India National

കൊവിഡ്: ഡൽഹിയിൽ ഗുരുതര സാഹചര്യം; മരണനിരക്ക് കൂടുന്നു

മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡൽഹിയിൽ ഗുരുതര സാഹചര്യം. പ്രതിദിന കേസുകളും മരണനിരക്കും റെക്കോർഡ് വർധനവ് ഡൽഹിയിൽ രേഖപ്പെടുത്തുന്നു. പോസിറ്റിവിറ്റി നിരക്കും കുതിക്കുകയാണ്. ഒക്ടോബർ 28 ന് ശേഷമാണ് ഡൽഹിയിൽ പ്രതിദിന കേസുകൾ ഉയർന്നത്. കഴിഞ്ഞ 13 ദിവസത്തിനിടെ 88,124 കേസുകൾ ഡൽഹിയിൽ മാത്രം സ്ഥിരീകരിച്ചു. റിപ്പോർട്ട് ചെയ്തത് 912 മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിലധികം പരിശോധനകൾ നടന്നു. 13.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 10 ദിവസത്തിനുള്ളിൽ മൂന്നാംഘട്ട വ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് […]

Health

കൊവിഡ് ചിലരെ മാത്രം മരണത്തിലേക്ക് നയിക്കുന്നത് എന്തുകൊണ്ട് ?

കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് മറ്റ് പകർച്ചവ്യാധികളെ അപേക്ഷിച്ച് കുറവാണെന്നാണ് ശാസ്ത്രം പറയുന്നത്. പലപ്പോഴും 2 ശതമാനത്തിൽ താഴെയാണ് മരണനിരക്ക്. അതായത് കൊവിഡ് ബാധിക്കുന്ന എല്ലാവരും മരിക്കില്ല, പക്ഷേ ചിലർ മരിക്കുന്നു. ആദ്യകാലങ്ങളിൽ മറ്റ് അസുഖങ്ങളുള്ളവരാണ് കൊവിഡ് ബാധിച്ചാൽ മരണപ്പെടുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി പൂർണ ആരോഗ്യമുള്ളവർ പോലും കൊവിഡിന്റെ പിടിയിലമർന്ന് മരണപ്പെടുന്നു. ഇത് ലോകത്തെ കുറച്ചൊന്നുമല്ല ആശങ്കുപ്പെടുത്തിയത്. ഇപ്പോഴിതാ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ചില രോഗികളിൽ ഒരു പ്രത്യേക ആന്റിബോഡി […]

Kerala

സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കോവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കോവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ട്. 610 ക്ലസ്റ്ററില്‍ 417ലും രോഗവ്യാപനം ശമിച്ചു. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറവാണ്. ക്ലസ്റ്ററുകളിലെ തീവ്ര കോവിഡ് വ്യാപനം ഇല്ലാതായെന്ന ശുഭസൂചനയാണ് ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ട് നല്‍കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന 610 മേഖലകളിൽ നാനൂറ്റി പതിനേഴും നിർജീവമായി. ഒക്ടോബർ അവസാന വാരത്തെ അപേക്ഷിച്ച് നവംബറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നൂറ് പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് […]

Health

കോവിഡ് നിസ്സാരമല്ല; പ്രമേഹ രോഗികളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍

പ്രമേഹരോഗികൾക്ക് കോവിഡ് ബാധിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ. കൊവിഡ് ചികിത്സാ സമയത്ത് പ്രമേഹം അനിയന്ത്രിതമായി ഉയരുന്നത് മരണം വരെ സംഭവിക്കാൻ ഇടയാക്കുന്നു. സംസ്ഥാനത്ത് ദിനം പ്രതി പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രമേഹ രോഗികളായവരിൽ കോവിഡ് ബാധിക്കുന്നത് ഗൌരവമേറിയതാണ്. കൊവിഡ് ചികിത്സ ക്കൊപ്പം പ്രമേഹ ചികിത്സ ചികിത്സ നൽകുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് ഡോക്ടർമാർ പറയുന്നു. പ്രമേഹം നിയന്ത്രിക്കാൻ പലപ്പോഴും കഴിയാറില്ല. കോവിഡ് 19 വ്യാപകമായതോടെ സാധാരണക്കാരായ പ്രമേഹ രോഗികളുടെ ചികിത്സയും താളം […]

India

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനു കൊവിഡ്

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനു കൊവിഡ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പൈലറ്റ് തന്നെയാണ് വിവരം അറിയിച്ചത്. കൊവിഡ് പോസിറ്റീവായെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ താൻ പാലിക്കുകയാണെന്നും അസുഖം വേഗം മാറുമെന്ന് കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി കൊവിഡ് മുക്തയായിയിരുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സ്മൃതി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 28ആം തീയതിയാണ് സ്മൃതിയ്ക്ക് കൊവിഡ് ബാധിച്ചത്. […]

Kerala

സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]

Kerala

ആർ.ടി.പി.സി.ആർ നെഗറ്റീവാണെങ്കില്‍ വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്‍റൈന്‍ വേണ്ട

ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ‌ വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് പുതിയ മാർഗനിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കോവിഡ് പ്രോട്ടോകോള്‍ പുതുക്കിയത്. വിദേശത്ത് നിന്ന് വരുന്നവ‍ര്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. നെഗ‌റ്റീവാണെങ്കില്‍ നാട്ടിലെത്തിയാല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താതെ രാജ്യത്തേക്ക് എത്തുന്നവരില്‍ അതിന് സൗകര്യമുള്ള എയർപോർട്ടുകളില്‍ പരിശോധന നടത്താം. അത്തരത്തില്‍ നെഗറ്റീവ് ആകുന്നവർക്കും ക്വാറന്‍റൈന്‍ ഒഴിവാക്കും. നെഗറ്റീവ് ആർ.ടി.പി.സി.ആർ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനും പിന്നീടുള്ള […]

India National

രാജ്യത്ത് 85 ലക്ഷം കോവിഡ് ബാധിതർ; രോഗമുക്തി നിരക്ക് 92.49 ശതമാനം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 559 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ മരണ നിരക്ക് 1.48 ശതമാനമായി തുടരുകയാണെങ്കിലും രോഗമുക്തി നിരക്ക് 92.49 ശതമാനത്തില്‍ എത്തിയത് ആശ്വാസകരമാണ്. 49,082 പേരാണ് ഇന്നലെ മാത്രം കോവിഡ് മുക്തരായത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം അരലക്ഷത്തില്‍ താഴെയെത്തി നിൽക്കുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാള്‍ ഒന്‍പത് ശതമാനം കുറവാണ് ഉണ്ടായത്. […]

India National

രാജ്യത്ത് വീണ്ടും അരലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 50, 357 കേസുകള്‍, 577 മരണം

രാജ്യത്ത് വീണ്ടും അരലക്ഷം കടന്ന് കൊവിഡ് ബാധിതര്‍. 24 മണിക്കൂറിനിടെ 577 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 84 ലക്ഷമായി തുടരുന്നു. മൂന്നാംഘട്ട വ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു. 84,62,081 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,25,562 പേരാണ് മരിച്ചത്. രോഗമുക്തി നിരക്ക് 92.4 ശതമാനത്തില്‍ എത്തി. മരണ നിരക്ക് 1.48 ശതമാനമായി കുറഞ്ഞു. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 53,920 പേര്‍ക്കാണ്. ഇതോടെ 78,19,887 പേര്‍ക്കാണ് […]

Kerala

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു, രോഗികളുടെ എണ്ണവും

കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതും ചികിത്സയിലുളള രോഗികളുടെ എണ്ണം കുറയുന്നതും ആരോഗ്യമേഖലയ്ക്ക് ചെറിയ ആശ്വാസമാവുകയാണ്. തീവ്രരോഗവ്യാപനമുണ്ടായ ഒക്ടോബര്‍ മാസത്തെ ആദ്യ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് ഇതുവരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടായത്. എന്നാല്‍ ജാഗ്രത കൈവിട്ടാല്‍ രോഗവ്യാപന സാധ്യത കൂടുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍‌കുന്നു. കേരളത്തില്‍ ഒക്ടോബര്‍ മാസം തുടക്കത്തില്‍ പ്രതിദിനം പതിനായിരം കോവിഡ് രോഗികള്‍ വരെ ഉണ്ടായിരുന്നിടത്ത് നിന്നും 8000ത്തിലേക്കും അവസാന ആഴ്ച ആറായിരത്തിലേക്കും ശരാശരി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് […]