ആളും ആരവവുമില്ലെങ്കിലും തൃശൂര്‍ പൂരത്തിനായി പൂര നഗരി അണിഞ്ഞൊരുങ്ങുകയാണ്. ഇന്ന് രാത്രി സാമ്പിള്‍ വെടിക്കെട്ട് പ്രതീകാത്മകമായി നടക്കും. തിരുവമ്പാടിയും പാറമേക്കാവും ഓരോ കതിന വീതം പൊട്ടിക്കും. കാണാന്‍ ആരും എത്തേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. നാളെയാണ് തൃശൂര്‍ പൂര വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗാേപുരനട തള്ളി തുറക്കും. 50 പേര്‍ മാത്രമാണ് പൂര വിളംബരത്തില്‍ പങ്കെടുക്കുക. കഴിഞ്ഞ ദിവസം പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചിരുന്നു. പൂരം […]
Tag: Covid 19
ബംഗാള്‍ തെരഞ്ഞെടുപ്പ്; അവസാന രണ്ട് ഘട്ടങ്ങള്‍ ഒന്നിച്ച് നടത്തിയേക്കും
പശ്ചിമ ബംഗാളില്‍ അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തിയേക്കും. ഏഴും എട്ടും ഘട്ടങ്ങളായിരിക്കും ഒരുമിച്ച് നടത്തുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പ്രത്യേക നിരീക്ഷകര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. ഇന്ന് ഉച്ചയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളും. തൃണമൂല്‍ കോണ്‍ഗ്രസ് ഇതേ വിഷയത്തില്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. പിന്നീട് രണ്ട് പ്രാവശ്യം പാര്‍ട്ടി ഈ ആവശ്യം മുന്നോട്ടു വച്ചു. സുരക്ഷാ ക്രമീകരണം പാലിക്കാമെങ്കില്‍ ഒറ്റഘട്ടമായി നടത്തുന്നതില്‍ തെറ്റില്ലെന്ന് നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് […]
സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ തുടങ്ങി; പരിശോധന ഊർജ്ജിതമാക്കി പൊലീസ്
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നു മുതൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യു ആരംഭിച്ചു. രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് കര്‍ഫ്യൂ. അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾക്കല്ലാതെ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നതെങ്കിലും ആദ്യ ദിവസമായ ഇന്ന് ബോധവൽക്കരണത്തിനാണ് ഊന്നൽ നൽകിയത്. 9 മണി മുതൽ പുലർച്ചെ 5 മണിവരെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം, ഒത്തുകൂടൽ ,ആഘോഷങ്ങൾ,പുറത്തിറങ്ങി നടക്കൽ തുടങ്ങി സകല പ്രവർത്തനങ്ങളും നിരോധിച്ചു. നാളെ മുതൽ ശക്തമായ നടപടിയെടുക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. […]
കൊവിഡ് വ്യാപനം; രാജ്യം നേരിടുന്നത് കടുത്ത ഓക്‌സിജൻ പ്രതിസന്ധി
കൊവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് കടുത്ത ഓക്‌സിജൻ പ്രതിസന്ധി. ഓക്‌സിജൻ ഉത്പാദനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മിച്ച രാജ്യമായിരുന്നു ഇന്ത്യ. കഴിഞ്ഞവർഷം 9,300 ൽ അധികം മെട്രിക് ടൺ ഓക്‌സിജൻ കയറ്റുമതി ചെയ്ത ഇന്ത്യക്ക് ഇപ്പോഴത്തെ പ്രതിസന്ധി നേരിടാൻ ഇറക്കുമതിചെയ്യേണ്ട അവസ്ഥയാണ്. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ 9,294 മെട്രിക് ടൺ ഓക്‌സിജനാണ് ഇന്ത്യ കയറ്റി അയച്ചത്. ഇതിൽ അധികവും നൽകിയത് ബംഗ്ലാദേശിനാണ്. മുൻ വർഷത്തേക്കാൾ ഇരട്ടിയാണ് കഴിഞ്ഞ വർഷം കയറ്റി അയച്ചതെന്ന് കണക്കുകൾ […]
രണ്ടാം ഘട്ട കൊവിഡ് കൂട്ട പരിശോധന ഇന്ന് ആരംഭിക്കും
മൂന്ന് ലക്ഷം പേരെ പരിശോധിക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട കൊവിഡ് കൂട്ട പരിശോധന ഇന്ന് ആരംഭിക്കും. രണ്ടര ലക്ഷം പേരെ പരിശോധിക്കാന്‍ ലക്ഷ്യമിട്ട ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ പരിശോധന നടന്നിരുന്നു. ഇത് വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട പരിശോധന. കൊവിഡ് വ്യാപനം കൂടുതലുള്ള പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താനാണ് തീരുമാനം. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കി. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക. കേരളത്തില്‍ ഇന്നലെ 19,577 പേര്‍ക്ക് കൊവിഡ് […]
പത്തനംതിട്ടയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം
പത്തനംതിട്ട ജില്ലയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം. ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണമാണ് സംശയത്തിന് കാരണമെന്ന് ഡിഎംഒ എ എല്‍ ഷീജ ട്വന്റിഫോറിനോട് പറഞ്ഞു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത വെല്ലുവിളിയാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ജില്ലയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെങ്കിലും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ 40 വയസില്‍ താഴെയുള്ള നാല് […]
സംസ്ഥാന അതിർത്തികളിൽ രണ്ടാം ദിവസവും കർശന നിയന്ത്രണം
സംസ്ഥാന അതിർത്തികളിൽ രണ്ടാം ദിവസവും പരിശോധന കർശനമാക്കി പൊലീസ്.വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകൾ കർശന നിയന്ത്രണത്തിലാണ്. പക്ഷെ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും പോർട്ടൽ രജിസ്ട്രേഷനിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ നിർദ്ദേശമെങ്കിലും പ്രയോഗികമായിട്ടില്ല. ഇടുക്കിയിലെ അതിർത്തി ചെക്‌പോസ്റ്റുകളിലും പൊലീസ് പരിശോധന കർശനമാക്കി. എന്നാൽ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാര്യമായി ഇന്ന് പരിശോധിച്ചില്ല. രാവിലെ പാസ് ഇല്ലാതെ എത്തിയ തോട്ടം തൊഴിലാളികളെ പൊലീസ് തടഞ്ഞെങ്കിലും രജിസ്ട്രേഷന് ശേഷം […]
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ മുടങ്ങി
തിരുവനന്തപുരത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരെ തിരിച്ചയക്കുകയാണ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്‌സിന്‍ മുടങ്ങി. ജില്ലയില്‍ അവശേഷിക്കുന്നത് 1500 ഡോസ് മാത്രമെന്നും അധികൃതര്‍. 30ല്‍ താഴെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ. കോട്ടയത്തും വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നുണ്ട്. ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളില്‍ രാവിലെ മുതല്‍ വലിയ ക്യൂ ആണുള്ളത്. 23 കേന്ദ്രങ്ങളും 8 മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളും ജില്ലയിലുണ്ട്. കോഴിക്കോടും വാക്‌സിന്‍ ക്ഷാമമുണ്ട്. പുതിയ സെറ്റ് വാക്‌സിന്‍ എപ്പോള്‍ വരുമെന്ന് […]
കൊവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ച് ചീഫ് സെക്രട്ടറി
സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി കൊവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ചു. 11 മണിക്കാണ് യോഗം നടക്കുക. ഉന്നതോദ്യോഗസ്ഥരും കളക്ടര്‍മാരും ഡിഎംഒമാരും യോഗത്തില്‍ പങ്കെടുക്കും. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതും വാക്‌സിന്‍ വിതരണ സാഹചര്യവും വിലയിരുത്തും. അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്. പല ജില്ലകളിലും ഇന്ന് വിതരണത്തിനുള്ള മതിയായ വാക്‌സിന്‍ ഇല്ല. കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്ന […]
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50% ജീവനക്കാര്‍ മാത്രം
കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50% ജീവനക്കാരേ പാടുള്ളൂ എന്ന് ഉത്തരവ്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി പേഴ്‌സണല്‍ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. അതേസമയം ഡെപ്യൂട്ടി സെക്രട്ടറിമാരും അതിന് മുകളിലുള്ളവരും നിര്‍ബന്ധമായും ഓഫീസില്‍ ഹാജരാകണം. ഭിന്നശേഷിക്കാരും ഗര്‍ഭിണികളായ ജീവനക്കാരും ഓഫീസില്‍ ഹാജരാകണ്ട. ഇവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ഏപ്രില്‍ 30 വരെ ഈ വ്യവസ്ഥ തുടരാനാണ് നിര്‍ദേശം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി സമയത്തിനും ക്രമീകരണം […]