Health India

വാക്‌സിന്‍ നിര്‍മാണം; ഇന്ത്യ 4500 കോടി കൂടി ചെലവഴിക്കും

ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും. സെറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യക്ക് 3000 കോടിയും ഭാരത് ബയോടെക്കിന് 1500 കോടിയും നല്‍കും. മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലേക്കുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കൂടുതല്‍ വാക്‌സിന്‍ ആവശ്യമായതിന്റെ പശ്ചാത്തലത്തിലാണിത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മാതാക്കളുടെ അവലോകന യോഗം ചേരും. വൈകിട്ട് ആറ് മണിക്ക് വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി യോഗത്തില്‍ […]

Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ

കൊവിഡ് അതിതീവ്ര വ്യാപനം ബാധിച്ചിരിക്കെ സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. കൂട്ട പരിശോധനയില്‍ ശേഖരിച്ച ശേഷിക്കുന്ന സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും […]

Kerala

കൊവിഡ് വ്യാപനം; കോട്ടയം മെഡിക്കൽ കോളജിൽ നിയന്ത്രണം ഏർപ്പെടുത്തി

കോട്ടയം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ മെഡിക്കൽ കോളജിൽ നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിയിലെ 12 ഡോക്‌ടേഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വാർഡുകളിൽ ഇനി മുതൽ സന്ദർശകരെ അനുവദിക്കില്ല. കൂട്ടിരിപ്പുകാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഒപ്പം മെഡിക്കൽ കോളജ് ക്യാമ്പസിലേക്കെത്തുന്ന വിദ്യാർത്ഥികൾക്കും മറ്റ് പ്രവേശകർക്കും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ജില്ലയിലെ കാഞ്ഞിരപ്പള്ളി പാല എന്നിവടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിൽ 38 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഫയർ സ്റ്റേഷൻ പൂർണ്ണമായും […]

Kerala

കൊവിഡ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം പരിശോധനകള്‍ കുറച്ചത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം പരിശോധനകള്‍ കുറച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാക്‌സിനേഷന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. അതീവ ജാഗ്രത അനിവാര്യമാണ്. പ്രതിദിന ടെസ്റ്റുകള്‍ ഒരു ലക്ഷമാക്കണമെന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടതാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. തൃശൂര്‍ പൂരം നടത്തിപ്പിന് കോണ്‍ഗ്രസ് ഒരുകാലത്തും എതിരല്ലെന്നും കെപിസിസി അധ്യക്ഷന്‍. തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ അവധാനതയോടെ തീരുമാനമെടുക്കണം. നിലവിലെ സാഹചര്യത്തില്‍ പൂരം നടത്തണോ എന്ന് സര്‍ക്കാരും സംഘാടകരും ആലോചിക്കണം. കെപിസിസി ആസ്ഥാനത്ത് കൊവിഡ് കണ്ട്രോള്‍ റൂം […]

India

ഡല്‍ഹിയില്‍ വീണ്ടും ലോക്ക് ഡൗണ്‍

ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് ലോക്ക് ഡൗണ്‍. അതിഥി തൊഴിലാളികള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം. അതിര്‍ത്തി പ്രദേശങ്ങളില്‍ ഗതാഗത നിരോധനം പ്രഖ്യാപിച്ചു. വിവാഹങ്ങള്‍ക്ക് 50 പേരെ അനുവദിക്കൂ. വിവാഹങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഇ- പാസ് വേണം. ഐസിയു കിടക്കകളുടെ രൂക്ഷമായ ക്ഷാമവും […]

Kerala

എറണാകുളം ജില്ലയില്‍ ഒരാഴ്ചക്കുള്ളില്‍ 1000 ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ്

എറണാകുളത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചക്കുള്ളില്‍ 1000 ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ജില്ലയില്‍ മാത്രം ആറ് ദിവസത്തിനിടെ 10068 പേരാണ് രോഗബാധിതരായത്. അതേസമയം രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒരു ലക്ഷത്തിലധികം പരിശോധനഫലങ്ങള്‍ ഇന്ന് പുറത്ത് വരാനിരിക്കേ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നും ഉയര്‍ന്നേക്കുമെന്നാണ് സൂചന. നിലവില്‍ പതിനെണ്ണായിരത്തിലധികം പ്രതിദിന രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടത്ത് സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ ഉയര്‍ച്ചയും ആശങ്ക ഇരട്ടിയാക്കുന്നു. കഴിഞ്ഞ […]

Kerala

തൃശൂര്‍ പൂരനടത്തിപ്പ്; അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് യോഗം

തൃശൂര്‍ പൂരനടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. പാപ്പാന്മാര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണെന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കണം, രണ്ട് ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം തുടങ്ങിയ ദേവസ്വങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി കൊണ്ട് പൂരം നടത്താനാണ് ജില്ല ഭരണകൂടത്തിന്റ തീരുമാനം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തൃശൂര്‍ പൂരത്തിന്റെ ഘടകക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന കണിമംഗലം, കാരമുക്ക് […]

Kerala

പ്രതിപക്ഷ നേതാവ് ഇന്ന് ഗവര്‍ണറെ കാണും

കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. രാവിലെ പതിനൊന്നരയ്ക്ക് രാജ്ഭവനില്‍ ആണ് കൂടിക്കാഴ്ച. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 14 ഇന നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തുന്നത്. ചികിത്സ, ഐസിയു, വെന്റിലേറ്റര്‍, ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കല്‍, കിടക്കകള്‍ ഉറപ്പാക്കല്‍, […]

Kerala

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കാനാണ് നിർദേശം. ആദ്യ ദിനമായ ഇന്നലെ 1,33,836 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത് കോഴിക്കോട് ജില്ലയിലാണ്, 19,300 പേർ. എറണാകുളത്ത് 16,210 പേരെയും തിരുവനന്തപുരത്ത് 14,087 പേരെയും പരിശോധിച്ചു. ഏറ്റവും കുറവ് പരിശോധന കൊവിഡ് വ്യാപനം കുറഞ്ഞ ഇടുക്കിയിലാണ്, 3,055 പേർ. ഇന്നത്തെ ദിവസം രണ്ടര ലക്ഷം പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും […]

India

അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്; പൊലീസ് പരിശോധന കർശനമാക്കി

തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി. അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാക്കി. കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വേണം ഇ-പാസ് വാങ്ങാൻ. അതിർത്തിയിൽ എത്തുന്നവരുടെ സാംപിൾ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ കാത്തുനിൽക്കേണ്ടി സാഹചര്യമില്ല. സാംപിളിനൊപ്പം വിലാസവും ഫോൺ നമ്പറും നൽകി യാത്രക്കാർക്ക് പോകാം. പരിശോധനാ ഫലം ഫോണിലേയ്ക്ക് അയച്ചു നൽകുകയാണ് ചെയ്യുക.