ജനങ്ങള്‍ സ്വയം മുൻകരുതൽ നടപടികള്‍ സ്വീകരിക്കുകയും ജില്ലാ ഭരണകൂടവുമായി സഹകരിക്കുകയും ചെയ്യണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നാഴ്ച കോവിഡ് വ്യാപനം കുത്തനെ വര്‍ധിക്കാന്‍ സാധ്യതയെന്ന് ജില്ലാ ഭരണകൂടം. പ്രതിരോധം ശക്തമാക്കാനായി പ്രത്യേത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. തലസ്ഥാന ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതില്‍ 95 ശതമാനംപേര്‍ക്കും സമ്പര്‍ക്കംമൂലമാണ് കോവിഡ് ബാധിച്ചത്. ജില്ലയെ അഞ്ച് മേഖലകളായി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്തും. രോഗലക്ഷണമുള്ളത് 15 ശതമാനം പേര്‍ക്ക് മാത്രമാണെന്നും സാമൂഹ്യ വ്യാപനം തടയാനായി […]
Tag: Covid 19
കോവിഡ് 19; ഹാർബറുകളിൽ ലോക്ഡൗൺ വർധിപ്പിച്ചേക്കും
തീരപ്രദേശങ്ങളിൽ അസൗകര്യങ്ങൾ കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക ശ്രദ്ധ തീരപ്രദേശങ്ങളിൽ ഉണ്ടാകും സംസ്ഥാനത്ത് കോവിഡ് ഭീതി വിതക്കുന്നത് അധികവും തീരപ്രദേശങ്ങളിലാകുകയാണ്. വളരെ വേഗത്തിലാണ് ഇവിടങ്ങളിൽ രോഗം പടർന്നു പിടിക്കുന്നത്. തിരുവനന്തപുരത്ത് തീരപ്രദേശത്ത് പിടിപെട്ടപ്പോൾ പ്രത്യേക ജാഗ്രതയിലൂടെ ശ്രദ്ധിച്ചു. എന്നാൽ ഇപ്പോൾ സംസ്ഥാനത്തിന്‍റെ വിവിധ തീരങ്ങളിലേക്ക് കോവിഡ് വ്യാപിക്കുകയാണ്. കൊല്ലത്ത് കഴിഞ്ഞ ദിവസം മൂന്ന് ഹാർബറുകളും അടച്ചു. ഈ മാതൃക പല ഹാർബറുകളിലേക്ക് ഉണ്ടാകുമെന്നാണ് സൂചന. തീരപ്രദേശങ്ങളിൽ അസൗകര്യങ്ങൾ ഉള്ളതാണ് പ്രധാന പ്രശ്നം. ഇത് കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്‍റെ […]
കോവിഡ് ആശങ്ക ഒഴിയാതെ തലസ്ഥാനം; 32 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
തിരുവനന്തപുരത്ത് 182 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 32 പേരുടെ രോഗഉറവിടം വ്യക്തമല്ല. 170 പേര്‍ രോഗവിമുക്തരായി. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കുറവാണ്. 182 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 170 പേര്‍ രോഗവിമുക്തരായെന്നതും ആശ്വാസകരമാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 158 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 ആരോഗ്യപ്രവര്‍ത്തകരും കോവിഡ് പോസിറ്റീവാണ്. കരമനയില്‍ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പേരൂര്‍ക്കടയിലും ചെമ്പഴന്തിയിലും അഞ്ച് പേര്‍ വീതം രോഗബാധിതരായി. ഈ മാസം 18ന് മരിച്ച […]
രാജ്യത്തെ ആദ്യ വാക്സിൻ പോർട്ടൽ അടുത്തയാഴ്ച പ്രവർത്തനക്ഷമമാകും
രാജ്യത്ത് കോവിഡ് ബാധിതർ മുപ്പത് ലക്ഷം കടന്നു. മരണം 57000ത്തോട് അടുത്തു. രാജ്യത്ത് കോവിഡ് ബാധിതർ മുപ്പത് ലക്ഷം കടന്നു. മരണം 57000ത്തോട് അടുത്തു. രാജ്യത്തെ ആദ്യ വാക്സിൻ പോർട്ടൽ അടുത്തയാഴ്ച പ്രവർത്തനക്ഷമമാകും. അതേസമയം ഡല്‍ഹി ആർ.ആർ സൈനിക ആശുപത്രിയില്‍ ചികിത്സയിലുള്ള മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 16 ദിവസം കൊണ്ടാണ് 10 ലക്ഷം പുതിയ കോവിഡ് ബാധിതരുണ്ടായത്. സംസ്ഥാനങ്ങളുടെ കണക്കുപ്രകാരം 30.37 ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ രോഗബാധിതർ. അതേസമയം രോഗമുക്തി […]
2172 പേര്‍ക്ക് കോവിഡ്; 1292 രോഗമുക്തി
ചികിത്സയിലുള്ളത് 19,538 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 36,539. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,027 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 25 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി. കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ […]
ഇന്ന് 1983 പേര്‍ക്ക് കോവിഡ്; 1419 രോഗമുക്തി
ചികിത്സയിലുള്ളത് 18,673 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 35,247. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,825 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ […]
കോവിഡ് രോഗികളുടെ ഫോണ്‍ രേഖ പരിശോധന: ചെന്നിത്തലയുടെ ഹരജി ഹൈക്കോടതി തള്ളി
കോവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമേ നോക്കുന്നുള്ളൂ എന്ന സർക്കാരിന്റെ വിശദീകരണം കോടതി അംഗീകരിച്ചു. കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാണ് ഇതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് കോവിഡ് രോഗികളുടെ ഫോണ്‍ രേഖകൾ പരിശോധിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കോവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമേ നോക്കുന്നുള്ളൂ എന്ന സർക്കാരിന്റെ വിശദീകരണം കോടതി അംഗീകരിച്ചു. കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാണ് ഇതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഫോൺ രേഖ […]
1968 പേര്‍ക്ക് കോവിഡ്, 1217 രോഗമുക്തി
ചികിത്സയിലുള്ളത് 18,123 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 33,828. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,010 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 18 പ്രദേശങ്ങളെ ഒഴിവാക്കി. കേരളത്തില്‍ ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് […]
സംസ്ഥാനത്ത് ഇന്ന് ഏഴ് കോവിഡ് മരണം
കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലുള്ളവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 7 പേര്‍ മരിച്ചു. കാസര്‍ക്കോട് തൃക്കരിപ്പൂര്‍ സ്വദേശി പി .വിജയകുമാര്‍ 55 വയസ്സ്, കോട്ടയം വടവാതൂര്‍ സ്വദേശി പി എന്‍ ചന്ദ്രന്‍ 74 വയസ്സ്, കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ 82 വയസ്സ്, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന്‍ 69 വയസ്സ്,മലപ്പുറം കരുവമ്പ്രം സ്വദേശി കുഞ്ഞിമൊയ്‌ദീൻ, ആലപ്പുഴ അരൂര്‍ സ്വദേശി തങ്കമ്മ, എറണാകുളം സൗത്ത് അടുവാശ്ശേരി സ്വദേശി […]
എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് ശരീര പരിശോധന ഇല്ല; കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കണം
ഉയര്‍ന്ന ശരീര ഊഷ്മാവ് ഉള്ളവരെ പ്രത്യേകം മുറികളിലായിരിക്കും പരീക്ഷയ്ക്ക് ഇരുത്തുക. അടുത്ത മാസം നടക്കുന്ന എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് (NEET, JEE) സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. കോവിഡില്ലെന്ന് വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ആരോഗ്യരേഖ ഹാജരാക്കണം. മാസ്ക് നിര്‍ബന്ധമായും ധരിക്കണം. ശരീരപരിശോധന ഉണ്ടാകില്ല . അഡ്മിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ കോണ്‍ടാക്റ്റ്‌ലെസ് ആയി പരിശോധിക്കണം. തിരക്ക് ഒഴിവാക്കാൻ പരീക്ഷ ഹാളിലേക്ക് എത്താൻ വിദ്യാര്‍ഥികള്‍ക്ക് സമയം അനുവദിക്കും. ഉയര്‍ന്ന ശരീര ഊഷ്മാവ് ഉള്ളവരെ പ്രത്യേകം മുറികളിലായിരിക്കും […]