Kerala

ഹൈറേഞ്ച് മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷം; നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

ഇടുക്കിയിലെ അതിര്‍ത്തി, തോട്ടം മേഖലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഉടുമ്പന്‍ചോല, നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ എന്നീ നാല് ഗ്രാമ പഞ്ചായത്തുകളിലായി ഏപ്രില്‍ മാസം റിപ്പോര്‍ട്ട് ചെയ്തത് 1600ലധികം കോവിഡ് കേസുകളാണ്. 10 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. പാമ്പാടുംപാറയില്‍ മൂന്ന് പേരും കരുണാപുരത്ത് രണ്ട് പേരും നെടുങ്കണ്ടത്ത് അഞ്ച് പേരുമാണ് മരിച്ചത്. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്‍റ് സോണിലാണ്. സംസ്ഥാനത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കൊപ്പം ശക്തമായ പ്രതിരോധ […]

India National

കുറയാതെ കോവിഡ്; പരിഹരിക്കാനാവാതെ ഓക്സിജന്‍ ക്ഷാമം

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. കോവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി കടന്ന സാഹചര്യത്തിലും ഓക്സിജൻ ക്ഷാമം പരിഹരിക്കാനായില്ല. ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാത്തതിൽ കേന്ദത്തിന് ഹൈക്കോടതി നോട്ടീസ് നൽകി. കർണാടകയിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന് മുകളിൽ തുടരുകയാണ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,57,229 പേർക്കാണ്. ഓക്സിജൻ ക്ഷാമം കൂടുതൽ നേരിടുന്ന ഡൽഹിയിക്ക് അർഹമായ ഓക്സിജൻ അടിയന്തരമായി നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ […]

Kerala

കോവിഡ് രണ്ടാം തരംഗം: രണ്ടാഴ്ചയ്ക്കിടെ കേരളത്തില്‍ മരിച്ചത് 500ലധികം പേര്‍

കേരളത്തിന് ആശങ്കയുയർത്തി കോവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് ഉയരുന്നു. 507 പേരാണ് രണ്ടാഴ്ചക്കിടെ മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. നാല് ലക്ഷം കൊവിഷീൽഡ് വാക്സിൻ കൂടി സംസ്ഥാനത്തെത്തി. കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം മരണനിരക്കും ഉയരുകയാണ്. ആദ്യ തരംഗത്തിൽ മരണസംഖ്യ ആയിരമാകാൻ ആറ് മാസമെടുത്തെങ്കിൽ രണ്ടാം തരംഗത്തിൽ കഴിഞ്ഞ 14 ദിവസം കൊണ്ട് പൊലിഞ്ഞത് 507 ജീവനാണ്. ഇന്നലെ മാത്രം 57 മരണം. ആകെ മരണത്തിൽ 4151 […]

Kerala

ആർ ടി പി സി ആർ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയിൽ

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയിൽ.ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരം തകർക്കും അല്ലാത്ത പക്ഷം ലാബുകൾക്ക് സബ്‌സിഡി നൽകി നഷ്ടം സർക്കാർ നികത്തണമെന്നും ആവശ്യപ്പെടുന്നു. ലാബുകളിലെ പരിശോധനകളുടെ നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരംത്തെ ബാധിക്കും. പരിശോധനകളുടെ നിരക്ക് നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് ലാബ് […]

Kerala

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് കുറക്കണം; ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന്

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിത്സാ നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി ആശുപത്രികളുമായി കൂടിയാലോചന നടത്താന്‍ കഴിഞ്ഞയാഴ്ച കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ചികിത്സാ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവിറക്കിയതാണെന്നും വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് ചികിത്സ നിരക്കെന്ന പേരില്‍ പതിനായിരക്കണക്കിന് രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്നും, ഇക്കാര്യത്തില്‍ കൃത്യമായ നടപടികളെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി. എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജിക്കാരന്‍. […]

Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ സമാന നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൊലീസ് പരിശോധനയും ശക്തമാക്കും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും. വാരാന്ത്യ നിയന്ത്രണത്തിന് സമാനമായ രീതിലായിരിക്കും ഇന്ന് മുതല്‍ മെയ് 9 വരെ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നത്. അത്യാവശ്യമില്ലാത്ത യാത്രക്കിറങ്ങിയാല്‍ തടയാനും കേസെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രം […]

Health India

ബംഗളൂരുവില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു

ബംഗളൂരുവിന് അടുത്ത് ചാമരാജ് ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. 24 മണിക്കൂറിനിടെയാണ് ഇവരുടെ മരണം. പൊലീസ് ആശുപത്രിയില്‍ എത്തി സാഹചര്യങ്ങള്‍ പരിശോധിച്ചു. മൈസൂരില്‍ നിന്ന് ഓക്‌സിജന്‍ എത്തിയില്ലെന്നാണ് വിശദീകരണം. ഓക്‌സിജന്‍ അയച്ചിട്ടില്ലെന്നാണ് മൈസൂരില്‍ നിന്നുള്ള വിവരം. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ശനിയാഴ്ച കല്‍ബുര്‍ഗിയില്‍ നാല് പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു. ബംഗളൂരു ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിക്കുന്ന […]

Kerala

ഇന്ത്യയില്‍ 3.68 ലക്ഷം പ്രതിദിന കൊവിഡ് രോഗികള്‍; 3417 മരണം

രാജ്യത്ത് മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 368147 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 3417 പേര്‍ മരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ 26 ലക്ഷത്തില്‍ അധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 23,800ന് അടുത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മെയ് 1ന് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ഇന്നലെ കേസുകളുടെ എണ്ണം കുറഞ്ഞത് ആശ്വാസ കണക്കായി. മഹാരാഷ്ട്രയില്‍ 55000ന് അടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശില്‍ […]

Kerala

സംസ്ഥാനത്ത് ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.വരുന്ന ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ചൊവ്വ മുതല്‍ ഞായര്‍ വരെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുമോ എന്നതിലടക്കം നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കിയേക്കും. രോഗവ്യാപന തോത് കുറയുന്നില്ലെങ്കില്‍ സാഹചര്യം നിരീക്ഷിച്ച് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ആലോചന. അതേസമയം സംസ്ഥാനത്ത്അറുനൂറിലധികം കേന്ദ്രങ്ങളില്‍ ഇന്നും വാക്‌സിനേഷന്‍ തുടരും. ഒന്നര […]

India

ഗൃഹ നിരീക്ഷണത്തിലുള്ള കൊവിഡ് രോഗികള്‍ക്കായി പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം

വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന കൊവിഡ് രോഗികള്‍ക്കുള്ള പുതിയ ചികിത്സാ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. ദിവസം രണ്ടു നേരം ചൂടുവെള്ളം കവിള്‍ കൊള്ളുകയും ആവി പിടിക്കുകയും ചെയ്യണമെന്ന് മാര്‍ഗ രേഖയില്‍ പറയുന്നു. പനി, മൂക്കൊലിപ്പ്, കഫക്കെട്ട് തുടങ്ങിയവയുള്ളവര്‍ ഡോക്ടറുടെ സഹായം നിര്‍ബന്ധമായും തേടണം. പനിയുള്ളവര്‍ക്ക് ദിവസം നാല് നേരം പാരസെറ്റമോള്‍ കഴിക്കാം. പരമാവധി ഡോസ് 650 എംജിയായിരിക്കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. ഭക്ഷണവും മരുന്നുകളും, മറ്റ് കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാതിരിക്കാനുള്ള സുരക്ഷ മാനദണ്ഡങ്ങളും വിവരിക്കുകയാണ് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശത്തിലൂടെ കേന്ദ്ര […]