രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. തുടർച്ചയായ രണ്ടാംദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,42,91,917 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,185 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,74,308 ആയി ഉയർന്നു. നിലവിൽ 15,69,743 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനം […]
Tag: Covid 19
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശക വിലക്ക്
രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ തിരക്കൊഴിവാക്കാന്‍ രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ചികിത്സയില്‍ കഴിയുന്ന രോഗികളുടെ സുരക്ഷ മുന്‍നിര്‍ത്തി സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയുമായി സഹകരിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാകുകയാണ്. ഇന്ന് 10,031 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, […]
താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങൾ മെയ് 15 വരെ അടച്ചിടും
താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങൾ മെയ്15 വരെ അടച്ചിടും. കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നടപടി. നേരത്തെ കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും ചരിത്ര സ്മാരകങ്ങൾ അടച്ചിട്ടിരുന്നു. പിന്നീട് ആറ് മാസങ്ങൾക്ക് ശേഷം കർശന നിയന്ത്രണങ്ങളോടെയാണ് തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. അതേസമയം, രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം വർദ്ധിക്കുകയാണ്. രണ്ട് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഗുജറാത്ത്, […]
സ്വയം ജാഗ്രത വേണം; വാക്‌സിനേഷനായി ജനം മുന്നോട്ടുവരണമെന്ന് ചീഫ് സെക്രട്ടറി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാലത്തലത്തിൽ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ വിശദീകരിച്ച് ചീഫ് സെക്രട്ടറി. പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ ഒതുക്കണമെന്നും പരമാവധി ഓൺലൈൻ ആയി നടത്തണമെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സ്വയം ജാഗ്രത പാലിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇൻഡോർ പരിപാടികൾക്ക് 75 പേർക്കായിരിക്കും പ്രവേശനം. ഔട്ട് ഡോർ പരിപാടികൾക്ക് 150 പേർക്ക് പ്രവേശനമുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ട്യൂഷൻ ക്ലാസുകൾ പാടില്ല. മാർക്കറ്റ് സന്ദർശനം ഒഴിവാക്കി ഹോം ഡെലിവറി സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും ചീഫ് […]
സംസ്ഥാനത്ത് വീണ്ടും 8000 കടന്ന് കൊവിഡ് കേസുകൾ
സംസ്ഥാനത്ത് ഇന്ന് 8126 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂർ 704, കണ്ണൂർ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസർഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), […]
ബാറുകളും തിയറ്ററുകളും ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാം
സംസ്ഥാനത്ത് ബാറുകളും തിയറ്ററുകളും ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. വിവാഹം അടക്കമുള്ള പരിപാടികള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കടകളും ഹോട്ടലുകളും ടേക് എവേ കൗണ്ടറുകളും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം. ട്യൂഷന്‍ നടത്തിപ്പ് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടത്തണം. അത്യാവശ്യമില്ലാത്ത പരിപാടികള്‍ നീട്ടി വയ്ക്കണം. ഉത്സവങ്ങളുടെ നടത്തിപ്പിനും 150 പേരെന്ന നിബന്ധന ബാധകമാണെന്നും ചീഫ് സെക്രട്ടറി. അതേസമയം സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062,തിരുവനന്തപുരം […]
വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചാല്‍ ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി
വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചാല്‍ ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു. പരീക്ഷകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. സ്‌കൂളിലേക്കുള്ള യാത്ര സുരക്ഷിതമായി നടത്തുകയാണ് പ്രധാനം. കഴിയുന്നതും സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ യാത്ര ചെയ്യിക്കുകയാണ് നല്ലതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. മികച്ച രീതിയിലാണ് നിലവില്‍ വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനേഷന് തയാറായി ജനം സ്വയം മുന്നോട്ടുവരണം. ഒരു കോടി ഡോസ് വാക്‌സിന്‍ കൂടി എത്തിച്ചാല്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാകും. സംസ്ഥാനത്ത് […]
രാജ്യത്ത് വാക്സിന്‍ ക്ഷാമമില്ല; ആസൂത്രണത്തിലാണ് പ്രശ്നമെന്ന് കേന്ദ്രം
രാജ്യത്തെ വാക്സിന്‍ ക്ഷാമം തള്ളി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൈവശം 1.67 കോടി ഡോസ് വാക്സിനുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളുടെ ആസൂത്രണത്തിലാണ് പോരായ്മയുള്ളതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ 13 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 11.50കോടിയോളം ഡോസുകളാണ് സംസ്ഥാനങ്ങള്‍ വിതരണം ചെയ്തത്. അവശേഷിക്കുന്ന 1.67 കോടി ഡോസ് വാക്സിന്‍ ഇപ്പോഴും സംസ്ഥാനങ്ങളുടെ കൈവശമുണ്ടെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വാക്സിനേഷന്‍ പ്രക്രിയ ആസൂത്രണം ചെയ്തതിലുള്ള പോരായ്മയാണ് […]
കടകള്‍ രാത്രി 9 മണിവരെ മാത്രം: പ്രതിഷേധവുമായി വ്യാപാരികൾ
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി ഒമ്പത് മണിവരെ പരിമിതപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. മാന്ദ്യത്തിലായിരുന്ന വിപണി തിരികെ വരുന്നതിനിടെയുള്ള നിയന്ത്രണങ്ങള്‍ പ്രതിസന്ധിയിലാക്കുമെന്ന് വ്യാപരികള്‍ പറയുന്നു. നടപടിയുമായി സഹകരിക്കുന്ന കാര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം ഉടനുണ്ടാകും. കോവിഡില്‍ തകര്‍ന്ന വിപണി നീണ്ടവേളക്ക് ശേഷം തിരിച്ചുപിടിക്കുന്നതിനിടെയാണ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രവർത്തന സമയം രാത്രി ഒമ്പത് വരെയാക്കിയതും ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുറച്ചതും ബുദ്ധിമുട്ടിലാക്കുമെന്ന് ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് […]
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: പ്രതിദിന കേസുകൾ രണ്ട് ലക്ഷം
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിനടുത്തേക്ക് നീങ്ങുന്നു. മരണസംഖ്യ 1000 കടന്നു. സിബിഎസ്ഇ പരീക്ഷ നടത്തിപ്പ് ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രിയുമായി ഉച്ചക്കും കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ ഗവർണർമാരുമായി വൈകിട്ട് ആറരക്കും പ്രധാനമന്ത്രി യോഗം ചേരും. മഹാരാഷ്ട്രയിൽ ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വരും. കഴിഞ്ഞ 24 മണിക്കൂറിനിടെ 184372 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1024 പേർ രോഗം ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ […]