National

രാജ്യത്ത് കൊവിഡ് കൂടുന്നു; മൂവായിരം കടന്ന് പ്രതിദിന കണക്ക്

രാജ്യത്ത് മൂവായിരം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 3,303 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗ ബാധിതരില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 12.8 ശതമാനം വര്‍ധയാണ് ഉണ്ടായത്. ടിപിആര്‍ 0.66ശതമാനമായി ഉയര്‍ന്നതും രാജ്യത്ത് ആശങ്കയായി. 4,30,68,799 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിലുള്ളത്. ആകെ മരണനിരക്ക് 5,23,693 ആണ്. ആകെ കേസുകളിലെ 0.04 ശതമാനമാണ് ആക്ടീവ് കേസുകള്‍. 193.04 കോടിയിലധികം കൊവിഡ് […]

National

കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യത്തിനൊപ്പം വാക്‌സിന്‍ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും. അതേസമയം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകണ്ടേതില്ലായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കൊവിഡ് കേസുകള്‍ വീണ്ടും സംസ്ഥാനങ്ങളില്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. നിലവിലെ കൊവിഡ് സാഹചര്യത്തിനൊപ്പം, വാക്‌സിന്‍ വിതരണത്തിന്റെ തല്‍സ്ഥിതി, […]

National

കുട്ടികളിൽ മൂന്ന് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി

12 വയസിന് താഴെയുള്ള കുട്ടികളിൽ 3 വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രസ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ , ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്‌സ് , കാഡില്ല ഹെൽത്ത് കെയറിന്റെ സൈക്കോവ്ഡി എന്നിവക്കാണ് അനുമതി നൽകിയത്. കൂടുതൽ വാക്‌സിനുകൾക്ക് അനുമതി ലഭിച്ചതോടെ രാജ്യത്ത് കുട്ടികൾക്കുള്ള കുത്തിവെപ്പിന് ആരോഗ്യമന്ത്രാലയം ഉടൻ അനുമതി നൽകിയേക്കും. നിലവിൽ 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമാണ് വാക്‌സിൻ നൽകാനുള്ള അനുമതി ഉള്ളത്. ആറ് വയസിനും 12 […]

National

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് 2000ന് മുകളിൽ കൊവിഡ് കേസുകൾ

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 2, 527 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 33 പേർ മരണമടഞ്ഞു. രോഗവ്യാപനം രൂക്ഷമായ ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പൊതു ഇടങ്ങളിലും മെട്രോയിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. രോഗവ്യാപനം പശ്ചാത്തലത്തിൽ സ്‌കൂളുകൾക്കും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.തർമൽ പരിശോധനയ്ക്ക് ശേഷമേ വിദ്യാർത്ഥികളെയും മറ്റ് അധികൃതരെയും സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. മദ്രാസ് ഐഐടി കൊവിഡ് വ്യാപനത്തിന്റെ […]

National

കൊവിഡ്‌ ഭീതി; തമിഴ്‌നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി

രാജ്യത്ത് കൊവിഡ്‌ കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും തമിഴ്‌നാട് ആരോ​ഗ്യവകുപ്പ് അറിയിച്ചു. നേരത്തെ ഡൽഹിയിലും പഞ്ചാബിലും മാസ്‌ക് നിർബന്ധമാക്കിയിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മാസ്‌‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാനങ്ങൾ പിന്‍വലിച്ചിരുന്നു. എന്നാൽകൊവിഡ് കേസുകൾ വീണ്ടും കൂടിയ സാഹചര്യത്തിലാണ് മാസ്‌ക് വീണ്ടും നിർബന്ധമാക്കിയത്. ഇതിനിടെ മദ്രാസ് ഐഐടിയിൽ കൊവിഡ് വ്യാപനം കണ്ടെത്തി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകൻ ഉൾപ്പെടെ 30 […]

Kerala

കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണം; കേന്ദ്ര നിലപാട് പ്രതിഷേധാർഹം : മന്ത്രി വീണാ ജോർജ്

കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി വീണാ ജോർജ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് കുറഞപ്പോൾ കണക്ക് പ്രസിദ്ധീകരിക്കേണ്ടെന്ന് സർക്കാർ എടുത്ത തീരുമാനമാണ്. കൃത്യമായി ജില്ലാ സംസ്ഥാന തല അവലോകനമുൾപ്പടെ നടക്കുന്നുണ്ട്. കേന്ദ്രത്തിന് കണക്കുകൾ ഇമെയിലായി അയക്കുന്നുണ്ട്. വസ്തുതകൾ മറച്ചു വച്ച് കേന്ദ്രം കേരളത്തെ വിമർശിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതാത് ദിവസങ്ങളിലെ ഡേറ്റകൾ ആണ് അയച്ചിട്ടുള്ളത്. കേരളം ഒന്നും ചെയ്തിട്ടില്ലെന്ന് ബോധപൂർവം വരുത്തി തീർക്കാൻ ശ്രമമുണ്ടെന്നും കേന്ദ്ര നിലപാട് അത്യന്തം […]

National

വീ​ണ്ടും കൊ​വി​ഡ് ആ​ശ​ങ്ക; ഡ​ൽ​ഹി​യി​ൽ കേ​സു​ക​ൾ ഉ​യ​രു​ന്നു

രാജ്യതലസ്ഥാനത്തെ കൊ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ 366 പേ​ര്‍​ക്ക് കൊ​വി​ഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.95 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ശേ​ഷ​മു​ള്ള ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് 0.57 ശ​ത​മാ​ന​മാ​യി​രു​ന്നു ടി​പി​ആ​ര്‍. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയർന്നു. ആകെ മരണസംഖ്യ 26,158 ആണ്. വ്യാ​ഴാ​ഴ്ച 325 പേ​ര്‍​ക്കാ​ണ് രോ​ഗം കണ്ടെത്തിയത്. രോ​ഗ​ബാ​ധ ഉ​യ​രു​ന്ന​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സംസ്ഥാ​ന​ത്ത് മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യേ​ക്കും. സ്കൂളുകളിൽ നിന്നുള്ള […]

Kerala

ജീവനക്കാർക്ക് മുങ്ങി നടക്കാനാവില്ല; സർക്കാർ ഓഫീസുകളിൽ പഞ്ചിം​ഗ് പുനഃസ്ഥാപിച്ചു

കൊവിഡ് ഭീഷണി കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. കൊവിഡ് വ്യാപനം തീവ്രമായിരുന്ന സമയത്ത് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം സംവിധാനമായിരുന്നു. കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞത് കണക്കിലെടുത്താണ് വീണ്ടും ബയോ മെട്രിക് പഞ്ചിംഗ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ 2021 സെപ്തംബർ 16 മുതൽ ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പഞ്ചിംഗ് […]

Kerala

സംസ്ഥാനത്ത് ഇന്ന് 256 പേർക്ക് കൊവിഡ്; 378 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 256 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂർ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂർ 6, മലപ്പുറം 4, വയനാട് 2, കാസർഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. 2.32 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും […]

Gulf

ഖത്തറില്‍ കൊവിഡ് വാക്‌സിന്റെ നാലാം ഡോസിന് അനുമതി

ഖത്തറില്‍ കൊവിഡ് വാക്‌സിന്റെ നാലാം ഡോസിന് അനുമതി നല്‍കി പൊതുജനാരോഗ്യ മന്ത്രാലയം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവര്‍ക്കും മാത്രമാണ് നാലാം ഡോസ്.ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് പ്രായം പരിഗണിക്കാതെ തന്നെ നാലാം ഡോസ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസര്‍ – ബയോഎന്‍ടെക് വാക്‌സിനായിരിക്കും നാലാം ഡോസായി നല്‍കുക. ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) സ്വീകരിച്ച് നാല് മാസം പൂര്‍ത്തിയായവര്‍ക്കാണ് നാലാം ഡോസ് എടുക്കാന്‍ സാധിക്കുക. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് […]