Kerala

“പ്രാർത്ഥനകൾക്ക് നന്ദി” ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ ചാണ്ടി ഉമ്മൻ. നിങ്ങളുടെ “എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. അപ്പയുടെ ആരോഗ്യനില തൃപ്തികരമാണ്. നെഞ്ചിൽ അണുബാധയില്ല. എല്ലാ അവയവങ്ങളും സാധാരണ നിലയിലാണ്.രാവിലെ പനി ഉണ്ടായില്ല” ഉമ്മൻചാണ്ടി ടിവി കാണുന്നതിന്‍റെയും പത്രം വായിക്കുന്നതിന്‍റെയും ചിത്രങ്ങളും ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ഇന്നലെയാണ് ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

India National

രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്ന് കൊവിഡ് കേസുകൾ; 780 മരണം

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന കണക്കാണ് ഇത്. 780 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്ര സർക്കാർ കണക്കിൽ രാജ്യത്തെ ആകെ കൊവിഡ് മരണം 1,67,642 ആയി. രോഗമുക്തി നിരക്ക് 22 ശതമാനമായി ശതമാനമായി. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണം കർശനമാക്കി. ജമ്മുകശ്മീർ, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. […]

Kerala

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. മെമു, പുനലൂർ- ഗുരുവായൂർ ട്രെയിനുകൾ ഒഴിച്ചുള്ള ട്രെയിനുകളിൽ റിസർവേഷനില്ലാതെ യാത്ര അനുവദിക്കില്ല. തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും തിരക്കെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്നും റെയില്‍വെ അറിയിച്ചു. പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കും. പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ല. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും. ടി.ടി.ഇമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന […]

India National

രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാവില്ല:കൊറോണ കര്‍ഫ്യൂവും അവതരിപ്പിച്ച് പ്രധാനമന്ത്രി

കോവിഡ് വ്യാപനം അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാകില്ലെന്ന് പ്രധാനമന്ത്രി. ഇനിയൊരു ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്നും സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 11 മുതല്‍ 14 വരെ ‘വാക്സിന്‍ ഉത്സവ’ മായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കാനും മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാത്രി കര്‍ഫ്യൂ നിലവിലുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസിനെക്കുറിച്ച് ജാഗ്രത തുടരാന്‍ ‘കൊറോണ കര്‍ഫ്യൂ’ എന്ന പദം […]

Kerala

മുഖ്യമന്ത്രിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിക്കും കോവിഡ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്ക് കഴി‍ഞ്ഞതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഉമ്മന്‍ചാണ്ടിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയായ ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കേരളത്തിലാകെയുള്ള പ്രചാരണവേദികളില്‍ സജീവമായിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി കോവിഡ് ടെസ്റ്റിന് വിധേയനായത്. പിന്നാലെ ഫലം വന്നതോ‌ടെ പിണറായിക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളോ മറ്റ് അസ്വസ്ഥതകളോ മുഖ്യമന്ത്രിക്ക് […]

India National

കോവിഡ് ഭീതി; പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യത്തോട് പ്രതികരണവുമായി സി.ബി.എസ്.ഇ

കോവിഡിന്‍റെ രണ്ടാം തരഗത്തിനിടെ നടക്കാനിരിക്കുന്ന പത്ത്, പ്ലസ് ടു ബോർഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍. കോവിഡ് വ്യാപനം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ മെയില്‍ നടക്കാനിരിക്കുന്ന സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ പരീക്ഷകള്‍ മാറ്റിവെക്കുകയോ, പിന്‍വലിക്കുകയോ ചെയ്യണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ ഹരജിയാണ് കേന്ദ്ര സര്‍ക്കാരിന് സമർപ്പിച്ചത്. എന്നാല്‍ പരീക്ഷ മാറ്റിവെക്കുന്ന കാര്യത്തില്‍ നിലവില്‍ ആലോചനയില്ലെന്നാണ് സി.ബി.എസ്.ഇ, ഐഎസ്.സി ബോര്‍ഡുകളുടെ പ്രതികരണം. കോവിഡ് സുരക്ഷയൊരുക്കി പരീക്ഷ നടത്തുമെന്നും ബോര്‍ഡുകള്‍ അറിയിച്ചു. പരീക്ഷ […]

Kerala

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി കോവിഡ് ടെസ്റ്റിന് വിധേയനായത്. പിന്നാലെ ഫലം വന്നതോ‌ടെ മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളോ മറ്റ് അസ്വസ്ഥതകളോ മുഖ്യമന്ത്രിക്ക് ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കോവിഡ് സ്ഥിരീകരിച്ച വീണ വിജയന്‍ പി.പി.ഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ചായിരിക്കും തുടർചികിത്സകള്‍ സ്വീകരിക്കുക, കോഴിക്കോട് […]

India National

കോവിഡ് വർധനവിന് പഴി പൊതുജനത്തിന്; ആരോ​ഗ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് കാല ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ

രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത പൊതുജനത്തെ പഴിച്ച കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ് വർധന് ‘പണി’ കൊടുത്ത് തെരഞ്ഞെടുപ്പ് കാലത്ത് പങ്കുവെച്ച ട്വീറ്റുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി. ജനങ്ങൾ മുൻകരുതൽ എടുക്കുന്നതിൽ അലംഭാവം കാണിച്ചതാണ് കോവിഡ് വർധനവിന് കാരണമെന്നായിരുന്നു മന്ത്രി ഹർഷ് വർധൻ കുറ്റപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 2020 സെപ്തബറില്‍ കുത്തനെ കൂടിയ […]

Kerala

കോവിഡ് കേസുകള്‍ കൂടുന്നു; സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. പ്രതിദിന കോവിഡ് പരിശോധനകൾ വർധിപ്പിക്കും. തെരഞ്ഞെടുപ്പായതിനാൽ ഭൂരിപക്ഷം ആളുകളും പുറത്തിറങ്ങിയെന്നും ഇതിനാല്‍ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. കേരളം ഒറ്റമനസോടെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വ്യാപനം വളരെയധികം കുറച്ച് കൊണ്ടുവരാന്‍ സാധിച്ചത്. ഓണവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ കേരളത്തിലെ […]

Kerala

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,554 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ […]