലിയ ഭീതി ഉണ്ടാക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ ഇതുവരെ റിപ്പോർട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്കാണ് […]
കൊറോണക്കാലത്തെ വിമാനയാത്ര: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എത്ര സമയം വിമാനത്തിൽ ഇരിക്കുന്നു എന്നതും എത്രമാത്രം ആളുകളുമായി അടുത്തിടപഴകേണ്ടി വരുന്നു എന്നതും റിസ്ക് കൂട്ടുന്നു. കോവിഡ് കാലത്ത് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ് യുഎന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. എത്ര സമയം വിമാനത്തിൽ ഇരിക്കുന്നു എന്നതും എത്രമാത്രം ആളുകളുമായി അടുത്തിടപഴകേണ്ടി വരുന്നു എന്നതും റിസ്ക് കൂട്ടുന്നു. അതിനാല്‍ ഏറ്റവും കുറഞ്ഞ ദൂരം തെരഞ്ഞെടുക്കണം. വിമാനത്താവളത്തിൽ പരമാവധി കുറച്ചു സമയം ചെലവാക്കുക, ആവശ്യത്തിന് മാസ്ക് കയ്യില്‍ കരുതി നാല് മണിക്കൂര്‍ […]
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ആന്ധ്രയിൽ രോഗബാധിതഷരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. ആന്ധ്രയിൽ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ 6000 പിന്നിട്ടു. ഗോവയിൽ മുൻ ഉപമുഖ്യമന്ത്രി രാംകൃഷ്ണ ധാവലിക്കറിനും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു. കർണാടകയിലെ ബിജെപി എംപി ശ്രീനിവാസ് പ്രസാദ് രോഗബാധിതനായി. സമ്പർക്ക പട്ടികയിലുള്ള കർണാടക ബിജെപി ഉപാധ്യക്ഷനും, മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകനുമായ ബി.വൈ വിജയേന്ദ്ര വീട്ടുനിരീക്ഷണത്തിലേക്ക് മാറി. കോയമ്പത്തൂരിലെ ജ്വല്ലറിയിൽ 50 ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചു. മഹാരാഷ്ട്രയിൽ 11,119 പുതിയ കേസുകളും 422 മരണം […]
കോവിഡ് രോഗമുക്തി നേടിയവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം; മുന്നറിയിപ്പുമായി നീതി ആയോഗ്
ശ്വാസതടസ്സവും അണുബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അപകടകരമായ സ്ഥിതിയല്ലെന്നും വി.കെ പോള്‍ വ്യക്തമാക്കി കോവിഡ് രോഗമുക്തി നേടിയവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നീതി ആയോഗ്. കോവിഡ് രോഗമുക്തരായവരില്‍ ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട പുതിയ സാഹചര്യം ആരോഗ്യവിദഗ്ധരും ശാസ്ത്രസമൂഹവും ഗൗരവമായി നിരീക്ഷിച്ചുവരികയാണ്. കോവിഡ് രോഗം ഭേദമായവരില്‍ ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശ്വാസതടസ്സവും അണുബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അപകടകരമായ സ്ഥിതിയല്ലെന്നും വി.കെ പോള്‍ വ്യക്തമാക്കി. പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ചിലരിൽ […]
അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശരീര വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീര വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായ അമിത് ഷാ ആശുപത്രി വിട്ടിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് നാല് ദിവസമായി ശരീരവേദനയും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പത്. ആരോഗ്യനില തൃപ്തികരമാണെന്നും എയിംസ് മീഡിയ & പ്രോട്ടോകോള്‍ ഡിവിഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ആരതി വിജ് അറിയിച്ചു. 55 […]
1725 പേര്‍ക്ക് കോവിഡ്, 1131 രോഗമുക്തി
1131 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 15,890 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 30,029. ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള […]
കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിനെതിരെ ചെന്നിത്തല ഹൈക്കോടതിയില്‍
ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല ഹര്‍ജിയില്‍ പറയുന്നു. കോവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നതിന് എതിരെ ഹൈക്കോടതിയിൽ ഹർജി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല ഹര്‍ജിയില്‍ പറയുന്നു. ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് പൊലീസിനെ വിലക്കണമെന്ന് ആവശ്യം. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിർ കക്ഷികളാക്കിയാണ് ഹർജി. കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനാണ് ഫോണ്‍ […]
തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം: ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 519 പേർക്ക്
തീരദേശത്തെ ക്രിട്ടിക്കല്‍ കണ്ടയ്‍ന്‍മെന്‍റ് സോണുകളെ ഒഴിവാക്കി അവിടങ്ങളെ കണ്ടയ്‍ൻമെന്‍റ് സോണാക്കി കളക്ടർ ഉത്തരവിറക്കി തിരുവനന്തപുരത്ത് കോവിഡ് വ്യാപനം അതിസങ്കീർണ്ണമായി തുടരുകയാണ്. ഇന്നലെ മാത്രം 519 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്നലെ 145 പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തു. അതേസമയം തീരദേശത്തെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകളെ ഒഴിവാക്കി അവിടങ്ങളെ കണ്ടയ്‍ൻമെന്‍റ് സോണാക്കി കളക്ടർ ഉത്തരവിറക്കി. തലസ്ഥാനത്ത് ഇന്നലെ മാത്രം 487 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ജില്ലയില്‍ പുതുതായി 2,508 പേര്‍ […]