കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ് പരിശോധിക്കുന്നത്. ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പരിശോധന ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.വരുന്ന ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ചൊവ്വ മുതല്‍ ഞായര്‍ വരെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുമോ എന്നതിലടക്കംനിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് […]
Tag: Covid 19
കൊവിഡ് പ്രതിസന്ധി; സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് വാക്‌സിന്റെ വ്യത്യസ്ത വിലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം കോടതി പരിശോധിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, രാജ്യത്തെ ഓക്‌സിജന്‍ ലഭ്യത അടക്കം വിലയിരുത്തും. കേന്ദ്രസര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശമുണ്ട്. വിവിധ വാക്‌സിന്‍ ഉല്‍പാദകര്‍ വ്യത്യസ്ത വിലകള്‍ ഈടാക്കുന്നതിന്റെ യുക്തി തന്നെയായിരിക്കും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് പരിശോധിക്കുക. വില […]
വാഹന പരിശോധന ശക്തമാക്കി പൊലീസ്; മാർക്കറ്റുകളിലും ബസ് സ്റ്റാൻഡിലുമടക്കം പ്രത്യേക പരിശോധന
കേരളത്തിൽ കൊവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്തമാക്കി പൊലീസ്. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പൊലീസ് പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാനും ബോധവൽക്കരണത്തിനുമായി രൂപം നൽകിയ വനിതാ ബുള്ളറ്റ് പട്രോൾ സംഘവും ഇന്നു മുതൽ നിരത്തിലുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇന്നലെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിതരുടെ എണ്ണം […]
രണ്ടാം ഡോസ് വാക്‌സിന്‍; സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ഇവര്‍ക്കായി പ്രത്യേക സജ്ജീകരണമുണ്ട്. കഴിഞ്ഞ ദിവസമാണ് കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. ഇതിനായി ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി വരികയാണ്. കൂടാതെ ആശാവര്‍ക്കര്‍മാരുടെയും തദ്ദേശ ജീവനക്കാരുടെയും സഹായം ഇതിനായി […]
കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾ ഏറ്റെടുത്ത് ഡീൻ കുര്യാക്കോസ് എം.പി
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകൾ ഏറ്റെടുത്ത് ഇടുക്കി എം. പി ഡീൻ കുര്യക്കോസ്. എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധസേനയാണ് മണ്ഡലത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരം നടത്തുന്നത്. ഇതിനായി ഏഴ് നിയോജകമണ്ഡലങ്ങളിലും പ്രത്യേക കോഡിനേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് ഉയർന്നതോടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായി. ഇതോടെയാണ് മൃതദേഹം സംസ്‌കരിക്കാൻ നടപടികളുമായി ഡീൻ കുര്യാക്കോസും കൂട്ടരും രംഗത്തെത്തിയത്. കൂടുതൽ യുവാക്കളെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകുകയാണ് ലക്ഷ്യമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. പെട്ടിമുടി ദുരന്തത്തിന് […]
കൊവിഡ് വാക്‌സിന്‍ വിതരണം; ഇനി മുതല്‍ മുന്‍ഗണന രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക്
കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് അലോട്ട്മെന്റിലൂടെ രണ്ടാം ഡോസ് നല്‍കാനും തീരുമാനമായി. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. നേരത്തെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ മാത്രം ലഭ്യമായിരുന്ന രണ്ടാം ഡോസ് വാക്‌സിന്‍ ഇനി മുതല്‍ സ്‌പോട്ട് അലോട്ട്മെന്റിലൂടെ ലഭ്യമാകും. ഇതിനായി ആദ്യ ഡോസ് […]
എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്
എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഇട റോഡുകളടച്ചും സ്ഥാപനങ്ങള്‍ അടപ്പിച്ചും നിയന്ത്രണം കടുപ്പിച്ചും പൊലീസ്. ജില്ലയില്‍ കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാസ്‌ക് വയ്ക്കാത്തതിനും അകലം പാലിക്കാത്തതിനും 46400 പേര്‍ക്ക് പിഴ ചുമത്തി. 882 പേര്‍ക്കെതിരെ കേസെടുക്കുകയും 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ജില്ലയില്‍ 30 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണായിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണുകളാക്കിയ പഞ്ചായത്തുകളിലും കൊവിഡ് വ്യാപനം ശ്രദ്ധയില്‍പ്പെട്ടതോടെ ഇടറോഡുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. അത്യാവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളൊഴിച്ച് ബാക്കിയുള്ള സ്ഥാപനങ്ങള്‍ പൊലീസ് […]
കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ; കണ്ടെത്താൻ ബുദ്ധിമുട്ടെന്ന് മന്ത്രി
കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച രോഗികളെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ കണ്ടെത്താനാവുന്നില്ലെന്ന് കർണാടക മന്ത്രി എ. അശോക്. ബംഗളൂരുവിൽ തന്നെ 3000ത്തോളം കൊവിഡ് രോഗികളെ ഇത്തരത്തിൽ കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടുപിടിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കർണാടകയിൽ കൊവിഡ് രോഗികൾക്ക് സൗജന്യമരുന്ന് അടക്കം നൽകുന്നുണ്ട്. എന്നാൽ രോഗികൾ ഇത് സ്വീകരിക്കാൻ കൂട്ടാക്കാതെ അത്യാഹിത സാഹചര്യത്തിലാണ് ആശുപത്രികളിലെത്തുന്നത്. ഇത് സംസ്ഥാനത്തെ സ്ഥിതി വഷളാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കർണാടകയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നു ലക്ഷം […]
20 സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും
ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള സംസ്ഥാനത്തെ 20 സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ തീരുമാനം. ആരോഗ്യ സര്‍വകലാശാല ഗവേര്‍ണിംഗ് കൗണ്‍സിലിന്റെതാണ് തീരുമാനം. ഈ സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ എല്ലാ സൗകര്യങ്ങളും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും. അതിനനുസരിച്ചുള്ള കര്‍മ പരിപാടികള്‍ തയാറാക്കുന്നതിനായി സ്വകാര്യ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും അടിയന്തര യോഗം ചേരും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ […]
പറ്റുന്നില്ലങ്കില്‍ തുറന്ന് പറയു’: ഡല്‍ഹിക്കും യു.പിക്കും കോടതി വിമര്‍ശനം
കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ചയുണ്ടായ സാഹചര്യത്തിൽ ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകൾക്ക് ഹൈക്കോടതികളുടെ വിമർശനം. നിങ്ങളെകൊണ്ട് ആകുന്നില്ലെങ്കിൽ കാര്യങ്ങള്‍ കേന്ദ്രത്തെ ഏൽപ്പിക്കൂ എന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. സംഭവിച്ചിടത്തോളം മതി. ഇനിയും ജനങ്ങള്‍ മരിച്ച് വീഴുന്നത് അനുവദിക്കാനാവില്ല. നിങ്ങളെ കൊണ്ട് പറ്റുന്നില്ലങ്കിൽ പറയൂ, കേന്ദ്രത്തോട് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് വിപിൻ സാംഖി, രേഖ പല്ലി എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. കൊവിഡ് നേരിടുന്നതിൽ ഉത്തർപ്രദേശ് സർക്കാറിനെ അലഹബാദ് ഹൈക്കോടതിയും വിമർശിച്ചു. രോഗം വേണ്ടവിധം പ്രതിരോധിക്കുന്നതിൽ സർക്കാർ അലംഭാവം കാണിച്ചുവെന്ന് […]